ഒളിമ്പിക്സ് സ്പെഷ്യൽ ക്വിസ്സ് - 2021
ഒളിമ്പിക്സ് എന്ന ടോപ്പിക്കിൽ നിന്നും ചോദിക്കാൻ സാദ്യതയുള്ള ഏല്ലാ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് 'ഒളിമ്പിക്സ് സ്പെഷ്യൽ ക്വിസ്സ് - 2021' എന്ന ഈ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലായി (2021-ൽ) നടന്ന 2020-ടോക്കിയോ ഒളിമ്പിക്സ് ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരപരീക്ഷകൾക്കൂം ക്വിസ്സ് കോമ്പറ്റീഷൻസിനുമെല്ലാം തയ്യാറെടുക്കുന്ന കൂട്ടുകാർക്ക് ഇത് വളരെ ഉപകാരപ്പെടും.
1
ലോകത്തലെ ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്സിന് 2021 ൽ ആതിഥേയത്വം വഹിച്ച നഗരം- ടോക്യോ - ജപ്പാൻ
2
എത്രാമത് ഒളിമ്പിക്സ് ആണ് ടോക്കിയോയിൽ 2021 - ൽ നടന്നത്- 32-മത് (2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 9 വരെ)
3
ഒളിമ്പിക്സിന്റെ ആപ്തവാക്യം- കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ
- 2021 മുതൽ ഒരുമിച്ച് എന്ന വാക്കുകൂടി കൂട്ടിച്ചേർത്തു
4
ഒളിമ്പിക്സ് ആപ്തവാക്യം തയ്യാറാക്കിയത്- റവ.ഫാദർ ഹെൻട്രി ഡിയോൺ
5
ഒളിമ്പിക്സിന്റെ ആപ്തവാക്യം (Citius, Altius, Fortius) തയ്യാറാക്കിയത് ഏത് ഭാഷയിൽ- ലത്തീൻ
6
ഒളിമ്പിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് ഏത് ഒളിമ്പിക്സിലാണ്- 1924-ലെ പാരീസ് ഒളിമ്പിക്സിൽ
7
ലോകത്തിലെ ഏറ്റവും വലിയ കായിക മേള ഏത്- ഒളിമ്പിക്സ്
8
ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച രാജ്യം<- ഗ്രീസ്
9
ആദ്യ ഒളിമ്പിക്സ് നടന്ന വർഷം- ബി.സി.776-ൽ, ഒളിമ്പിയ (ഗ്രീസ്)
10
ആധുനിക ഒളിമ്പിക്സിന്റെ പിതാവ്- പിയറി കുബർട്ടി (ഫ്രാൻസ്)
11
ആധൂനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം- 1896 (ഏതൻസ്)
12
ഒളിമ്പിക്സ് പതാകയുടെ നിറം- വെളുപ്പ്
13
ഏതു ഒളിമ്പിക്സ് മുതലാണ് ഒളിമ്പിക്സ് പതാവ നിലവിൽ വന്നത്- 1920-ലെ ആന്റ് വെർപ്പ് ഒളിമ്പിക്സ്
14
ഒളിമ്പിക്സിന്റെ ചിഹ്നം എന്താണ്- പരസ്പരം കൊരുത്ത ആഞ്ചു നിറത്തിലുള്ള വളയങ്ങൾ (ആഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു)
15
ഒളിമ്പിക്സ് ചിഹ്നത്തിലെ വിവിധ നിറത്തിലുള്ള വളയങ്ങൾ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ- നീല വളയം - യൂറോപ്പ്
- മഞ്ഞ വളയം - ഏഷ്യ
- കറുപ്പ് വളയം - ആഫ്രിക്ക
- പച്ച വളയം - ഓസ്ട്രേലിയ
- ചുവപ്പ് വളയം - അമേരിക്ക
16
വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്- 1900-ലെ പാരീസ് ഒളിമ്പിക്സ്
17
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ- ലുസാന (സ്വിറ്റ്സർലാൻഡ്)
18
ഒളിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം- ജപ്പാൻ
19
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്- 1900-ലെ പാരീസ് ഒളിമ്പിക്സ്
20
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ചത് ഏത് വർഷം- 1927
21
ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണ്ണം ഹോക്കിയിലൂടെ നേടിയത്- 1928-ലെ ആസ്റ്റർഡാം ഒളിമ്പിക്സ്
22
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയത്- കെ.ഡി.ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ)
23
ഇന്ത്യയ്ക്കായി ആദ്യം ഒളിമ്പിക്സിൽ മെഡൽ നേടിയത്- നോർമൻ പ്രിച്ചാർഡ്
- (1900 പാരീസ് ഒളിമ്പിക്സിൽ) 200 മീറ്റർ സ്പ്രിന്റിലും, 200 മീറ്റർ ഹർഡിൽസിലുമാണ് നോർമൻ പ്രിച്ചാർഡ് ആദ്യമായി വെള്ളിമെഡൽ ഇന്ത്യയ്ക്കായി നേടുന്നത്.
24
ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- കർണം മല്ലേശ്വരി (ഭാരോദ്വഹനം)
25
ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത- പി.ടി.ഉഷ
26
ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത- ഷൈനി വിൽസൺ (1992 ലെ ബാഴസലോൺ ഒളിമ്പിക്സ്)
27
ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത- പി.ടി.ഉഷ
28
ഒളിമ്പിക്സ് അത്ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത- ഷൈനി വിൽസൺ
29
ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ ഹോക്കി സ്വർണം നേടുമ്പോൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ- ജയ്പാൽ സിങ് (1928 - ആസ്റ്റർഡാം)
30
ഇന്ത്യൻ ഒളിമ്പിക്സ് ഹോക്കി ടീമിനെ നയിച്ച ഏക മലയാളി- പി.ആർ ശ്രീജേഷ് (2016 - റിയോ ഒളിമ്പിക്സ്)
31
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി- സി.കെ.ലക്ഷ്മണൻ (1924-പാരീസ്)
32
ഏറ്റവും കൂടുതൽ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി- ഷൈനി വിൽസൺ (1984,1988,1992,1996)
33
തുടർച്ചയായി ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ഇന്ത്യക്കാരൻ- ലിയാൻഡർ പേസ്
34
ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിത- ഷൈനി വിൽസൺ (1992-ബാർസിലോണ)
35
ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി- മാനുവൽ ഫ്രെഡറിക് (ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ)
36
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആര്- ദോറാബ്ജി ടാറ്റ
37
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ എന്ന ഒളിമ്പിക്സ് മുദ്രാവാക്യത്തോടൊപ്പം ഒരു വാക്കു കൂടി 2021 ഒളിമ്പിക്സിൽ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി കൂട്ടിച്ചേർത്തിരുന്നു. ഏതാണാ വാക്ക്.- ഒരുമിച്ച് (Together)
38
ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും മത്സരവേദി തിരഞ്ഞെടുക്കുന്നതും ഏത് കമ്മറ്റിയാണ്- IOC (International Olympics Committee)
39
IOC യുടെ ഇപ്പോഴത്തെ പ്രസിഡന്റ്- തോമസ് ബാച്ച്
40
32-മത് ഒളിമ്പിക്സിന് തുടക്കം കുറിച്ചുകൊണ്ട് നാഷണൽ സ്റ്റേഡിയത്തിൽ (ജപ്പാൻ) ഒളിമ്പിക്സ് ദീപം തെളിയിച്ച കായികതാരം- നവോമി ഒസാക്ക (ജപ്പാൻ ടെന്നീസ് താരം)
41
ഒളിമ്പിക്സ് ദീപം തെളിയിക്കുന്ന ആദ്യ ടെന്നീസ് താരം- നവോമി ഓസാക്ക (ജപ്പാൻ)
42
2020 ടോക്കിയോ ഒളിമ്പിക്സ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്- നറുഹിതോ ചക്രവർത്തി (ജപ്പാൻ ചക്രവർത്തി)
43
ഒളിമ്പിക്സ് ആചാരപ്രകാരമുള്ള മാർച്ച് പാസ്സിൽ ആദ്യമെത്തുന്ന രാജ്യം- ഗ്രീസ്
44
ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്സിൽ രണ്ടാമത് അണിനിരന്ന ടീം- അഭയാർത്ഥി ടീം
45
2020-ടോക്കിയോ ഒളിമ്പിക്സ് അഭയാർത്ഥി ടീമിന്റെ എത്രാമത്തെ ഒളിമ്പിക്സ് ആണ്- 2-മത്
46
32-മത് ഒളിമ്പിക്സിന്റെ (ടോക്കിയോ) മാർച്ച് പാസ്സിൽ ഇന്ത്യ എത്രാമതാണ് അണിനിരന്നത്- 21-മത്
47
മാർച്ച് പാസ്സിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ആര്- എം.സി.മേരികോം (ബോക്സിങ് താരം), മൻപ്രീത് സിംഗ് (ഹോക്കി താരം)
48
32-മത് ഒളിമ്പിക്സിലെ മത്സരയിനങ്ങൾ എത്ര- 33
49
ടോക്കിയോ ഒളിമ്പിക്സിലേക്ക് പുതിയതായി ഉൾപ്പെടുത്തിയ 5 ഇനങ്ങൾ- കരാട്ടെ, ബേസ്ബോൾ, സ്കേറ്റ് ബോർഡിംഗ്, സ്പോർട്സ് ക്ലൈംബ്ബിംഗ്, സർഫിങ്
50
ചരിത്രത്തിലാദ്യമായി കാണികളില്ലാതെ നടക്കുന്ന ഒളിമ്പിക്സ്- 32-മത് ഒളിമ്പിക്സ് (2020-ടോക്കിയോ)
51
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര കായിക ഇനങ്ങളിൽ മത്സരിച്ചു- 18 ഇനങ്ങളിൽ
52
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങൾ എത്ര- 9 പേർ
- കെ.ടി ഇർഫാൻ (20 കിലോ മീറ്റർ നടത്തം)
- പി.ആർ ശ്രീജേഷ് (പുരുഷ ഹോക്കി)
- നോഹ നിർമ്മൽ ടോം (റിലേ)
- സജൻ പ്രകാശ് (നീന്തൽ)
- എം.ശ്രീ.ശങ്കർ (ലോങ്ങ് ജമ്പ്)
- എം.പി.ജാബിർ (400 മീറ്റർ ഹർഡിൽസ്)
- അമോജ് ജേക്കബ് (റിലേ)
- വൈ മുഹമ്മദ് അനസ് (റിലേ, മിക്സഡ് റിലേ)
- അലക്സ് ആന്റണി (മിക്സഡ് റിലേ)
53
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ (വെള്ളി) നേടിയ താരം- മീരാഭായി ചാനു (ഭാരോദ്വഹനം)
54
മീരാഭായി ചാനു ഏത് സംസ്ഥാനത്ത് നിന്നുള്ള ഇന്ത്യൻ കായികതാരമാണ്- മണിപ്പൂർ
55
ഏത് ഒളിമ്പിക്സിലാണ് ചരിത്രത്തിലാദ്യമായി ആദ്യ ദിനംതന്നെ ഇന്ത്യ മെഡൽ നേട്ടം കൈവരിച്ചത്- ടോക്കിയോ ഒളിമ്പിക്സ് (2021 ജൂലൈ 24)
56
ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയ താരം- യാങ് ക്വയാൻ - ചൈന (ഇനം - 10 മീറ്റർ വനിതാ എയർ റൈഫിൾ)
57
ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം- Discover Tomorrow
58
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം- ദിവ്യാൻഷ് സിങ് പൻമാർ - 18 വയസ്സ് (ഷൂട്ടിങ്)
59
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ താരം- മിറാജ് അഹമ്മദ ഖാൻ - 45 വയസ്സ് (ഷൂട്ടിങ്)
60
ഏത് ഭാഷയിലെ അക്ഷരമാലാ ക്രമത്തിലാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർച്ച് പാസ്സിൽ രാജ്യങ്ങൾ അണിനിരന്നത് - ജാപ്പനീസ്
61
2021-ന് മുമ്പ് ഒളിമ്പിക്സിന് ടോക്കിയോ നഗരം ആഥിത്യമരുളിയത് ഏത് വർഷമാണ്- 1964 (1964 ഒക്ടോബർ 10 മുതൽ 24 വരെ)
62
33-മത് ഒളിമ്പിക്സിന് 2024 ആതിഥേയത്വം വഹിക്കുന്ന നഗരം- പാരീസ് (ഫ്രാൻസ്)
63
34-മത് ഒളിമ്പികസിന് 2028 ആതിഥേയത്വം വഹിക്കുന്ന നഗരം- ലോസ് ആഞ്ചലസ് (യു.എസ്.എ)
64
2032-ലെ ഒളിമ്പിക്സ് നടത്തുന്നതിനായി തിരഞ്ഞെടുത്ത നഗരം- ബ്രിസ്ബെയ്ൻ (ആസ്ട്രേലിയ)
65
ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ പുരുഷ ടീമിന്റെ ക്യാപ്റ്റൻ- മൻപ്രീത് സിംഗ്
66
ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ- റാണി രാംപാഷ
67
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിൻ- ചിയർ ഫോർ ഇന്ത്യ
68
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യമായി അവതരിക്കപ്പെട്ട സ്കേറ്റ് ബോർഡിങ്ങിലെ ആദ്യ വനിതാ ചാമ്പ്യൻ- മോമിജി നിഷിയ (ജപ്പാൻ)
69
ഒളിംപിക്സ് സ്വർണ്ണം നേടിയ പ്രായം കുറഞ്ഞ താരം - മോർജോറി ഗെസ്ട്രിങ് (അമേരിക്ക)
70
ഒളിമ്പിക്സിൽ മെഡൽ നേടുന്ന പ്രായം കുറഞ്ഞ താരം- റൈസ ലിയ (ബ്രസീൽ)
71
ഒളിമ്പിക്സ് മെഡലും നോബൽ സമ്മാനവും നേടിയ വ്യക്തി- ഫിലിപ്പ് ജോൺ നോയഷ (ബ്രിട്ടൺ)
72
32-മത് ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം- മിറൈയ്തോവ
73
ഒളിമ്പിക്സ് ഫുഡ്ബോളിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം- നെയ്മർ ജൂനിയർ (ബ്രസീൽ) 2016 റിയോ ഒളിമ്പിക്സ്
74
2016-ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്സിലെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 67
75
രണ്ട് വേനൽക്കാല ഒളിമ്പികസിന് മദ്ധ്യേ നടത്താറുള്ള വിന്റർ ഒളിമ്പിക്സിന്റെ 2022 ലെ വേദി- ബെയ്ജിങ് (ചൈന)
76
ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കു വേണ്ടി നാല് വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഒളിമ്പിക്സായ പാരാലിമ്പിക്സിന്റെ 2021 ലെ വേദി- ടോക്കിയോ (ജപ്പാൻ)
77
പാരാലിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി സ്വർണമെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം- ദേവേന്ദ്ര ജജാരിയ (ഏഥൻസ് 2004)
78
205 രാജ്യങ്ങൾ പങ്കെടുത്ത പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം- സിഗപ്പൂർ
79
അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം- ജൂൺ 23
80
ഒളിമ്പിക്സിൽ ഏറ്റവുംമധികം സ്വർണ്ണം നേടിയ താരം- മൈക്കിൾ ഫെൽപ്സ് (23 സ്വർണ്ണം - നീന്തൽ)
81
തുടർച്ചയായ രണ്ട് ഒളിംപിക്സിൽ സ്പ്രിന്റ് ഡബിൽ നേടുന്ന ആദ്യ വനിത- എലെയ്ൻ തോംസൺ (ജമൈക്ക)
82
2020 ലെ ടോകിയോ ഒളിംപിക്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം- ഹെൻഡ് സാസ (12 വയസ്സ്, സിറിയൻ ടേബിൾ ടെന്നിസ് താരം)
83
2020 ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയത്- രവി കുമാർ ദാഹിയ
84
ഒളിംപിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ- സുശീൽ കുമാർ
85
ഒളിംപിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി- പി.ആർ. ശ്രീജേഷ് (2020-ടോക്കിയോ ഒളിമ്പിക്സ് - ഹോക്കി - ഗോൾകീപ്പർ)
86
ഒളിംപിക്സ് അത്ലറ്റിക്സ് ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ- നീരജ് ചോപ്ര (2020 ടോക്കിയോ ഒളിമ്പിക്സ്)
87
2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്- നീരജ് ചോപ്ര
88
ഒളിംപിക്സ് അത്ലറ്റിക് ചരിത്രത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡൽ നേടിയത് ആരാണ്- നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്)
89
ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കായി ആദ്യം സ്വർണ്ണം നേടിയത്- അഭിനവ് ബിന്ദ്ര (2008 - ബെയ്ജിംഗ്)
90
ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിൽ ഒറ്റപതിപ്പിൽ ഏറ്റവുംകൂടുതൽ മെഡലുകൾ ഇന്ത്യ വാങ്ങിച്ചിട്ടുള്ളത് ഏത് ഒളിംപിക്സിലാണ് (2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര മെഡൽ നേടിയിട്ടുണ്ട്)- 2020-ലെ ടോക്കിയോ ഒളിംപിക്സിൽ (7 മെഡലുകൾ)
91
2020-ലേ ടോക്യോ ഒളിമ്പിക്സ് ഫുഡ്ബോളിൽ സ്വർണ്ണം നേടിയത്- ബ്രസീൽ
92
ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റായ നീരജ് ചോപ്രയ്ക്ക് 6 കോടി രൂപയും സർക്കാർ ജോലിയും വാക്ദാനം ചെയ്തത്- ഹരിയാന സർക്കാർ
93
2020-ടോക്യോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 48-മത്
94
2020-ടോക്യോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്- യു.എസ് രണ്ടാം സ്ഥാനം - ചൈന മൂന്നാം സ്ഥാനം - ജപ്പാൻ
95
2024-ലെ അടുത്ത ഒളിമ്പിക്സ് നടക്കുന്നത്- പാരീസ്
96
ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി ഗോൾകീപ്പറായ പി.ആർ.ശ്രീജേഷിന് എത്ര കോടിരൂപയാണ് പാരിതോഷികമായി കേരള സർക്കാർ പ്രഖ്യാപിച്ചത്- 2 കോടി രൂപ
97
രണ്ട് ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചത്- പി.വി.സിന്ധു (ടെന്നീസിൽ 2016-റിയോ-വെങ്കലം, 2020-ടോക്യോ-വെങ്കലം നേടി)
98
2020-ലെ ടോക്കിയോ ഒളിംപിക്സിലെ 100 മീറ്റർ വേഗ റാണിപ്പട്ടം നേടിയത്- എലെയ്ൻ തോമസ് (ജമൈക്ക)
99
2020-ലെ ടോക്കിയോ ഒളിംപിക്സിലെ 100 മീറ്റർ വേഗ രാജാവായത്- മാർഷൽ ജേക്കബ് (ഇറ്റലി)
100
2032-ലെ സമ്മർ ഒളിംപിക്സിന് വേദിയാകുന്ന ഓസ്ട്രേലിയൻ നഗരം- ബ്രിസ്ബെയ്ൻ
2020 - ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയവർ
മീരാബായ് ചാനു | വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനം - വെള്ളി മെഡൽ |
ഇന്ത്യൻ ഹോക്കി ടീം | പുരുഷ ഹോക്കി - വെങ്കല മെഡൽ |
പിവി സിന്ധു | വനിതാ സിംഗിൾ ബാഡ്മിന്റൺ - വെങ്കല മെഡൽ |
ലവ്ലിന ബോർഗോഹൈൻ | വനിതാ വെൽറ്റർവെയ്റ്റ് ബോക്സിംഗ് - വെങ്കല മെഡൽ |
രവി കും ദഹിയ | പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി - വെള്ളി മെഡൽ |
ബജ്‌റംഗ് പുനിയ | പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 65 കിലോഗ്രാം ഗുസ്തി - വെങ്കല മെഡൽ |
നീരജ് ചോപ്ര | പുരുഷന്മാരുടെ ജാവലിൻ ത്രോ - സ്വർണ്ണ മെഡൽ (ദൂരം 87.58 മീറ്റർ) |
0 Comments