ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 13, 2021
1
വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൌകര്യം ഒരുക്കുന്നതിനായി 2020 ജൂലൈയിൽ കുടുംബശ്രീ മുഖേന കേരള സർക്കാർ ആരംഭിച്ച സൂക്ഷ്മ സമ്പാദ്യ പദ്ധതി
- വിദ്യാശ്രീ പദ്ധതി
2
അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി കേരളസർക്കാർ 2021 സെപ്തംബർ മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി
- വാതിൽപ്പടി സേവനം
3
2021 ആഗസ്റ്റ് 12 ന് വിക്ഷേപണത്തിൽ പരാജയം സംഭവിച്ച ഇന്ത്യയിലെ ആദ്യ ഭൌമ നിരീക്ഷണ ഉപഗ്രഹം
- ഉത്തരം :: ഇ.ഒ.എസ് - 03
- പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാൻ തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുതകുന്ന ഭൌമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03
- ജി.എസ്.എൽ.വി. എഫ് 10 റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണം മൂന്നാം ക്രയോജനിക് ഘട്ടത്തിലെ പാളിച്ച കൊണ്ടാണ് പരാജയപ്പെട്ടത്. 2268 കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം.
4
ISRO യുടെ സഹകരണത്തോടെ ഭൂട്ടാൻ 2021 ഡിസംബറിൽ വിക്ഷേപിക്കാനാരിക്കുന്ന ചെറു ഉപഗ്രഹം
- ഐഎൻഎസ്-2ബി (INS-2B)
5
ഡ്രൈവിംഗ് സ്കൂളുകളുടെ യോഗ്യത പരിശോധിക്കുന്നതിന് കേരളവിജിലൻസ് വകുപ്പ് ആരംഭിച്ച പുതിയ ഓപ്പറേഷൻ
- ഓപ്പറേഷൻ സേഫ് ഡ്രൈവ്
6
അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ട് കേരള സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പുതിയ ഓപ്പറേഷൻ
- ഓപ്പറേഷൻ റാഷ്
7
യുവ എഴുത്തുകാർക്കുള്ള നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം 2021-ൽ ലഭിച്ചത്
- ഉത്തരം :: യാസർ അറാഫത്ത്
- യാസർ അറാഫത്തിന്റെ കന്നി നോവലായ "മൂതാർക്കുന്നിലെ മൂസല്ലകൾ" എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
8
സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ നോർട്ടൻ 63600 കോടിക്ക് 2021 ആഗസ്റ്റിൽ ഏറ്റെടുത്ത കമ്പനി
- ഉത്തരം :: അവാസ്റ്റ്
- യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർട്ടൻ ലൈഫ് ലോക്ക് 860 കോടി ഡോളർ മുടക്കിയാണ് ചെക്ക് സൈബർ സുരക്ഷാ കമ്പനിയായ അവാസ്റ്റിനെ സ്വന്തമാക്കുന്നത്.
9
പ്രമുഖ വ്യക്തികളുടെ കുടുംബ ജാതിപ്പേരുകൾ സ്കുൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ 2021 ആഗസ്റ്റിൽ തീരുമാനമെടുത്ത സംസ്ഥാനം
- തമിഴ്നാട്
10
അവശ്യ ആരോഗ്യ സംരക്ഷണം ജനങ്ങളുടെ പടിവാതിൽക്കൽ എത്തിക്കാനായി തമിഴ്നാട് സർക്കാർ ആരംഭിച്ച പുതിയ ആരോഗ്യ പദ്ധതി.
- മക്കലൈ തേടി മരുതുവം പദ്ധതി
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments