ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 02, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഗതാഗതത്തിനായി 2021 ജൂലൈയിൽ തുറന്നു കൊടുത്ത "കുതിരാൻ തുരങ്കം" കേരളത്തിലെ ഏത് ജില്ലയിലാണ്- ഉത്തരം :: ത്യശ്ശൂർ
- റോഡ് ഗതാഗതത്തിനുള്ള കേരളത്തിലെ ആദ്യ തുരങ്കമാണ് കുതിരാൻ.
- ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ 6 വരി പാത തുരങ്കമാണ് കുതിരാനിൽ നിർമ്മിക്കുന്നത്.
- 2021 ജൂലൈ 31 ന് രണ്ട് തുരങ്കങ്ങളിൽ പണിപൂർത്തിയായ ഒരെണ്ണമാണ് കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്ഗരി ട്വിറ്ററിലൂടെ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ ട്വീറ്റ് ചെയ്തത്
- 2006 - ലാണ് കുതിരാൻ തുരങ്കത്തിന്റെ പണി തുടങ്ങിയത്.
2
കുതിരാൻ തുരങ്കം ദേശീയ പാത എത്രയിലാണ് നിർമ്മിച്ചിരിക്കുന്നത്
- ഉത്തരം :: NH 544
- തമിഴ്നാട്ടിലെ സേലത്തേയും കേരളത്തിലെ കൊച്ചിയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് NH 544.
- സേലം-കൊച്ചി ഹൈവേ എന്നാണ് പൊതുവേ NH 544 അറിയപ്പെടുന്നത്.
- 340 കിലോമീറ്റർ നീളമുള്ള NH 544 എന്നത് പഴയ നാഷണൽ ഹൈവേ NH 47 ആണ്.
3
ഇന്ത്യയിൽ ആദ്യമായി കാർഡിയോളജി സബ്-സ്പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധന ക്ലിനിക്കുകൾ ആരംഭിച്ച പൊതുമേഖലാ ആശുപത്രി
- ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി, തിരുവനന്തപുരം
4
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2021 ആഗസ്റ്റ് മാസത്തെ ആധ്യക്ഷ പദവി ലഭിച്ച രാജ്യം
- ഉത്തരം :: ഇന്ത്യ
- യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് ജൂലൈമാസത്തെ അധ്യക്ഷ പദവി വഹിച്ചിരുന്ന ഫ്രാൻസിൽ നിന്ന് അധ്യക്ഷ പദവി ഏറ്റെടുത്തത്.
- 2021 ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും.
5
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (KSIDC) 60-മത് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ ബ്രാൻഡ്
- മെയിഡ് ഇൻ കേരള
6
രണ്ട് ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വന്തമാക്കുന്നത്- പി.വി.സിന്ധു
- 2020-ലെ ടോക്കിയോ ഒളിംപിക്സിൽ വനിതാ ബാഡ്മിന്റണിൽ വെങ്കലം നേടിയാണ് പി.വി.സിന്ധു ഈ നേട്ടം സ്വന്തമാക്കുന്നത്
- ചൈനയുടെ ഹീ ബിങ് ചിയാവോയിരുന്നു സിന്ധുവിന്റെ എതിരാളി.
- 2016-ലെ റിയോ ഒളിംപിക്സിലായിരുന്നു സിന്ധുവിന് ആദ്യ വെങ്കല മെഡൽ ലഭിച്ചത്
7
2020-ലെ ടോക്കിയോ ഒളിംപിക്സിൽ 100 മീറ്റർ വേഗ റാണിപ്പട്ടം നേടിയത്
- ഉത്തരം :: എലെയ്ൻ തോമസ് (ജമൈക്ക)
- വനിതകളുടെ 100 മീറ്റർ 10.61 സെക്കന്റിൽ ഫിനിഷ് ചെയ്ത്, ഒളിംപിക്സ് റെക്കോർഡ് സ്ഥാപിച്ചാണ് ജമൈക്കൻ താരം എലെയ്ൻ തോമസ് സ്വർണ്ണം നേടിയത്.
- സ്പ്രിന്റ് ഇതിഹാസം യു.എസിന്റെ ഫ്ലോറൻസ് ഗ്രിഫിത്ത് 1988 ൽ സ്ഥാപിച്ച 10.62 സെക്കൻഡ് എന്ന ഒളിംപിക്സ് റെക്കോർഡാണ് എലെയ്ൻ മറികടന്നത്.
- എന്നാൽ 100 മീറ്റർ ലോക റെക്കോർഡ് (10.49 സെക്കൻഡ്) ഇപ്പോഴും ഫ്ലോ ജോയുടെ പേരിൽ തന്നെയാണ്.
8
2020-ലെ ടോക്കിയോ ഒളിംപിക്സിൽ 100 മീറ്റർ വേഗ രാജാവായത്
- ഉത്തരം :: മാർഷൽ ജേക്കബ് (ഇറ്റലി)
- ടോക്കിയോ ഒളിംപിക്സിൽ 100 മീറ്റർ 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മാർഷൽ സ്വർണ്ണം നേടിയത്.
- അമേരിക്കയുടെ ഫ്രോഡ് കേർളി വെള്ളിയും, കാനഡുയുടെ ആൻട്രെഡെ ഗ്രാസ്യ വെങ്കലവും നേടി.
9
2032-ലെ സമ്മർ ഒളിംപിക്സിന് വേദിയാകുന്ന ഓസ്ട്രേലിയൻ നഗരം
- ബ്രിസ്ബെയ്ൻ
10
2021-ലെ SSLC ഫലം ലഭ്യമാക്കിയ കേരളസർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ
- ഉത്തരം :: സഫലം
- കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് സഫലം 2021 എന്ന പോരിൽ 2021 ലെ SSLC ഫലം അറിയാൻ സഫലം 2021 എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്.
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 02/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments