ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 11, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഐക്യരാഷ്ട്ര സഭയുടെ ഐ.പി.സി.സി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) നടത്തിയ പഠന റിപ്പോർട്ടിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ കടൽ കവർന്നേക്കുമെന്ന ഭീഷണിയുള്ള ഇന്ത്യയിലെ 12 നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ളത്.
- ഉത്തരം :: കൊച്ചി
- ഐ.പി.സി.സി യുടെ പഠനപ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 ആടിയോളം സമുദ്രനരപ്പ് ഉയരുമെന്നാണ് നിഗമനം.
- പട്ടികയിൽ കൊച്ചിയെകൂടാതെ മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം തൂടങ്ങീ പ്രമുഖ നഗരങ്ങളും ഉണ്ട്.
- ഐ.പി.സി.സി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ സമുദ്രജലനിരപ്പ് വ്യക്തമാക്കുന്ന സീ-ലെവൽ പ്രൊജക്ഷൻ ടൂൾ നാസ വികസിപ്പിച്ചിട്ടുണ്ട്.
2
2021 ഓഗസ്റ്റിൽ മലയാള സിനിമയിൽ അര നൂറ്റാണ്ട് പിന്നിടുന്ന മലയാള നടൻ
- ഉത്തരം :: മമ്മൂട്ടി
- മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി 1971 ഓഗസ്റ്റ് ആറിന് പുറത്തിറങ്ങിയ "അനുഭവങ്ങൾ പാളിച്ചകൾ" എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്ത് കടന്നുവരുന്നത്.
- 1980-ലാണ് വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്.
- 1980-ൽ തന്നെ ഇറങ്ങിയ "മേള" എന്ന സിനിമയാണ് മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്.
- മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും, കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം അഞ്ചു തവണയും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
- ഭാരതസർക്കാരിന്റെ പത്മശ്രീ പുരസ്കാരം 1998-ൽ ലഭിച്ചു.
- 2010-ൽ കേരള സർവകലാശാലയും, കാലിക്കറ്റ് സർവകലാശാലയും ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
- മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റം രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്.
- കേരള സർക്കാരിന്റെ ഐ.ടി. പ്രോജക്ടായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി.
- അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റ് സംഘടനയുടെ പേട്രൺ കൂടിയാണ് മമ്മൂട്ടി.
3
കോവിഡ് 19 രോഗികൾക്കായി ഫിസിയോളജിക്കൽ പാരാമീറ്ററുകൾ നോക്കാനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ചിലവ് കുറഞ്ഞ നിരീക്ഷണ ഉപകരണം
- ഉത്തരം :: കോവിഡ് ബീപ്
- ശരീരത്തിലെ ഓക്സിജന്റെ നില, ശരീര താപനില, ഹൃദയമിടിപ്പ് തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള ഉപകരണമാണ് കോവിഡ് ബീപ്.
4
കേരളത്തിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് എന്നാണ്.
- ഉത്തരം :: 2020 മാർച്ച് 28-ന്
- കളമശ്ശേരി മെഡിക്കൽ കോളേജിൽ മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ട് ആണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ വ്യക്തി.
5
2021-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് തിരഞ്ഞെടുത്തത്.
- ഉത്തരം :: ഡോ.സൈറസ് പൂനവല്ല
- പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനാണ് ഡോ.സൈറസ് പൂനവല്ല.
- ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാതാക്കളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.
- ഒരു ലക്ഷം രൂപയും മെമന്റോയും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 13 നാണ് നൽകുന്നത്.
6
ദളിതരുടെ ശാക്തീകരണത്തിനായി "ദളിത് ബന്ധു" പദ്ധതി 2021 ഓഗസ്റ്റിൽ ആരംഭിച്ച സംസ്ഥാനം
- ഉത്തരം :: തെലങ്കാന
- തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (KCR) ആണ് ദളിതരുടെ ശാക്തീകരണത്തിനായി 80000 മുതൽ 1 ലക്ഷം കോടി രൂപ വരെ ജനങ്ങളിൽ നേരിട്ട് എത്തിക്കുന്ന "ദളിത് ബന്ധു" പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള കൈമാറ്റ (Direct Transfer Scheme) പദ്ധതിയായി ഇതിനെ വിശേഷിപ്പിക്കാം.
7
കേരള കായിക മന്ത്രി ആരാണ്
- ഉത്തരം :: വി.അബ്ധുറഹ്മാൻ
- ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ കേരളത്തിന്റെ അഭിമാനം പി.ആർ.ശ്രീജേഷിന് പാരിതോഷികം നൽകാത്തതിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചിരുന്നു.
8
പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 2021-ലെ സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ്
- ഉത്തരം :: 16-മത്തെ
- ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സെൻസസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് 2021-ലെ സെൻസസിലാണ്.
- വിവരശേഖരതിത്തിനുള്ള മൊബൈൽ ആപ്പും സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സെൻസസ് പോർട്ടലും ഇതിനായി ആഭ്യമന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്.
- നേരത്തെ വീടുകൾ കേന്ദ്രീകരിച്ച ഫോമുകൾ പൂരിപ്പിച്ചുള്ള കണക്കെടുപ്പായിരുന്ന നടന്നിരുന്നത്, എന്നാൽ 2021-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
- ഇന്ത്യയിലെ പതിനാറാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ 8 -മത്തെയും സെൻസസാണ് 2021-ൽ നടക്കേണ്ടിയിരിക്കുന്നത്.
- ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011-ലാണ് അത് 15-മത്തെ സെൻസസ് ആയിരുന്നു.
9
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത്
- ഉത്തരം :: 1872-ൽ
- ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന മേയോ പ്രഭുവാണ് 1872-ൽ സെൻസസിനു തുടക്കമിട്ടത്.
10
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സെൻസസ് (കനേഷുമാരി) നടന്ന വർഷം
- ഉത്തരം :: 1881
- സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയിൽ 8 സെൻസസുകളാണ് നടന്നത്, 1872, 1881, 1891,1901,1911, 1921, 1931,1941 എന്നീ വർഷങ്ങളിലായിരുന്നു അവ നടന്നത്.
- ബ്രിട്ടീഷ് ഇന്ത്യയിലെ എട്ടാമത്തെയും അവസാനത്തെയും സെൻസസ് നടന്നത് 1941-ലാണ്.
11
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്നത്
- ഉത്തരം :: 1951-ൽ
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1951, 1961,1971,1981,1991,2001,2011 എന്നീ വർഷങ്ങളിലാണ് സെൻസസ് നടന്നത്.
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 11/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments