51
വ്യാഴദശ എന്ന ശൈലിയുടെ അർഥം[എ] കഷ്ടകാലം
[ബി] ഭാഗ്യകാലം
[സി] നാശകാലം
[ഡി] അമംഗളവേള
52
ലംഘിക്കാനാവാത്ത അഭിപ്രായം എന്നർഥമുള്ളത്[എ] ഭരതവാക്യം
[ബി] വേദവാക്യം
[സി] നളപാകം
[ഡി] ചക്രശ്വാസം
53
സ്ത്രീലിംഗ പദമേത്[എ] പാപി
[ബി] പാപൻ
[സി] പാപിനി
[ഡി] പൌത്രൻ
54
അമ്മയുടെ അച്ഛൻ[എ] പിതാമഹൻ
[ബി] ജാമാതാവ്
[സി] പൂർവികൻ
[ഡി] മാതാമഹൻ
55
കബന്ധം എന്ന വാക്കിനർഥം[എ] തല വേർപെട്ട ഉടൽ
[ബി] ഉടൽ വേർപെട്ട തല
[സി] കൃത്രിമതലക്കെട്ട്
[ഡി] തലയോട്ടി
56
അധരവ്യായാമം എന്ന ശൈലിയുടെ അർഥം[എ] വൃർഥഭാഷണം
[ബി] പുകഴ്ത്തൽ
[സി] അശുഭസൂചന
[ഡി] ഗൂഢാലോചന
57
ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അർഥം[എ] മോഷണം
[ബി] മഹാദ്രോഹം
[സി] അവസാനമാർഗം
[ഡി] സ്വാധീനത്തിൽ വരുത്തുക
58
ശരിയായ പദം ഏത്[എ] ഭ്രഷ്ഠ്
[ബി] ഭ്രഷ്ട്
[സി] ഭൃഷ്ട്
[ഡി] ഭൃഷ്ഠ്
59
താഴെക്കൊടുത്തിരിക്കുന്നവയിൽ പര്യായപദമല്ലാത്തത് ഏത്[എ] താരം
[ബി] ഉഡു
[സി] ആതങ്കം
[ഡി] ഋഷം
60
ശരിയായ പദം തിരഞ്ഞെടുക്കുക[എ] ആദ്ധ്യാത്മീകം
[ബി] അധ്യാത്മീകം
[സി] ആധ്യാത്മികം
[ഡി] അധ്യാത്മികം
61
ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം[എ] രുചികരമായ ഭക്ഷണം
[ബി] തക്ക മറുപടി
[സി] നിഷ്ഫല വസ്തു
[ഡി] നേർവിപരീതം
62
തെക്കോട്ടു പോകുക എന്ന ശൈലിയുടെ അർഥം[എ] അവസാനം കാണുക
[ബി] മരിക്കുക
[സി] കഷ്ടപ്പെടുക
[ഡി] ഗതിയില്ലാതാകുക
63
ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർഥം[എ] പുകഴ്ത്തുക
[ബി] വധിക്കുക
[സി] പരിഹാസ്യനാക്കുക
[ഡി] ധൂർത്തടിക്കുക
64
എരിതീയിൽ എണ്ണയൊഴിക്കുക - എന്ന ശൈലിയുടെ അർഥം[എ] ദുഃഖം ഇല്ലാതാക്കുക
[ബി] ക്ളേശം വർധിപ്പിക്കുക
[സി] ഭയം ഉണ്ടാക്കുക
[ഡി] ആശ്വസിപ്പിക്കുക
65
പമ്പരം ചുറ്റിക്കുക എന്ന ശൈലിയുടെ അർത്ഥം[എ] വിനോദിപ്പിക്കുക
[ബി] തമാശപറയുക
[സി] പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക
[ഡി] മദ്യപിക്കുക
66
രാമേശ്വരത്തെ ക്ഷൌരം എന്ന ശൈലിയുടെ അർഥം[എ] മുഴുപ്പട്ടിണി
[ബി] തക്ക പ്രതിവിധി
[സി] ദുർബലന്യായം
[ഡി] പൂർത്തിയാകാത്ത കാര്യം
67
നളിനി എന്ന വാക്കിനർഥം[എ] താമരം
[ബി] താമരപ്പൊയ്ക
[സി] നദി
[ഡി] ചന്ദ്രൻ
68
ശരിയായ പദമേത്[എ] സ്ഭുരിക്കുക
[ബി] സ്ഫുരിക്കുക
[സി] സ്ബുരിക്കുക
[ഡി] സ്പുരിക്കുക
69
ഗോപി തൊടുക എന്ന ശൈലിയുടെ അർഥം[എ] സമാരംഭിക്കുക
[ബി] വിഫലമാകുക
[സി] അപമാനിക്കുക
[ഡി] അശുദ്ധമാകുക
70
'A few pages of this book are wanting' എന്നതിന്റെ പരിഭാഷ[എ] ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
[ബി] പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
[സി] ചില പുസ്തകത്തിലെ ഈ പുറങ്ങൾ ആവശ്യമില്ല
[ഡി] ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
71
ശരിയായ പ്രയോഗമേത്[എ] പ്രതിനിഥീകരിക്കുക
[ബി] പ്രതിനിധികരിക്കുക
[സി] പ്രതിനിതീകരിക്കുക
[ഡി] പ്രതിനിധീകരിക്കുക
72
'Let me go to dinner' എന്നതിന്റെ പരിഭാഷ[എ] എന്നെ വിരുന്നിനു പോകാൻ സമ്മതിക്കുക
[ബി] എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക
[സി] എന്നെ വിരുന്നിനു പോകാൻ അനുവദിക്കുക
[ഡി] എനിക്ക് വിരുന്നിന് പോകണം
73
കുന്ദം എന്നാൽ[എ] മുല്ല
[ബി] കുത്താനുള്ള ആയുധം
[സി] വള്ളി
[ഡി] ഓട്ടക്കാരൻ
74
His marriage was the turning point in his life [എ] വിവാഹം അവന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
[ബി] അവന്റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
[സി] അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
[ഡി] വിവാഹം അവനെ ജീവിതത്തിൽ താല്പരൃമുള്ളവനാക്കി മാറ്റി
75
പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത്[എ] ആമൂലാഗ്രം
[ബി] ആചന്ദ്രതാരം
[സി] ആപാദചൂഡം
[ഡി] സമസ്തം
0 Comments