മൂർക്കോത്ത് കുമാരൻ
കേരളത്തിൽ നിന്നുള്ള എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവ്
ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു മൂർക്കേത്ത് കുമാരൻ
- കണ്ണൂരിലെ തലശ്ശേരിയിൽ 1874 മെയ് 23-ന് മൂർക്കോത്തു കുടുംബത്തിലാണ് ജനനം.
- മരണം - 1941 ജൂൺ 25-ന്
- പിതാവ് - മൂർക്കോത്ത് രാമുണ്ണി
- മാതാവ് - പരപ്പുറത്ത് കുഞ്ചിരുത
- ഭാര്യ - യശോദര
- മക്കൾ - മാധ്യമ പ്രവർത്തകൻ മൂർക്കോത്ത് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായ മൂർക്കോത്ത് രാമുണ്ണി, മൂർക്കോത്ത് ശ്രീനിവാസൻ എന്നിവരാണ്
- സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി.
- കേരളസഞ്ചാരി, ഗജകേസരി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിൽ പത്രാധിപത്യം വഹിച്ചു.
- കേരളത്തിൽ ഇത്രയും അധികം പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപത്യ സ്ഥാനം വഹിച്ച വ്യക്തി വേറെ ഉണ്ടോ എന്ന് സംശയമാണ്.
- 23 -ാം വയസ്സിലാണ് ആദ്യ പത്രാധിപത്യം സ്ഥാനം ഏറ്റെടുക്കുന്നത് അത് കേരള സഞ്ചാരിയിലായിരുന്നു.
- എസ്.എൻ.ഡി.പി. യോഗത്തിന്റെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു.
- കുമാരനാശാന്റെ വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് മൂർക്കോത്ത് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണ്
- ഒ.ചന്തുമേനോൻ, കേസരി, വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്
0 Comments