ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 03, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
രാജവെമ്പാലയുടെ കടിയേറ്റ് കേരളത്തിൽ രേഖപ്പെടുത്തുന്ന ആദ്യ മരണം ആരുടെയാണ്- എ.ഹർഷാദ്
- രാജവെമ്പാല കടിച്ചുള്ള മരണം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് കർണാടകത്തിലാണ്.
2
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടിയ പോർട്ടറീക്കോ സ്വദേശി- എമീലിയോ ഫ്ലോറസ്
- യു.എസ് അധീനതയിലുള്ള കരീബിയൻ ദ്വീപാണ് പോർട്ടറീക്കോ
- ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി - ജീൻ കാൽമെന്റ് (ഫ്രാൻസ്)
- ജീവിക്കിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വ്യക്തി - കനെ തനാക (ജപ്പാൻ കാരിയാണ്)
3
കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസിന്റെ (2019-2020) റിപ്പോർട്ട് പ്രകാരം കേരളത്തിലെ എത്ര ശതമാനം വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്- 69 ശതമാനം
- ഇന്ത്യയിൽ കമ്പ്യൂട്ടർ സൌകര്യമുള്ള സ്കൂളുകളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം - രണ്ടാമത്
- ഒന്നാം സ്ഥാനത്തുള്ളത് ഡൽഹിയാണ്
4
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ- ഇവാൻ വുക്കമനോവിച്
5
400 മീറ്റർ ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷൻ- എം.ബി.ജാബിർ
- പി.ടി.ഉഷയ്ക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളിയാണ് എം.ബി.ജാബിർ
6
2021 ലെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ട്രാൻസ് ജൻഡർ- ലൌറെൽ ഹബ്ബാദ് (ന്യൂസിലാൻഡ് സ്വദേശി)
7
2021 ജൂണിൽ ഡൽഹി സ്പോർട്സ് യൂണിവേഴസിറ്റിയുടെ പ്രഥമ വൈസ് ചാൻസിലർ ആയ വനിത- കർണം മല്ലേശ്വരി
8
2021 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ കോച്ചസ് കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യൻ വനിത- ഡോ.ടഡാങ് മിനു (അരുണാചൽ പ്രദേശ് സ്വദേശി)
9
കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തകൻ ആയി മാറിയ ഇന്ത്യൻ വ്യവസായി- ജംഷഡ്ജി ടാറ്റ (ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ)
10
കുടുംബശ്രീയുടെ കോഴിയിറച്ചി ബ്രാൻഡ് - കേരള ചിക്കൻ
11
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ റബ്ബർതൈ നട്ടത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്- അസ്സം
12
പുതിയതായി ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേതം- ഡെൽറ്റ പ്ലസ് അഥവാ കെ 417 എൻ
13
സംസ്ഥാനത്തെ അംഗൻവാടികളെ ശിശു സൌഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിക്കുന്ന പദ്ധതി- ചായം
14
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തത്- അരുൺകുമാർ മിശ്ര
15
2021 ലേ യോഗ ദിനത്തിന്റെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയവും ലോകാരോഗ്യസംഘടനയുമായി ചേർന്ന് പുറത്തിറക്കിയ യോഗ പരിശീലന അപ്ലിക്കേഷൻ- WHO mYoga
0 Comments