ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 10, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2021 ഓഗസ്റ്റിൽ രജതജൂബിലി ആഘോഷിക്കുന്ന ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ ആരംഭിച്ചത് എന്നാണ്
  • ഉത്തരം :: 1996 ഓഗസ്റ്റ് 17-ന്
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. സ്വാതന്ത്ര്യാനന്തരം 8 പഞ്ചവത്സരപദ്ധതികൾ പൂർത്തിയായിട്ടും കേരളത്തിൽ വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞില്ല എന്ന തിരിച്ചറിയലാണ് 9-ആം പഞ്ചവത്സരക്കാലത്ത് ജനകീയാസൂത്രണ പ്രസ്ഥാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് 1996 ഓഗസ്റ്റ് 17 നാണ് ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം വിഹിതം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമേ വികസന പരിപാടികൾ വിഭാവനം ചെയ്യാനും, നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകാനും ജനകീയാസൂത്രണം കൊണ്ട് കഴിഞ്ഞു. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതിൽ 2009-10 -കാലയളവിലെ ഭാരത സർക്കാരിന്റെ അവാർഡും കേരളത്തിനു ലഭിച്ചു.
2
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ
  • ഉത്തരം :: സൈകോവ്-ഡി (ZyCoV-D)
  • ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിക്കായി 2021 ജൂലൈ 1 ന് കമ്പനി അപേക്ഷിച്ചിരുന്നു. വാക്സിന് അനുമതി ലഭിക്കുകയാണെങ്കിൽ 12-18 പ്രായപരിധിയിലുള്ളവർക്ക് നൽകാൻ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വാക്സിനായിരിക്കും സൈകോവ് ഡി. ഇന്ത്യയിൽ കോവിഡ് വാക്സിന്റെ ഏറ്റവും വലിയ ക്സിനിക്കൽ പരീക്ഷണം ഈ വാക്സിൻ പൂർത്തിയാക്കിയിട്ടുണ്ട്. മൂന്ന് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഒരു ഇൻട്രാഡെർമൽ വാക്സിനായ സൈകോവ്-ഡി 'നീഡിൽ-ഫ്രീ ഇൻജക്ടർ' ഉപയോഗിച്ചാണ് നൽകുന്നത്, പാർശ്വഫലങ്ങളിൽ കുറവുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
3
2021-ൽ ഓഗസ്റ്റിൽ ജന്മാഷ്ടമി പുരസ്കാരത്തിന് അർഹനായ കലാകാരൻ
  • ഉത്തരം :: കലാമണ്ഡലം ഗോപി (കഥകളി നടൻ)
  • ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് ജന്മാഷ്ടമി പുരസ്കാരം. ശ്രീകൃഷ്ണദർശനങ്ങളെ മുൻനിർത്തി കല, സാഹിത്യം, എന്നിവയിൽ മികവ് തെളിയിച്ചിട്ടുള്ള കലാകാരന്മാർക്കാണ് ജന്മാഷ്ടമി പുരസ്കാരം നൽകുന്നത്. 50000 രൂപയും, ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2021-ൽ ലഭിച്ചത് കഥകളി നടൻ കലാമണ്ഡലം ഗോപിയ്ക്കാണ്.
4
"യാദ് ന ജായേ - റഫിയിലേക്കൊരു യാത്ര" എന്ന പുസ്തകം എഴുതിയത്
  • ഉത്തരം :: രവിമേനോൻ
  • അനശ്വര കലാകാരൻ മുഹമ്മദ് റഫിയെക്കുറച്ച് രവിമേനോൻ രചിച്ച പുസ്തകമാണ് "യാദ് ന ജായേ - റഫിയിലേക്കൊരു യാത്ര" എന്നത്. മുഹമ്മദ് റഫിയുടെ 41-ാം ചരമദിനത്തിലാണ് പുസ്തകം മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്.
5
"ചൈന റൂം" എന്ന നോവൽ എഴുതിയത്
  • സാഫല്യംഉത്തരം :: സഞ്ചീവ് സഹോത
  • ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ സഞ്ചീവ് സഹോതയുടെ "ചൈന റൂം" എന്ന നോവൽ 2021-ലെ ബുക്കർ സാധ്യതാപട്ടികയിൽ ഇടംനേടിയിരുന്നു. കുടിയേറ്റക്കാരുടെ ജീവിതത്തെ പ്രതിപാദിക്കുന്നതാണ് നോവലിലെ പ്രമേയം. 2015-ൽ സഞ്ചീവ് സഹോതയുടെ ഇയർ ഓഫ് ദ റണവേഴ്സ് എന്ന നോവലും ബുക്കർ പുരസ്കാര സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിരുന്നു. യു.കെ.യിൽ പബ്ലിഷ് ചെയ്യുന്ന മികച്ച ഇംഗ്ലീഷ് നോവലിനായി 1969-മുതൽ നൽകിവരുന്ന പുരസ്കാരമാണ് ബുക്കർ.
6
സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി പുരസ്കാരം 2021-ൽ ലഭിച്ചത്
  • ഉത്തരം :: ഏഴാച്ചേരി രാമചന്ദ്രന്
  • 50001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മുണ്ടശ്ശേരി പുരസ്കാരം.
7
"എണ്ണത്തുള്ളികളും ഉപ്പുതരികളും" എന്ന പുസ്തകം എഴുതിയത്.
  • ഉത്തരം :: ബെന്യാമിൻ
  • പുതു തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്നി ഡാനിയേൽ എന്ന ബെന്യമിൻ പത്തനംതിട്ട സ്വദേശിയാണ്, പ്രവാസികൂടിയായ ബെന്യാമിൻ ബഹ്റൈനിലാണ് താമസിക്കുന്നത്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിന് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അൽ-അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പു നിറമുല്ള പകലുകൾ, മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, മരീചിക, ശരീരശാസ്ത്രം എന്നിവ അദ്ദേഹമെഴുതിയ പ്രധാന പുസ്തകങ്ങളാണ്.
8
2020-ടോക്യോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
  • ഉത്തരം :: 48-മത്
  • നാല് പതിറ്റാണ്ടുകൾക്കു ശേഷമുള്ള മെഡൽ പട്ടികയിലെ മികച്ച നേട്ടമാണ് ഇന്ത്യയ്ക്ക് 2020 ടോക്കിയോ ഒളിംപിക്സിൽ നേടാനായത്. മെഡലുകളുടെ എണ്ണം വെച്ച് നോക്കുകയാണെങ്കിൽ ഇന്ത്യ 33-ാം സ്ഥാനത്താണ്. ഒളിംപിക്സ് പട്ടികയിൽ റാങ്ക് നിർണ്ണയിക്കുന്നത് സ്വർണ്ണ മെഡൽ നേട്ടത്തെ നോക്കിയാണ്.
9
2020-ടോക്യോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്
  • ഉത്തരം :: യു.എസ്
  • 39 സ്വർണ്ണ മെഡൽ നേടിയാണ് യു.എസ്. പട്ടികയിൽ ഒന്നാമതെത്തിയത്, 38 സ്വർണ്ണം നേടി ചൈന രണ്ടാമതും, 27 സ്വർണ്ണം നേടി ആതിഥേയരായ ജപ്പാൻ മൂന്നാമതും എത്തി.
10
2024-ലെ അടുത്ത ഒളിമ്പിക്സ് നടക്കുന്നത്
  • ഉത്തരം :: പാരീസ്
11
ഫുഡ്ബോൾ താരമായ "ലയണൻ മെസ്സി" ഏത് ഫുഡ്ബോൾ ക്ലബ്ബിൽ നിന്നാണ് 2021 ഓഗസ്റ്റിൽ വിടവാങ്ങിയത്.
  • ഉത്തരം :: എഫ്.സി.ബാർസിലോണ
  • സ്പാനിഷ് ക്ലബ്ബായ എഫ്.സി.ബാർസിലോണയിൽ നിന്നാണ് പ്രമുഖ ഫുഡ്ബോൾ താരമായ ലയണൻ മെസ്സി 2021 ഓഗസ്റ്റിൽ പിൻമാറിയത്. 2 പതിറ്റാണ്ടു മെസ്സി കളിച്ചിരുന്നത് എഫ്.സി.ബാർസിലോണയ്ക്കു വേണ്ടിയായിരുന്നു. വികാര നിർഭരനായിട്ടാണ് വിടവാങ്ങൽ പ്രഖ്യാപനം മെസ്സി നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഫുഡ്ബോളറാണ് മെസ്സി.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 10/08/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും