ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 09, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2021 ഓഗസ്റ്റിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റതവണ ഉപയോഗിക്കാവുന്ന കോവിഡ് വാക്സിൻ
  • ഉത്തരം :: ജാൻസെൻ
  • രാജ്യത്ത് അടിയന്തര ഉയോഗത്തിന് അനുമതി നൽകുന്ന അഞ്ചാമത്തെ വാക്സിനാണ് അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ "ജാൻസെൻ കോവിഡ് വാക്സിൻ". ഇന്ത്യയിൽ ഇതുവരെ അനുമതി നൽകിയിട്ടുള്ള വാക്സിനുകൾ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മോഡേണ എന്നിവയായിരുന്നു. ഇന്ത്യയിൽ അടിയന്തര ഉപയോഗിത്തിന് അനുമതി നൽകിയ ഒറ്റതവണ ഉപയോഗിക്കുന്ന ആദ്യ വാക്സിൻ ആണ് മോഡേണ.
2
ട്വിറ്ററിന്റെ നോഡൽ ഓഫീസറായി 2021 ആഗസ്റ്റിൽ നിയമിതനായ മലയാളി
  • ഉത്തരം :: ഷാഹിൻ കോമത്ത്
  • ഇന്ത്യൻ പൌരനായ വ്യക്തിയെ സർക്കാർ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന കേന്ദ്ര ഉത്തരവു പ്രകാരമാണ് ട്വിറ്ററിന്റെ പുതിയ നിയമനം. കേന്ദ്രത്തിന്റെ പുതിയ ഐ.ടി.ചട്ടമനുസരിച്ച് സോഷ്യൽ മീഡിയ കമ്പനികൾ നോഡൽ ഓഫീസർമാരെ നിയമിക്കണം എന്നുണ്ട്. സർക്കാർ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും കേൾക്കാനും തദ്ദേശീയമായി ഒരു ഓഫീസറെ വയ്ക്കാൻ പുതിയ കേന്ദ്ര ഐ.ടി.ഇന്റർമീഡിയറി ചട്ടം വ്യവസ്ഥ ചെയ്തിരുന്നു, ഈ വ്യവസ്ഥ പാലിക്കാത്തതിൽ കൂടുതൽ വിമർശനങ്ങൾ കേട്ട സോഷ്യൽ മീഡിയ നെറ്റ്വർക്കാണ് ട്വിറ്റർ.
3
ഇന്ത്യയിലെ ആദ്യ ഭക്ഷ്യധാന്യ എടിഎം സ്ഥാപിച്ചത് എവിടെയാണ്
  • ഉത്തരം :: ഗുരുഗ്രാം (ഹരിയാന)
  • "അന്നപൂർത്തി" എന്ന് പേരിട്ടിരിക്കുന്ന ഈ എ.ടി.എം-ൽ നിന്ന് 5 മിനിറ്റിൽ 70 കിലോവരെ ധാന്യം വരെ സ്വീകരിക്കാൻ കഴിയും. UN വേൾഡ് ഫുഡ് പ്രോഗ്രാമും (WFP), ഇന്ത്യാ ഗവൺമെന്റും കൈകോർത്താണ് ഇന്ത്യയിൽ അന്നപൂർത്തി എ.ടി.എം മുകൾ സ്ഥാപിക്കുന്നത്. 2020-ലെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച സംഘടനയാണ് WFP (വേൾഡ് ഫുഡ് പ്രോഗ്രാം). WFP യുടെ ആസ്ഥാനം ഇറ്റലിയിലെ റോം ആണ്.
4
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രീകൃത പരിശോധന സംവിധാനം
  • ഉത്തരം :: കെ.സിസ് (കേരള-സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം)
  • കേരളത്തിലെ ആഞ്ച് വകുപ്പുകളെ സംയാജിപ്പിച്ചാണ് കെ.സിസ് ഒരുക്കിയിട്ടുള്ളത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ പരിശോധനകൾ കേന്ദ്രീകൃത പോർട്ടലിലൂടെ നടത്തും.
5
പട്ടികവർഗ്ഗ മേഖലയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ഭവന നിർമ്മാണ പദ്ധതി
  • ഉത്തരം :: സാഫല്യം
6
"അതിശയപ്പത്ത്" എന്ന പുസ്തകം എഴുതിയത്
  • ഉത്തരം :: ചിന്താ ജറോം
  • കേരള സർക്കാർ യുവജനകമ്മീഷൻ ചെയർപേഴ്സൺ ആണ് നിലവിൽ ചിന്താ ജറോം. DC Books ആണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. "ചങ്കിലെ ചൈന" എന്ന ഒരു പുസ്തകമാണ് ഇതിനുമുമ്പ് ചിന്താ ജറോം എഴുതിയത്.
7
"പിച്ചക്കാരൻ" എന്ന കവിത എഴുതിയത്
  • ബാലചന്ദ്രൻ ചുള്ളിക്കാട്
8
"നേട്ടവും കോട്ടവും" എന്ന കവിത എഴുതിയത്
  • ഉത്തരം :: ജി.സുധാകരൻ
  • മുൻ മന്ത്രിയും സി.പി.എം. നേതാവുമായ ജി.സുധാകരൻ ആണ് "നേട്ടവും കോട്ടവും" എന്ന കവിത എഴുതിയത്. അടുത്തിടെ തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ഒരു വാരികയിൽ പ്രസിദ്ധീകരിച്ച ഈ കവിത വളരെയേറെ വിവാദമുയർത്തിയിരുന്നു.
9
ദേശീയ വനിതാ കമ്മീഷൻ അദ്യക്ഷ ആരാണ്
  • ഉത്തരം :: രേഖ ശർമ്മ
  • 2017 മുതൽ ദേശീയ വനിതാ കമ്മീഷൻ അദ്യക്ഷ സ്ഥാനത്ത് തുടരുന്ന രേഖ ശർമ്മയ്ക്ക് 2021 ആഗസ്റ്റിൽ 3 വർഷം കൂടി കാലാവധി നീട്ടി നൽകി.
10
2021 ജൂലൈയിൽ കേരളത്തിലെ ഏത് മണ്ഡലത്തെയാണ് സമ്പൂർണ്ണ ഡിജിറ്റൽ മണ്ഡലമായി പ്രഖ്യാപിച്ചത്
  • ഉത്തരം :: നെടുമങ്ങാട്
11
2021 ഓഗസ്റ്റിൽ മരണമടഞ്ഞ കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ വ്യക്തി
  • ഉത്തരം :: പി.എസ്.ബാനർജി
12
2020-ലെ ടോക്യോ ഒളിമ്പിക്സ് ഫുഡ്ബോളിൽ സ്വർണ്ണം നേടിയത്
  • ഉത്തരം :: ബ്രസീൽ
  • ഒളിമ്പിക്സ് ഫൈനലിൽ സ്പെയിനിനെയാണ് ബ്രസീൽ തോൽപ്പിച്ചത്. വിജയത്തോടെ 2004-ൽ അർജന്റീനയ്ക്ക് ശേഷം തുടർച്ചയായി രണ്ട് ഒളിമ്പിക്സ് സ്വർണ്ണം നേടുന്ന ടീമെന്ന ഖ്യാതി ബ്രസീലിനു ലഭിച്ചു.
13
ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റായ നീരജ് ചോപ്രയ്ക്ക് 6 കോടി രൂപയും സർക്കാർ ജോലിയും വാക്ദാനം ചെയ്തത്
  • ഉത്തരം :: ഹരിയാന സർക്കാർ
  • നീരജ് ചോപ്രയ്ക്ക് ബി.സി.സി.ഐ-യും ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 09/08/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും