ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 06, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി ഫോർബ്സ് (Forbes) ന്റെ പട്ടികയിൽ 2021 ആഗസ്റ്റിൽ ഇടം പിടിച്ചത്
  • ഉത്തരം :: റിഹാന (പോപ്പ് ഗായിക)
  • ലോകത്തിലെ ധനികയായ വനിതകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം റിഹാനയ്ക്കാണ്. ഓപ്ര വിൻഫ്രിക്കാണ് പട്ടികയിൽ ഒന്നാമതായുള്ള വനിത. ഫെൻറി ബ്യൂട്ടി എന്ന ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ്-ഫാഷൻ സാമാജ്യത്തിന്റെ അധിപയാണ് ശതകോടീശ്വരിയായ റിഹാന. വി ഫൌണ്ട് ലവ്, അംബർല്ല എന്നീ പോപ്പ് ഗാനങ്ങൾ റിഹാനയുടെ ലോക പ്രശസ്തി വർദ്ധിപ്പിച്ചു.
2
സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് 2021 ജൂലൈയിൽ പുറത്തിറക്കിയ പുതിയ ഫീച്ചർ
  • ഉത്തരം :: വ്യൂ വൺസ്
  • ഷെയർ ചെയ്യുന്ന പടമോ വീഡിയോ ഒരു തവണ തുറന്നാൽ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചർ ആണ് "വ്യൂ വൺസ്" പടങ്ങളോ വീഡിയോകളോ അയയ്ക്കുമ്പോൾ ക്യാപ്ഷൻ ചേർക്കാനുള്ള സ്ഥലത്ത് വലതുവശത്തായി കാണുന്ന ക്ലോക്കിന്റെ ചിഹ്നത്തിൽ തൊട്ടാൽ വ്യൂ വൺസ് ആക്ടീവാകുകയും, സ്വീകർത്താവ് മെസേജ് വായിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഡിലീറ്റ് ആകുകയും ചെയ്യും. ഗ്രൂപ്പ് ചാറ്റിങ്ങിലും ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട് വാട്സ്ആപ്പ്. അയച്ച വീഡിയോ ചിത്രങ്ങളോ സ്വീകർത്താവ് തുറക്കാത്ത സാഹചര്യത്തിൽ അത് 14 ദിവസത്തിന് ശേഷം ഡിലീറ്റ് ആയി പോകും.
3
വന്ദേ ഭാരത് മിഷന്റെ കണക്കുകൾ പ്രകാരം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയത് ഏത് സംസ്ഥാനത്തുള്ളവരാണ്
  • ഉത്തരം :: കേരളം
  • വന്ദേ ഭാരത് മിഷന്റെ 2021 ഏപ്രിൽ 30 -ലെ കണക്കുകൾ പ്രകാരം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് മടങ്ങിയെത്തിയവരിൽ 25.21% ശതമാനം (14.10 ലക്ഷം) പേരും കേരളത്തിൽ നിന്നുള്ളവരാണ്.
4
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് എഫ്.സി.ഡി.പി യുടെ നേതൃത്വത്തിൽ ഇലക്ട്രിക്ക് ഓട്ടോ നൽകുന്ന പദ്ധതിയായ "വി ഓട്ടോ" ആരംഭിച്ച ജില്ല
  • ഉത്തരം :: കൊല്ലം
  • ഫിഷർമെൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രാഗ്രാം (എഫ്.സി.ഡി.പി) 1979-ൽ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന DON BOSCO യുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്. കൊല്ലം തീരത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്.സി.ഡി.പി
5
സംസ്ഥാനത്തെ അവയവമാറ്റ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പുതിയ സ്ഥാപനം
  • സോട്ടോ (സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ)
6
കേന്ദ്രസർക്കാർ പുതിയതായി നടപ്പാക്കുന്ന സമുദ്ര സാമ്പത്തിക നയരേഖ അറിയപ്പെടുന്നത്
  • ബ്ലൂ ഇക്കോണമി
7
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് എന്നായിരുന്നു
  • 2019 ഓഗസ്റ്റ് 5 -ന്
8
പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കുവേണ്ടി 2021 ആഗസ്റ്റിൽ ആരംഭിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടി
  • മക്കൾക്കൊപ്പം
9
"In An Ideal World" എന്ന നോവൽ എഴുതിയത്
  • ഉത്തരം :: കുനാൽ ബാസു
  • 2022-ലാണ് നോവൽ പ്രസിദ്ധീകരിക്കുന്നത്
10
2020-ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങ്ങിൽ ഇന്ത്യക്കുവേണ്ടി വെങ്കല മെഡൽ നേടിത്തന്നത്
  • ഉത്തരം :: ലവ്ലിന ബോർഗോഹെയ്ൻ
  • ആസമിൽ നിന്ന് ഒളിംപിക്സ് യോഗ്യത നേടിയ ആദ്യ വനിതയാണ് ലവ്ലിന.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 06/08/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും