PSC മുൻവർഷ ചോദ്യം #7
കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്A
നൈട്രിക് ആസിഡ്B
ഹൈഡ്രോക്ലോറിക് ആസിഡ്C
സൾഫ്യൂറസ് ആസിഡ്D
സൾഫ്യൂറിക് ആസിഡ്എന്താണ് അമ്ലം അഥവാ അസിഡ് എന്നറിയപ്പെടുന്നത് ?
- ജലത്തിൽ അലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച് മൂല്യം പ്രധാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ അസിഡ് എന്നറിയപ്പെടുന്നത്.
- HA എന്ന പൊതുരാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്.
- മറ്റൊരു തരത്തിൽ പറഞ്ഞാൽ ജലത്തിൽ അലിയുമ്പോൾ O+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ് അമ്ലങ്ങൾ.
- അമ്ലങ്ങൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമാക്കുന്നു.
- എല്ലാത്തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകമായ ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ ഏക ബേസിക ആസിഡ്, ബഹുബേസിക ആസിഡ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
- ഒരു അസിഡിക് ഹൈഡ്രജൻ ആറ്റം മാത്രം അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് (HNO3), ഹൈഡ്രോക്ലോറിക് ആസിഡ് (HCL), അസറ്റിക് ആസിഡ് (CH3COOH), എന്നിവ ഏക ബേസിക ആസിഡിന് ഉദാഹരണങ്ങളാണ്.
- രണ്ട് അസിഡിക് ഹൈഡ്രജൻ ആറ്റങ്ങളടങ്ങിയിരിക്കുന്ന സൾഫ്യൂറിക് ആസിഡ്, മൂന്ന് അസിഡിക് ഹൈഡ്രജൻ ആറ്റങ്ങളടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് എന്നിവ ബഹുബേസിക ആസിഡുകൾക്ക് ഉദാഹരണങ്ങളാണ്.
എന്താണ് പി.എച്ച്. മൂല്യം
- പി.എച്ച്.മൂല്യം - ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ എന്നതിന്റെ ചുരുക്കെഴുത്ത്).
- 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യ സമ്പ്രദായം വികസിപ്പിച്ചെടുത്തത്.
- ഈ രീതി അനുസിരിച്ച് ഒരു ലായനിയുടെ മൂല്യം പൂജ്യം മുതൽ പതിനാല് വരെയാണ്.
- 7 ന് മുകളിൽ പി.എച്ച് മൂല്യമുള്ളവ ക്ഷാര ഗുണമുള്ളവയാണ്. 7 ന് താഴെ പി.എച്ച് മൂല്യമുള്ളവ അമ്ല സ്വഭാവമുള്ളവയാണ്.
- ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്.
ആസിഡുകളും നിർമ്മാണ രീതികളും
- ഓക്സിജന്റെ സാന്ന്ദ്ധ്യത്തിൽ നൈട്രജൻഡയോക്സൈഡ് ജലവുമായി കലർത്തിയാണ് നൈട്രിക് ആസിഡ് (പാക്യകാമ്ലം) നിർമ്മിക്കുന്നത്. ഓസ്റ്റ്വാർഡ് പ്രക്രിയ വഴിയാണ് നൈട്രിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്നത്.
- ഹൈഡ്രജൻ ക്ലോറൈഡിനെ ജലത്തിൽ ലയിപ്പിച്ചാണ് ഹൈഡ്രോക്ലോറിക് ആസിഡ് നിർമ്മിക്കുന്നത്.
- സൾഫർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് 'സമ്പർക്ക പ്രക്രിയ' മുഖേനയാണ് സൾഫ്യൂറിക് ആസിഡ് നിർമ്മിക്കുന്നത്. സൾഫ്യൂറിക് ആസിഡിന്റെ രാസസമവാക്യം H2SO4 എന്നതാണ്. ഏത് ഗാഢതയിൽ വച്ചും വെള്ളവുമായി ലയിച്ച് താപമോചക പ്രവർത്തനം സാധ്യമാക്കുന്ന സൾഫ്യൂറിക് ആസിഡ് (ഗന്ധകാമ്യം) രാസവ്യവസായത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണഅ. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
0 Comments