ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 04, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
കേന്ദ്ര ആയുഷ് മന്ത്രാലയം യു.കെ യിലെ ലണ്ടൺ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി ചേർന്ന് യുകെയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന കോവിഡ് ചികിത്സയ്ക്കായുള്ള ആയുർവേദ മരുന്ന്- ഉത്തരം :: അശ്വഗന്ധ
- ആദ്യമായാണ് ആയുഷ് മന്ത്രാലയം വിദേശത്ത് മരുന്നു പരീക്ഷണം നടത്തുന്നത്..
- ലണ്ടൺ, ലെസ്റ്റർ, ബർമിങ്ങാം എന്നിവിടങ്ങളിലായി 2000 പേരിലാണ് പരീക്ഷണം നടത്തുന്നത്.
2
2021 ആഗസ്റ്റിൽ മരണമടഞ്ഞ ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും, സസ്യശാസ്ത്രജ്ഞനുമായ അകിറ മിയാവാക്കി ഏത് രാജ്യക്കാരനാണ്
- ഉത്തരം :: ജപ്പാൻ
- തരിശുഭൂമിയിൽ ചുരുങ്ങിയ കാലയളവിൽ സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാം എന്ന ആശയം ആദ്യം കൊണ്ടുവന്ന വ്യക്തിയാണ് അകിറ മിയാവാക്കി. 1992 ലെ ഭൌമ ഉച്ചകോടിയിൽ അവതരിപ്പിച്ച മിയാവാക്കിയുടെ ആശയം, 1994-ലെ പാരീസ് ജൈവവൈവിധ്യ കോൺഗ്രസിൽ മികച്ച പരിസ്ഥിതി മാതൃകയായി അംഗീകരിച്ചു. തുടർന്ന് ജപ്പാനിലും മറ്റു രാജ്യങ്ങളിലും ചെറു കാടുകൾ മിയാവാക്കിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു, ഇവയെ ഇപ്പോൾ മിയാവാക്കി വനങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ മിയാവാക്കി വനത്തിന് 2018-ൽ തിരുവനന്തപുരത്താണ് തുടക്കം കുറിച്ചത്.
3
ലൈഫ് ഇൻഷുറസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) യുടെ മാനേജിംങ് ഡയറക്ടറായി 2021 ആഗസ്റ്റിൽ ചുമതലയേറ്റ മലയാളി വനിത
- ഉത്തരം :: മിനി ഐപ്പ്
- LIC യുടെ ചരിത്രത്തിൽ ആദ്യമായി സോണൽ പദവിയിലെത്തിയ വനിതയാണ് തിരുവല്ല സ്വദേശിയായ മിനി ഐപ്പ്
4
കേരള സർക്കാരും വിക്രം സാരാഭായ് സ്പേസ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന 'സ്പേസ് പാർക്ക്' പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചത്
- ഉത്തരം :: ജി.ലെവിൻ
- വി.എസ്.എസ്.സി മുൻ ഡപ്യൂട്ടി ഡയറക്ടറായ ലെവിൻ പി.എസ്.എൽ.വി, ജി.എസ്.എൽ.വി റോക്കറ്റുകൾ വികസിപ്പിക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്
5
മഹാരാഷ്ട്രയിലെ ഡി.വൈ.പാട്ടീൽ കാർഷിക-സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലറായി 2021 ആഗസ്റ്റിൽ നിയമിതനായ മലയാളി
- ഡോ.കെ.പ്രതാപൻ
6
ഐഐടി ഹൈദരാബാദ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റാപ്പിഡ് ഇലക്ട്രോണിക് കോവിഡ് 19 ആർഎൻഎ ടെസ്റ്റ് കിറ്റ്
- കോവിഹോം (COVIHOME)
7
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ ഫാം നിലവിൽ വരുന്നത്
- ഇന്തോനേഷ്യൻ ദ്വീപായ ബറ്റാമിൽ
8
സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനായി 'MyGov-Meri Sarkar' എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം
- ഉത്തർ പ്രദേശ്
9
2021-ലെ ഹംഗേറിയൻ ഗ്രാൻപ്രിക്സ് ഫോർമുല വൺ കാറോട്ട മത്സരത്തിൽ വിജയിയായത്
- എസ്തേബാൻ ഒക്കോൺ
10
കേരളത്തിൽ ആദ്യമായി 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത്
- പനമ്പള്ളി നഗർ, എറണാകുളം
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 04/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments