ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 01, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- ഉത്തരം :: ലെറ്റ്സ് ഗോ ഡിജിറ്റൽ
- ലെറ്റ്സ് ഗോ പദ്ധതിയുടെ ചെയർമാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവാണ്.
- ചെയർമാനുൾപ്പെടെ 19 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത് .
- ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കുന്ന മൂഡിൽ (സോഫ്റ്റ് വെയർ) അധിഷ്ഠിത എൽ. എം. എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ആവശ്യമായ ക്ലൗഡ് ലഭ്യമാക്കുന്നതിനും എല്ലാ സ്ഥാപനങ്ങളിലും, സ്മാർട്ട് ക്ലാസ്സ്മുറികൾ സജ്ജമാക്കുന്നതിനുമാണ് ഈ കമ്മിറ്റി.
2
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആരാണ്
- ആർ. ബിന്ദു
3
പ്രഥമ റൂട്സ് - ഭരതൻ പുരസ്കാരത്തിന് 2021 ജൂലൈയിൽ അർഹനായത്
- അമിത് വി.മസൂർക്കർ
- ഒ.ടി.ടി പ്ലാറ്റ്ഫോമായ റൂട്സും ഭരതൻ സ്മൃതി വേദിയും ചേർന്നാണ് പുരസ്കാരം നൽകുന്നത്.
- ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
- പുരസ്കാര ജേതാവായ അമിത് വി.മസൂർക്കർ ഹിന്ദി ചിത്രമായ ഷെർണിയുടെ സംവിധായകനാണ്
4
കേരളത്തിലെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ചറും, മുസ്ലീം സമുദായത്തിൽ നിന്നുള്ള ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ചറുമായ വനിത
- ഉത്തരം :: ഷജ്ന കരിം
- ഗർഭിണിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആതിര ഭാഗ്യനാഥന് ചരിത്രത്തിലാദ്യമായി യൂണിഫോം ധരിക്കുന്നതിന് ഇളവനുവദിച്ച് കൊടുത്ത ഓഫീസറാണ് നിലവിൽ ആറളം വൈൽഡ് ലൈഫ് വാർഡനായ ഷജ്ന കരീം.
- ഗർഭകാലത്ത് യൂണിഫോം ഇളവനുവദിക്കാൻ പോലീസിൽ വ്യവസ്ഥയുണ്ട്, വനംവകുപ്പിന് ഇതു ബാധകമല്ല എന്നാണ് അറിയുന്നത്.
5
വാട്സാപ്പിന് ബദലായി കേന്ദ്ര സർക്കാർ പുറത്തിവിട്ട 'സന്ദേശ് ആപ്പ്' വികസിപ്പിച്ചത്
- നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ
6
2021 ജൂലൈയിൽ കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ "Our Responsibility to children" പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുട്ടികൾ നേത്യത്വം നൽകുന്ന Help Desk സംവിധാനം -
- കുട്ടി ഡെസ്ക് (Kutty Desk)
7
അമേരിക്കയിലെ പ്രമുഖ ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോമായ Epic നെ ഏറ്റെടുത്ത പ്രമുഖ ഇന്ത്യൻ Edu Tech കമ്പനി
- ബൈജൂസ് (Byju's)
8
ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ പരീക്ഷണ കേന്ദ്രം നിലവിൽ വരുന്നത്
- ഗുല്ലലമോട (ആന്ധ്രാപ്രദേശ്)
9
2021 ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം
- NDRA
10
കേരള ഗവൺമെന്റ് ഏത് ദിവസമാണ് സ്ത്രീധന നിരോധന ദിനമായി (Dowry Prohibition Day) ആചരിക്കാൻ തീരുമാനിച്ചത്
- നവംബർ 26
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 01/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments