ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 29, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ പുതിയതായി ആരംഭിച്ച ഏകീകൃത രജിസ്ട്രേഷൻ സംവിധാനം അറിയപ്പെടുന്നത്
[What is the name of the newly introduced Unified Registration System by the Central Government to avoid inter-state vehicle registration?]
     
A
  ഇന്ത്യ സീരീസ്
     
B
  ഭാരത് സീരീസ്
     
C
  ഐഎൻ സീരീസ്
     
D
  വിഎ സീരീസ്


ഉത്തരം :: ഭാരത് സീരീസ് [Bharat Series (BH-Series]

  • ഭാരത് സീരീസ് അഥവാ BH സീരിസ് എന്നത് സ്വകാര്യ വാഹനങ്ങൾക്കുളള സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഏകീകൃത രജിസ്ട്രേഷൻ സംവിധാനമാണ്.
  • പുതിയ സംവിധാന പ്രകാരം ഒരു വാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് ഒരു വർഷത്തിലേറെ ഉപയോഗിക്കുമ്പോൾ റീ റജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവായി കിട്ടും.
  • BH സീരിസ് പ്രകാരം ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ YY BH 0000 XX എന്നതായിരിക്കും, ആദ്യ രണ്ടക്ഷരം രജിസ്റ്റർ ചെയ്യുന്ന വർഷവും, BH എന്നത് ഭാരത് സീരിസിനെ സൂചിപ്പിക്കാനും, നാലക്കം 0000 മുതൽ 9999 വരെയുള്ള അക്കളെയും, XX എന്നത് ഇഗ്ലീഷ് അക്ഷരമാലാ AA മുതൽ ZZ വരെയുള്ള ക്രമമാണ്.
2
മണ്ഡൽപട്ടി കുന്നുകളിൽ 12 കൊല്ലത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തത് അടുത്ത ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മണ്ഡൽപട്ടി കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. [Neelakurinji, which blooms once in 12 years in the Mandalpatti hills, has been in the news in recent days. Mandalpatti Hills is in which state?]

     
A
  കേരളം
     
B
  കർണാടക
     
C
  തമിഴ്നാട്
     
D
  ഹിമാചൽ പ്രദേശ്


ഉത്തരം :: കർണാടക [Karnataka]

  • കർണാടകയിലെ കുടക് ജില്ലയിലെ മണ്ഡൽപട്ടി മലകളിലാണ് 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത്. കർണാടകത്തിൽ ഏകദേശം 45 തരത്തിലുള്ള നീലക്കുറിഞ്ഞി ചെടികളുണ്ട്.
  • 1300 മുതൽ 2400 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ വളരുന്ന കുറ്റിച്ചെടികളാണ് കുറിഞ്ഞി (നീലകുറിഞ്ഞി). Strobilanthes Kunthiana എന്നതാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം.
  • കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടത്തിലെ ഷോല വനങ്ങളിലാണ് സാധാരണയായി ഇവ കണ്ടുവരുന്നത്.
  • നീലക്കുറിഞ്ഞി എന്ന നീലകലർന്ന പർപ്പിൾ നിറത്തിലുള്ള പൂക്കളിൽ നിന്നാണ് നീലഗിരി മലകൾക്ക് ഈ പേര് ലഭിച്ചത്
3
സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ (കെഎപിസിഒഎസ്) ആസ്ഥാനം എവിടെയാണ്. [Where is the headquarters of Kerala Paddy Procurement Processing and Marketing Co-operative Society (KAPCOS) established as part of resolving the procurement and marketing problems of paddy farmers in the state?]

     
A
  കോട്ടയം
     
B
  പാലക്കാട്
     
C
  ആലപ്പുഴ
     
D
  ത്യശ്ശൂർ


ഉത്തരം :: കോട്ടയം [Kottayam]

  • കർഷകരിൽ നിന്നും ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയായി വിപണനം നടത്തുന്നതിന് വേണ്ടിയാണ് സഹകരണ സംഘം സ്ഥാപിച്ചിരിക്കുന്നത്.
  • പാലക്കാട് ജില്ലയിൽ സമാനരീതിയിലുള്ള സഹകരണ സംഘം നേരത്തേ തന്നെയുള്ളതിനാൽ പാലക്കാട് ജില്ലയൊഴിച്ചുള്ള മറ്റ് 13 ജില്ലകൾ പുതിയതായി രൂപീകരിച്ച സംഘത്തിന്റെ പ്രവർത്തനപരിധിയിൽ വരും.

കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആരാണ്
- ജി.ആർ.അനിൽ
കേരള രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി ആരാണ്
- വി.എൻ.വാസവൻ

4
മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ജനങ്ങളിലെത്തിക്കാൻ കേരള ഫിഷറീസ് വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് [Which is the mobile app launched by the Kerala Fisheries Department to bring fish and allied products to the people?]

     
A
  ഡെയ്ലി ഫ്രഷ് കേരള
     
B
  ഫ്രഷ് ടു ഹോം
     
C
  മീമീ ഫിഷ്
     
D
  കേരള ഫിഷ്


ഉത്തരം :: മീമീ ഫിഷ് [MiMi Fish]

  • സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ (കെ.എസ്.സി.എ.ഡി.സി) സാമൂഹ്യ-സാമ്പത്തിക പദ്ധതിയുടെ ഭാഗമായുള്ള പരിവർത്തനം എന്ന പദ്ധതിയുടെ കീഴിലാണ് സംരംഭം നടപ്പാക്കുന്നത്.
  • കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് , സാറ്റം (സൊസൈറ്റി ഫോർ അഡ്വാൻസ് ടെക്നോളജീസ് ആൻഡ് മാനേജ്മെന്റ്) എന്നിവയുടെ സഹകരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്
- സജി ചെറിയാൻ

5
വനിത മത്സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് ആരംഭിച്ച സൌജന്യ ബസ് സർവീസ് [Which is the free bus service for women fish marketing workers started in collaboration with the Department of Fisheries and KSRTC?]

     
A
  ജലകന്യക
     
B
  സമുദ്ര
     
C
  മത്സ്യവണ്ടി
     
D
  സമുദ്രയാനം


ഉത്തരം :: സമുദ്ര [Samudra]

6
നവോത്ഥാന നായകനായകരിൽ പ്രമുഖരായ ആരുടെ ജന്മദിനമാണ് കേരള സർക്കാർ 2021 ഓഗസ്റ്റിൽ ജീവകാരുണ്യ ദിനമായി ആചരിച്ചത് [The Government of Kerala celebrated the birthday of one of the great heroes of the Renaissance in August 2021 as a day of charity. Who's birthday was that?]

     
A
  ചട്ടമ്പി സ്വാമികൾ
     
B
  അയ്യങ്കാളി
     
C
  ശ്രീനാരായണഗുരു
     
D
  മന്നത്തു പത്മനാഭൻ


ഉത്തരം :: ചട്ടമ്പി സ്വാമികൾ [Chattambi Swamikal]

  • ചട്ടമ്പി സ്വാമി ജനിച്ചത് 1853 ഓഗസ്റ്റ് 25 ചിങ്ങമാസത്തിലെ ഭരണി നാളിലാണ് അതുകൊണ്ട് 2021 ലെ അദ്ദേഹത്തിന്റെ 168-ാം ജയന്തി ആഘോഷിക്കുന്നത് ഓഗസ്റ്റ് 28 നാണ്.
  • തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയിലാണ് ചട്ടമ്പി സ്വാമികൾ ജനിച്ചത്.
  • ചട്ടമ്പി സ്വാമി സമാധിയായത് 1924 മെയ് 5 - ന് കൊല്ലം ജില്ലയിലെ പന്മനയിലാണ്.
  • ചട്ടമ്പി സ്വാമിയെ കുട്ടിക്കാലത്ത് അയ്യപ്പൻ എന്നാണ് വിളിച്ചിരുന്നത്, കുഞ്ഞൻ അഥവാ കുഞ്ഞൻ പിള്ള എന്ന വിളിപ്പെരുള്ളതും ചട്ടമ്പിസ്വാമികൾക്കാണ്.
  • ഷൺമുഖദാസൻ, സർവ്വവിദ്യാധി രാജ, കാഷായം ധരിക്കാത്ത സന്യാസി എന്നീ വിളിപ്പേരുകളിൽ അറിയപ്പെട്ടതും ചട്ടമ്പിസ്വാമികളാണ്.
  • ചട്ടമ്പി സ്വാമിയുടെ ആദരസൂചകമായി പോസ്റ്റൽ ഡിപ്പാർട്ടമെന്റ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
    - 2014
  • ചട്ടമ്പിസ്വാമികൾക്ക് ബോധോദയം ലഭിച്ച സ്ഥലം
    - വടവീശ്വരം

7
മഹാത്മാ അയ്യങ്കാളിയുടെ എത്രാമത് ജയന്തി ആഘോഷമാണ് 2021 ഓഗസ്റ്റ് 28 ആചരിച്ചത്

     
A
  168-മത്
     
B
  158-മത്
     
C
  159-മത്
     
D
  160-മത്


ഉത്തരം :: 158-മത്

  • 1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങനൂർ ആയിരുന്നു അയ്യങ്കാളി ജനിച്ചത്.
  • പുലയ രാജാ എന്ന വിശേഷിപ്പിക്കുന്നത് അയ്യങ്കാളിയെയാണ്.
  • 1907- സാധുജന പരിപാലന യോഗം സ്ഥാപിച്ചത് അയ്യങ്കാളിയാണ്.

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷേഭങ്ങൾ

  • വില്ലുവണ്ടി സമരം - 1893
  • കല്ലുമാല സമരം - 1915
  • കർഷക സമരം
  • വിദ്യാഭ്യാസ അവകാശ പ്രക്ഷേഭം
8
ലോകത്തിലെ ആദ്യ ഫോസിൽ രഹിത സ്റ്റീൽ നിർമ്മിച്ച രാജ്യം [Which is the first country in the world to produce fossil-free steel?]

     
A
  അമേരിക്ക
     
B
  ഓസ്ട്രേലിയ
     
C
  ജപ്പാൻ
     
D
  സ്വീഡൻ


ഉത്തരം :: സ്വീഡൻ [Sweden]

9
ഏത് സംസ്ഥാനമാണ് ഇന്ത്യൻ ഗുസ്തി ടീമിന്റെ സ്പോൺസർഷിപ്പ് 2032 വരെ ഏറ്റെടുക്കാൻ തീരുമാനിച്ചത് [Which state has decided to take over the sponsorship of the Indian wrestling team till 2032?]

     
A
  ഉത്തർപ്രദേശ്
     
B
  ഒഡീഷ
     
C
  മധ്യപ്രദേശ്
     
D
  പശ്ചിമ ബംഗാൾ


ഉത്തരം :: ഉത്തർപ്രദേശ് [Uttar Pradesh]

  • 2032 ഒളിമ്പിക്സ് വരെയുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ ആടിസ്ഥാന സൌകര്യവികസനത്തിനും, ഗുസ്തിക്കാർക്കുള്ള പിന്തുണയ്ക്കുമായി 170 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഇന്ത്യൻ ഹോക്കി ടീമിന്റെ സ്പോൺസർഷിപ്പ് ഒഡീഷാ സംസ്ഥാനത്തിനാണ്.
10
പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായി ടേബിൾ ടെന്നീസ് ഫൈനലിലെത്തി വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം [Who is the first Indian to reach the table tennis final and win a silver medal in Paralympics history?]

     
A
  ദീപാ മാലിക്
     
B
  മാരിയപ്പൻ തങ്കവേലു
     
C
  ദേവേന്ദ്ര ജജ്ഹാരിയ
     
D
  ഭാവിനാ പട്ടേൽ


ഉത്തരം :: ഭാവിനാ പട്ടേൽ [Bhavina Patel]

  • 2020 ലെ ടോക്കിയോ പാരാലിമ്പിക്സിൽ ക്ലാസ്സ് 4 വനിതാ സിംഗിൾസ് ടേബിൾ ടെന്നീസ് പാരാലിമ്പിക്സിന്റെ ഫൈനലിൽ ചൈനീസ് ഒന്നാം നമ്പർ താരം യിംഗ് ജൗ വിനോടാണ് ഭാവനാ പട്ടേൽ പരാജയപ്പെട്ടത്.
  • ആദ്യമായാണ് ഒരു ഇന്ത്യൻ പാരാലിമ്പിക്സ് താരം (വനിതാ താരം) ടേബിൾ ടെന്നീസിൽ മെഡൽ നേടുന്നത്.
  • ലോക രണ്ടാം നമ്പർ താരമായ ഭാവിനാ പട്ടേൽ ഗുജറാത്ത് സ്വദേശിയാണ്
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും