ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 05, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
കേരള സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന കർമ്മ പരിപാടി
- ഉത്തരം :: കനൽ
- കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും എൻ.എസ്.എസ്, എൻ.സി.സി, വിവിധ ഡിപ്പാർട്ടുമെന്റുകൾ എന്നിവയുമായി സഹകരിച്ചാണ് കനൽ കർമ്മ പരിപാടി നടത്തുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി കൂട്ടുന്നതിനാണ് വനിതാ ശിശുവികസന വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
2
പൊതുവിദ്യാഭ്യസ രംഗത്തെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ 2021 ആഗസ്റ്റിൽ ആരംഭിച്ച പുതിയ പദ്ധതി
- ഉത്തരം :: വിദ്യാകിരണം
- സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കുൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരങ്ങൾ ലഭ്യമാക്കുക എന്നതാണ് വിദ്യാകിരണം പദ്ധതിയുടെ ലക്ഷ്യം.
3
കേരളത്തിലെ ആദ്യ റെസ്കോ മോഡൽ സൌരോർജ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്ന സ്ഥാപനം
- ഉത്തരം :: അനെർട്ട്
- കേരളത്തിൽ സൗരോർജ മേഖലയിലെ ആദ്യ റെസ്‌കോ - റിന്യൂവബൾ എനർജി സർവിസ് കമ്പനി (അക്ഷയോർജ സേവന ദാതാവ്) പദ്ധതിക്കാണ് അനെർട്ട് തുടക്കം കുറിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുൽ സൌരോർജവത്കരിക്കുന്നതിന്റെ ഭാഗമായി സൌര വൈദ്യുത നിലയെ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയുെ തുടർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ അതത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് റെസ്കോ പദ്ധതി. ഇത്തരത്തിൽ അനെർട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂർ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബർ കോപ്പറേറ്റീവ് ലിമിറ്റഡിൽ (റബ്‌കോ) നടപ്പാക്കുന്നത്. തലശ്ശേരിയിലുള്ള റബ്‌കോയുടെ ഫാക്ടറിയിൽ 350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ആണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
4
2021-ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട "പക" എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ
- ഉത്തരം :: നിധിൻ ലൂക്കോസ്
- മൂത്തോൻ, ജല്ലിക്കെട്ടിനുശേഷം ടെറന്റോ മേളയിൽ തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഡിസ്കവറി വിഭാഗത്തിലാണ് "പക" പ്രദർശിപ്പിക്കുന്നത.
5
കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പന്നിശ്ശേരി പുരസ്കാരത്തിന് 2021 ൽ അർഹനായത്
- ഉത്തരം :: പത്തിയൂർ ശങ്കരൻകുട്ടി (കഥകളി സംഗീതം)
- ആട്ടകഥാകൃത്തും, കഥകളി പ്രകാരത്തിന്റെ കർത്താവുമായ വ്യക്തിയായിരുന്നു പന്നിശ്ശേരി നാണുപിള്ള. ആദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത്
6
ഇന്ത്യയിൽ നിർമ്മാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്
- ഉത്തരം :: ഉംലിംഗ്ല പാസ് (കിഴക്കൻ ലഡാക്ക്)
- കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് നേതൃത്വത്തിലാണ് ഉംലിംഗ്ല പാസ് നിർമിച്ചിരിക്കുന്നത്.
7
സമുദ്രപരീക്ഷണത്തിന് തയ്യാറെടുക്കുന്ന ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ
- ഉത്തരം :: ഐ.എൻ.എസ് വിക്രാന്ത്
- കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്ര്. കപ്പലിന്റെ MOTTO (മുദ്രാവാക്ര്യം) എന്നത് "Jayema Sam Yudhi Sprdhah" എന്ന ഋഗ്വേദ വാചകമാണ്, "എനിക്കെതിരെ പോരാടുന്നവരെ ഞാൻ തോൽപ്പിക്കുന്നു" എന്നതാണ് വാചകത്തിന്റെ മലയാള പരിഭാഷ.
8
ഇറാന്റെ എട്ടാമത്തെ പ്രസിഡന്റായി 2021 ആഗസ്റ്റിൽ അധികാരമേറ്റത്
- ഇബ്രാഹിം റഈസി
9
ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിദ്യാർത്ഥികളിലൊരാളായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജയായ 11 വയസ്സ്കാരി
- നതാഷ പെറി
10
തുടർച്ചയായ രണ്ട് ഒളിംപിക്സിൽ സ്പ്രിന്റ് ഡബിൽ നേടുന്ന ആദ്യ വനിത
- ഉത്തരം :: ഐ.എൻ.എസ് വിക്രാന്ത്
- 2020-ലെ ടോക്കിയോ ഒളിംപിക്സിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി സ്പ്രിന്റ് ഡബിൾ തികച്ച എലെയ്ൻ തോംസൺ കഴിഞ്ഞ റിയോ ഒളിംപിക്സിലും സ്പ്രിന്റ് ഡബിൾ നേടിയിരുന്നു. എലെയ്ൻ തോംസൺ ജമൈക്കൻ സ്വദേശിയാണ്.
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 05/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments