ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 14, 2021
1
പ്രഥമ പി.ജി ദേശീയ പുരസ്കാരത്തിന് 2021 ഓഗസ്റ്റിൽ അർഹനായത്
- ഉത്തരം :: പ്രശാന്ത് ഭൂഷൻ
- മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ പിള്ളയുടെ പി.ജി.സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ദേശീയ പുരസ്കാരം സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അർഹനായി.
- മൂന്നു ലക്ഷം രൂപയും, ബി.ഡി.ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
- ദേശീയ പൌരത്വം, ഭരണഘടനാവകാശങ്ങൾ, മതനിരപേക്ഷത എന്നീ സമകാലിക വിഷയങ്ങളിൽ സമഗ്രസംഭാവന നൽകിയവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
- പി.ജി.സംസ്കൃതി കേന്ദ്രം ചെയമാൻ എം.എ ബേബിയാണ്.
2
ഇന്ത്യയിലെ ആദ്യ ഡ്രോൺ ഫൊറൻസിക് ലാബ് ആന്റ് റിസർച്ച് സെന്റർ രൂപീകരിക്കുന്നത്
- ഉത്തരം :: കേരള പോലീസ്
- ഇന്ത്യയിലെ തന്നെ ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന ഡ്രോൺ ഫോറൻസിക് ലാബ് & റിസർച്ച് സെന്റർ കേരള പോലീസിന്റ നേതൃത്വത്തിലാണ് രൂപീകരിക്കുന്നത്.
- ഫൊറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ ശേഷി, സോഫ്റ്റ്വയർ, മെമ്മറി, ഹാർഡ് വെയർ എന്നിയിൽ പഠനം നടത്തുക, ഡ്രോണുകളുടെ പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ.
3
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെയും മറ്റു വസ്തുക്കളുടെയും ഉപയോഗവും, നിർമ്മാണവും, വിതരണവും, ഇന്ത്യയിൽ പൂർണമായും നിരോധിക്കുന്നത് എന്നുമുതലാണ്
- ഉത്തരം :: 2022 ജൂലൈ മുതൽ
- പ്ലാസ്റ്റിക് പിടിയുള്ള ഇയർബഡ്സ്, ബലൂണുകളുടെ പിടിയുള്ള പ്ലാസ്റ്റിക്, കൊടികൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുപയോഗിക്കുന്ന തെർമോകോൾ, സിഗരറ്റ് പായ്ക്കറ്റുകൾ, ക്ഷണകത്തുകൾ തുടങ്ങീ 100 മൈക്രോണിൽ താഴെയുളളവ നിരോധനത്തിൽ ഉൾപ്പെടും.
- എന്നാൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക കാരിബാഗുകൾ 2021 ആഗസ്റ്റ് 30 മുതൽ ഉപയോഗിക്കാൻ കഴിയില്ല.
4
ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായി ചുമതലയേറ്റത്
- ഉത്തരം :: കാത്തി ഹോകുൾ
- ലൈംഗികാരോപണങ്ങളെത്തുടർന്ന് രാജി പ്രഖ്യാപിച്ച ആൻഡ്രൂ കോമയ്ക്ക് പകരമാണ് ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോകുൾ ഗവർണറായി ചുമതലയേൽക്കുന്നത്.
- ന്യൂയോർക്കിന്റെ 233 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സംസ്ഥാന ഗവർണറാകുന്നത്.
- ന്യൂയോർക്കിന്റെ 57-മത് ഗവർണറായാണ് കാത്തി ചുമതലയേൽക്കുന്നത്.
5
"ഈശോ" എന്ന മലയാളം ചലച്ചിത്രം സംവിധാനം ചെയ്യുന്നത്
- ഉത്തരം :: നാദിർഷ
- ഈ ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജ അടുത്ത ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ചിത്രത്തിന്റെ പേര് ഈശോ മാറ്റമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹൈക്കാടതിയെ സമീപിച്ചിരുന്നത്.
6
കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് സമ്പൂർണ്ണ (100%) കുത്തിവയ്പ്പ് നടത്തിയ കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമം
- നൂൽപ്പുഴ (വയനാട്)
7
അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ ആദ്യ വനിത സിഇഒ
- ഡെയ്സി വീരസിംഗം
8
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ വനിത ഡയറക്ടർ
- അനുപമം ജീവിതം
9
കേരള രാഷ്ട്രീയത്തിലെ പ്രശസ്തനായ കെ.ശങ്കരനാരായണന്റെ ആത്മകഥ
- അനുപമം ജീവിതം
10
അതിഥി തൊഴിലാളികൾക്കായി എറണാകുളം ജില്ലയിൽ നടപ്പിലാക്കിവരുന്ന വാക്സിനേഷൻ യഞ്ജം
- ഗസ്റ്റ് വാക്സ്
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം - വീഡിയോ കാണുക
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments