ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 12, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഇന്ത്യയിൽ ആദ്യമായി കേന്ദ്രഗവൺമെന്റ് ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ "സ്വയം പോർട്ടലിൽ" ആംഗ്യഭാഷയിലുള്ള കോഴ്സ് ആരംഭിച്ചത്.
- ഉത്തരം :: കാലിക്കറ്റ് സർവകലാശാല
- കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാല ഇ.എം..എം.ആർ.സി ആംഗ്യഭാഷയിൽ "മൂക്" (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കിയിരിക്കുന്നത്.
- ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ എന്ന പേരിലുള്ള കോഴ്സ് കേന്ദ്രസർക്കാരിന്റെ ഇ-ലെണിംഗ് പ്ലാറ്റ്ഫോമായ സ്വയം പോർട്ടലിൽ ലഭ്യമാണ്.
- ഇന്ത്യയിലെ ആദ്യമായി സ്വയം പോർട്ടലിൽ ആംഗ്യഭാഷയിൽ നടത്തുന്ന ആദ്യ കോഴ്സാണിത്.
- ആറാഴ്ചയാണ് കോഴ്സിന്റെ കാലാവധി.
- കൊമേഴ്സ്, മാനേജ്മെന്റ് പഠിതാക്കൾക്ക് അനുയോജ്യമായ ക്ലാസിന് ആംഗ്യഭാഷയ്ക്കു പുറമെ സംഭാഷണ അകമ്പടിയുമുണ്ട്.
- തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച ആൻഡ് ഹിയറിങ്ങിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ.യു.ബി.ഭാവനയാണ് ഈ കോഴ്സ് തയ്യാറാക്കിയത്.
- സജിത്ത് കുമാർ കോയിക്കലാണ് കോഴ്സിന്റെ നിർമ്മാതാവ്.
2
സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി
- ഉത്തരം :: മിത്ര 181 വനിതാ ഹെൽപ് ലൈൻ
- വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്തീകൾക്കുവേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഈ എമർജൻസി ഹെൽപ് ലൈൻ സംവിധാനം നടത്തിവരുന്നത്.
- 2021 ഓഗസ്റ്റോടെ 2 ലക്ഷം കോളുകൾ മിത്ര ഹെൽപ്പ് ലൈൻ വഴി സ്വീകരിച്ചതായി കേരള മുഖ്യമന്ത്രി അറിയിച്ചിരുന്നു.
- സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ദ്രുതഗതിയിൽ ലഭ്യമാകും.
3
കേരളത്തിൽ കോവിഡ് ബാധിത മേഖലയിൽ ലോക്ഡൌൺ നിർണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന "WIPR" ന്റെ പൂർണ്ണരൂപം
- ഉത്തരം :: Weekly Infection Population Ratio
- 2021 ഓഗസ്റ്റ് ആദ്യവാര കണക്കനുസരിച്ച് WIPR എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
4
ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണപ്രദേശങ്ങൾക്കും അവകാശം നൽകുന്ന ബില്ലായ "ഒബിസി ബിൽ" ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് നടപ്പാക്കുന്നത്.
- ഉത്തരം :: 127-ാം ഭേദഗതി
- സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ പട്ടികകൾ തയ്യാറാക്കാനും പരിപാലിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ബില്ലാണ് ഒബിസി ബിൽ.
- ഭരണഘടനയിലെ മൂന്ന് അനുച്ഛേദങ്ങളിലാണ് (Article 342A, 338B, 366) 127-ാം ഭേദഗതി മാറ്റങ്ങൾ കൊണ്ടുവരുന്നത്.
- ഒബിസി ബിൽ ലോകസഭ പാസാക്കിയത് :: ഓഗസ്റ്റ് 10, 2021
- ഒബിസി ബിൽ രാജ്യസഭ പാസാക്കിയത് :: ഓഗസ്റ്റ് 11, 2021
5
ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ
- ഉത്തരം :: മഹാരാഷ്ട്ര
- കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിനിന്ന രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി മുൻ ഹോക്കി താരം ധ്യാൻചന്ദിന്റെ പേര് നൽകിയതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ പുരസ്കാര പ്രഖ്യാപനം.
- രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനമായ ഓഗസ്റ്റ് 20-ന് മഹാരാഷ്ട്ര ഐ.ടി.വകുപ്പ് മന്ത്രി സതേജ് പാട്ടിൽ പുരസ്കാരംപ്രഖ്യാപിക്കും.
6
ദാരിദ്രരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു പാചകവാതക കണക്ഷൻ നൽകുന്ന കേന്ദ്രപദ്ധതിയുടെ രണ്ടാം ഘട്ടം അറിയപ്പെടുന്നത്.
- ഉത്തരം :: ഉജ്വൽ 2.0
- ദാരിദ്രരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു പാചകവാതക കണക്ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്ര ഉജ്വൽ യോജന (പിഎംയുവൈ) എന്നത്.
- പദ്ധതിയുടെ രണ്ടാം ഘട്ടമായ ഉജ്വൽ 2.0 യുടെ ഉദ്ഘാടനം ഉത്തർപ്രദേശിലെ മഹോബലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചത്.
- ഉത്തർപ്രദേശ് മുഖ്യമന്ത്രി :: യോഗി ആദ്യത്യനാഥ്
7
കേന്ദ്ര പെട്രോളിയം മന്ത്രി ആരാണ്
- ഉത്തരം :: ഹർദീപ് സിങ് പൂരി
- പെട്രോളിയവും പ്രകൃതി വാതകവും, ഭവനവും നഗരകാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രിയാണ് ഹർദീപ് സിങ് പൂരി.
8
കേരള സംസ്ഥാന പോലീസ് ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടുന്ന ഫൊറൻസിക് ഫോട്ടോഗ്രാഫർ
- ഉത്തരം :: ജി.ജയദേവൻ
- പത്തനംതിട്ട ഫൊറൻസിക് വിഭാഗം ഫോട്ടോഗ്രാഫറാണ് ജി.ജയദേവൻ.
9
2021 ജൂലൈയിൽ ഇന്ത്യ വിജകരമായി പരീക്ഷിച്ച ഉപരിതല ആകാശവേധ മിസൈൽ (Surface-to-Air) ആയ ആകാശിന്റെ മൂന്നാം തലമുറയിലെ പുതിയ പതിപ്പ്
- ഉത്തരം :: ആകാശ് എൻ.ജി
- ആകാശ് എൻ.ജി എന്ന സർഫേസ്-ടു-എയർ മിസൈൽ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎൽ) ഭാരത് ഇലക്ട്രോണിക്സും (BEL) സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചതാണ്.
10
അർജന്റീനൻ ഫുഡ്ബോൾ താരമായ ലയണൻ മെസ്സി 2021 ഓഗസ്റ്റിൽ ഏത് ഫുഡ്ബോൾ ക്ലബ്ബുമായാണ് കരാറിലേർപ്പെട്ടത്
- ഉത്തരം :: പി.എസ്.ജി (പാരീസ്)
- പാരീസ് സെന്റ്-ജർമൈൻ (പി.എസ്.ജി) 2011 മുതൽ ഖത്തർ ഭരണാധികാരിയായ തമീം ബിൻ ഹമദ് അൽ താനി യുടെ ഉടമസ്ഥതയിലാണ്.
- നീണ്ട 21 വർഷം ബാർസലോൺ എഫ്.സി ക്കുവേണ്ടി ഫുഡ്ബോൾ ബൂട്ടണിഞ്ഞ ലയണൻ മെസ്സി 2021 ഓഗസ്റ്റിൽ ക്ലബ്ബിൽ നിന്നും വിടവാങ്ങിയിരുന്നു.
11
ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി ഗോൾകീപ്പറായ പി.ആർ.ശ്രീജേഷിന് എത്ര കോടിരൂപയാണ് പാരിതോഷികമായി കേരള സർക്കാർ പ്രഖ്യാപിച്ചത്
- ഉത്തരം :: 2 കോടി രൂപ
- രണ്ടുകോടി രൂപ പാരിതോഷികം നൽകുന്നതിന് പുറമെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ (സ്പോർട്സ്) ആയി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു.
- ശ്രീജേഷിന് പുറമെ ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് കായിക താരങ്ങൾക്ക് നേരത്തെ തയ്യാറെടുപ്പിനായി അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമെ 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 12/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments