Below are the 50 questions for the Driver Grade-2 (HDV) Examination of Kerala PSC on 16.04.2016 for Various Department of Kerala. The most important thing to prepare for the competition is to study the previous year's question paper. It is really helpful to understand the syllabus of the exam and get an idea about the exam. If you study more previous year question papers you can definitely get higher marks in the competitive exam. All the best to those who are preparing for the driver exam.
Driver Grade II Exam Coaching, Driver Grade II LDV Previous PSC Questions, Driver Grade II HDV Previous PSC Qustions, Driver PSC Exam Study Notes, Driver Grade II in Various Department Examinations Questions, Driver Grade II Various Company Board Corporations Exam Questions

കേരള പി.എസ്.സിയുടെ 11.06.2016 ൽ വിവിധ കേരള സർക്കാർ ഡിപ്പാർട്ട്മെന്റിലേക്കുള്ള ഡ്രൈവർ ഗ്രേഡ് - 2 ( എച്ച്.ഡി.വി) പരീക്ഷയുടെ 50 ചോദ്യങ്ങളാണ് ഇവിടെ പരിശീലനത്തിനായി ചുവടെ കൊടുത്തിരിക്കുന്നത്. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻ വർഷത്തെ ചോദ്യപേപ്പർ പഠിക്കുക എന്നതാണ്. പരീക്ഷയുടെ സിലബസ് മനസിലാക്കുന്നതിനും പരീക്ഷയെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം ലഭിക്കുന്നതിനും ഇത് ശരിക്കും സഹായകരമാണ്. കൂടുതൽ മുൻവർഷ ചോദ്യ പേപ്പറുകൾ പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും മത്സരപരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടാൻ സാധിക്കും. ഡ്രൈവർ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.
1
താഴെ തന്നിട്ടുള്ളതിൽ കെ.യു.ആർ.ടി.സി എന്നതിന്റെ പൂർണ്ണരൂപം

[എ] കേരള യൂണിയൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

[ബി] കേരള യൂട്ടിലൈസ്ഡ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

[സി] കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

[ഡി] കേരള അൾട്ടിമേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

2
സാധാരണ ഹെവി വാഹനങ്ങളുടെ ടയർ സൈസ് എത്ര

[എ] 11.00 x 20

[ബി] 16.00 x 20

[സി] 10.00 x 23

[ഡി] 9.00 x 20

3
പ്രോപ്പല്ലർ ഷാഫ്റ്റിന്റെ കറക്കം വീലുകളിലേക്ക് 90 ഡിഗ്രി നൽകുന്ന യന്ത്രഭാഗം ഏത്

[എ] ക്രൌണും, പിനിയനും

[ബി] സ്പർ ഗിയറും, കപ്പും

[സി] സ്റ്റാർ ഗിയറുകൾ

[ഡി] സൺ ഗിയറുകൾ

4
ഡീസൽ എഞ്ചിൻ കണ്ടുപിടിച്ച ജർമ്മൻ ശാസ്ത്രജ്ഞൻ ആര്

[എ] അഡോൾഫ് ഡീസൽ

[ബി] ജോർജ്ജ് ഡീസൽ

[സി] റുഡോൾഫ് ഡീസൽ

[ഡി] അർനോൾഡ് ഡീസൽ

5
എഞ്ചിൻ പവറുമായി ബന്ധപ്പെട്ട എച്ച്.പി. എന്നാൽ എന്ത്

[എ] ഹൈ പവർ

[ബി] ഹൈ സ്പീഡ് പവർ

[സി] ഹോഴ്സ് പവർ

[ഡി] ഹെക്ടാ പവർ

6
ഫോർ ലേൻ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്

[എ] റോഡിൽ കുറുകെ വരച്ച നാല് വരകൾ

[ബി] നാലു റോഡുകൾ ചേരുന്ന സ്ഥലം

[സി] നാലു വരിപ്പാത

[ഡി] നാലു വശങ്ങളുള്ള രണ്ട് റോഡുകൾ

7
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി

അന്തരീക്ഷ താപനിലയിൽ
[എ] പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

[ബി] ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

[സി] പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു

[ഡി] മുകളിൽ പറഞ്ഞതൊന്നും ശരിയല്ല

8
വാഹനം ഇടത് വശം ചേർന്ന് മാത്രമേ റോഡിൽ ഓടിക്കാവൂ എന്നത് താഴെ പറയുന്നവയിൽ ഏതിലാണ് പറയുന്നത്

[എ] കേന്ദ്ര മോട്ടോർ വാഹന നിയമം

[ബി] കേരള മോട്ടോർ വാഹന നിയമം

[സി] കേരള ടാക്സേഷൻ നിയമം

[ഡി] റോഡ് റഗുലേഷനുകൾ

9
ഡീസൽ എഞ്ചിനിൽ ഉപയോഗിക്കുന്ന "കാം ഷാഫ്റ്റിന്റെ" ധർമ്മം എന്ത്

[എ] പിസ്റ്റൺ പ്രവർത്തിപ്പിക്കുന്നു

[ബി] ക്രാങ്ക് ഷാഫ്റ്റ് പ്രവർത്തിപ്പിക്കുന്നു

[സി] കണക്ടിംഗ് റോഡ് പ്രവർത്തിപ്പിക്കുന്നു

[ഡി] വാൽവുകൾ പ്രവർത്തിപ്പിക്കുന്നു

10
ഡീസൽ എഞ്ചിനിൽ ഇൻജക്ടറുകളിലേക്ക് ഡീസൽ നൽകുന്ന ഭാഗം ഏത്

[എ] ഫ്യുവൽ ഇൻഞ്ചക്ഷൻ നോഡിൽ

[ബി] ഫ്യുവൽ ഇൻഞ്ചക്ഷൻ വാൽവ്

[സി] ഫ്യുവൽ ഇൻഞ്ചക്ഷൻ പമ്പ്

[ഡി] ഫ്യുവൽ ഇൻഞ്ചക്ഷൻ നീഡിൽ

11
കൂളന്റ് എന്നാൽ എന്താണ്

[എ] ഓയിൽ തണുപ്പിക്കുന്ന ദ്രാവകം

[ബി] ബ്രേക്ക് തണുപ്പിക്കുന്ന ദ്രാവകം

[സി] എഞ്ചിൻ തണുപ്പിക്കുന്ന ദ്രാവകം

[ഡി] റേഡിയേറ്റർ തണുപ്പിക്കുന്ന ദ്രാവകം

12
റിംഗ് ഗിയർ ഏത് എഞ്ചിൻ ഭാഗവുമായി ബന്ധപ്പെട്ടതാണ്

[എ] ക്രാങ്ക് ഷാഫ്റ്റ്

[ബി] കാം ഷാഫ്റ്റ്

[സി] ഫ്ലൈ വീൽ

[ഡി] ഗിയർ ബോക്സ്

13
ക്ലച്ച് അമർത്തുമ്പോൾ പറയുന്നവയിൽ ഏതാണ് സംഭവിക്കുന്നത്

[എ] എഞ്ചിനും, ടയറും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു

[ബി] ഗിയർ ബോക്സും-പ്രൊപ്പുല്ലർ ഷാഫ്റ്റും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു

[സി] എഞ്ചിനും, ഗിയർ ബോക്സും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു

[ഡി] എഞ്ചിനും ഫ്ലൈ വീലും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു

14
ഹെവി വാഹനങ്ങളിൽ ബ്രേക്ക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഉപയോഗിച്ചാണ്

[എ] അന്തരീക്ഷ വായു

[ബി] ഓയിൽ

[സി] വായുവും, ഓയിലും ഒരുമിച്ച്

[ഡി] മർദ്ദമേറിയ വായു

15
ബ്രേക്ക് ഫേഡിംഗ് എന്നാൽ എന്ത്

[എ] ബ്രേക്ക് ലൈനർ പെട്ടന്ന് തേയുന്ന അവസ്ഥ

[ബി] ബ്രേക്ക് ലിവർ ചവിട്ടിയാലും മുഴുവൻ ബ്രേക്കും കിട്ടാത്ത അവസ്ഥ

[സി] ബ്രേക്ക് നിരന്തരം ഉപയോഗിച്ച് ബ്രേക്ക് ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ

[ഡി] ബ്രേക്ക് ലിവർ ചവിട്ടിയാലും ബ്രേക്ക് ലഭിക്കാത്ത അവസ്ഥ

16
ഒരു ആറ് സിലിണ്ടർ ഡീസൽ എഞ്ചിന്റെ ഇൻഞ്ചക്ഷൻ ടൈമിംഗ് ഏതാണ്

[എ] 1 - 5 - 3 - 6 - 2 - 4

[ബി] 1 - 3 - 6 - 5 - 4- 2

[സി] 1 - 6 - 4 - 2 - 5 - 3

[ഡി] 1 - 4 - 3 - 5 - 2 - 6

17
രാത്രി ഡ്രൈവിംഗിൽ എതിരെ വാഹനം വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നത് എന്തിന്

[എ] എതിരെ വരുന്ന വാഹനം ശരിക്ക് കാണാൻ

[ബി] എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണിൽ ഹെഡ് ലൈറ്റിന്റെ പ്രകാശം പതിക്കാതിരിക്കാൻ

[സി] എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് നമ്മുടെ വാഹനത്തിന്റെ നീളം മനസ്സിലാക്കാൻ

[ഡി] എതിരെ വരുന്ന വാഹനം റോഡിന്റെ ഏത് വശത്താണ് എന്ന് അറിയാൻ

18
പുതിയ ട്രാൻസ്പോർട്ട് വാഹനത്തിന് ആദ്യം നൽകുന്ന ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന്റെ കാലാവധി എത്ര

[എ] മൂന്ന് വർഷം

[ബി] രണ്ട് വർഷം

[സി] ഒരു വർഷം

[ഡി] നാല് വർഷം

19
താഴെ തന്നിട്ടുള്ളവയിൽ ഒരു വർഷത്തേക്ക് ലൈസൻസിന്റെ കാലാവധി നൽകുന്നത് ഏത് തരം വാഹനം ഓടിക്കാനാണ്

[എ] ഫയർ ഫോഴസിന്റെ വാഹനങ്ങൾ

[ബി] സ്ഫോടക വസ്തുക്കൾ വഹിക്കുന്ന വാഹനങ്ങൾ

[സി] ബാഡ്ജ് വേണ്ട വാഹനങ്ങൾ

[ഡി] മൃഗങ്ങളെ വഹിക്കുന്ന വാഹനങ്ങൾ

20
പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി എത്ര

[എ] ആറ് മാസം

[ബി] ഒരു വർഷം

[സി] രണ്ട് വർഷം

[ഡി] മൂന്ന് വർഷം

21
വാഹനം നിർത്തിയിട്ടു പോകുമ്പോൾ താഴെ പറയുന്നവയിൽ ഏതാണ് നിർബന്ധമായും പാലിക്കേണ്ടത്

[എ] എല്ലാ ലൈറ്റുകളും കെടുത്തണം

[ബി] എല്ലാ ഡോറുകളും ലോക്ക് ചെയ്യണം

[സി] ടയറുകൾ ചോക്ക് ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം

[ഡി] പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കണം

22
ട്രാൻസ്പോർട്ട് വാഹനത്തിന് നൽകുന്ന പെർമിറ്റിന്റെ കാലാവധി എത്ര

[എ] അഞ്ചു വർഷം

[ബി] മൂന്നു വർഷം

[സി] ഒരു വർഷം

[ഡി] നാല് വർഷം

23
താഴെ തന്നിട്ടുള്ളവയിൽ പ്രഥമ ശുശ്രൂഷ യുമായി ഏറ്റവും ബന്ധമുള്ള പ്രസ്താവന ഏത്

[എ] അപകടത്തിൽ പെട്ടവർക്ക് ഡോക്ടർ വന്ന് നൽകുന്നത്

[ബി] അപകടത്തിൽ പെട്ടവർക്ക് വിശദവിവരങ്ങൾ ശേഖരിക്കൽ

[സി] അപകടത്തിൽ പെട്ടവരെ പെട്ടെന്ന് അടുത്ത ആശുപത്രിയിൽ എത്തിക്കുക

[ഡി] അപകടത്തിൽ പെട്ടവർക്ക് ഏറ്റവുമാദ്യം ചെയ്യുന്ന ജീവൻ രക്ഷാ ശൂശ്രൂഷ

24
താഴെ തന്നിട്ടുള്ളവയിൽ ടയർ തേയ്മാനം കുറക്കാൻ ഉതകുന്ന ഏറ്റവും ഉചിതമായ ഡ്രൈവിംഗ രീതി ഏത്

[എ] വളരെ വേഗത കുറച്ച് മാത്രം ഓടിക്കുക

[ബി] ഏറ്റവും കുറഞ്ഞ ഭാരം മാത്രം വാഹനത്തിൽ അനുവദിച്ച് ഓടിക്കുക

[സി] ഇടവിട്ടുള്ള അനാവശ്യമായ ബ്രേക്കിംഗ് ഒഴിവാക്കി ഓടിക്കുക

[ഡി] വേഗത കൂടിയ ടോപ്പ് ഗിയറിൽ മാത്രം ഓടിക്കാൻ ശ്രദ്ധിക്കുക

25
ഒരു വാഹനം ഹെവി വിഭിഗത്തിൽ പെടുന്നതാണെന്ന് എങ്ങനെ മനസ്സിലാക്കും

[എ] ടയറുകളുടെ എണ്ണത്തെ ആസ്പദമാക്കി

[ബി] വാഹനത്തിന്റെ നീളം നോക്കി

[സി] വാഹനത്തിന്റെ വീതി നോക്കി

[ഡി] വാഹനത്തിന്റെ ഭാരത്തെ ആസ്പദമാക്കി

26
വീൽ ബേസ് എന്നാൽ എന്ത്

[എ] ഒരു ആക്സിലിലെ വീലുകൾ തമ്മിലുള്ള അകലം

[ബി] ടയർ മാർക്കുകൾ തമ്മിലുള്ള അകലം

[സി] മുൻപിലേയും പിന്നിലേയും വീലുകളുടെ മദ്ധ്യ രേഖകൾ തമ്മിലുള്ള അകലം

[ഡി] വീലും, ആക്സിലും തമ്മിലുള്ള അകലം

27
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലെഡ്-ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്

[എ] ഹൈഡ്രോക്ലോറിക് ആസിഡ്

[ബി] ലാക്ടിക് ആസിഡ്

[സി] സൾഫ്യൂരിക് ആസിഡ്

[ഡി] നൈട്രിക് ആസിഡ്

28
ഭാരത് സ്റ്റേജ്-3 എന്നാൽ എന്തുമായി ബന്ധപ്പെട്ടതാണ്

[എ] ഭാരതത്തിന്റെ വികസന സംബന്ധമായ നയം

[ബി] ഭാരതത്തിന്റെ വ്യവസായ സംബന്ധമായ നയം

[സി] ഭാരതത്തിന്റെ വിദേശ സംബന്ധമായ നയം

[ഡി] ഭാരതത്തിന്റെ അന്തരീക്ഷവായു മലിനീകരണമായി ബന്ധപ്പെട്ട നയം

29
വാഹനങ്ങളുടെ സസ്പെൻഷനിൽ ഉപയോഗിക്കുന്ന ഷോക്ക് അബ്സോർബറിന്റെ കൃത്യമായ ധർമ്മം താഴെ പറയുന്നതിൽ ഏതാണ്

[എ] ടയറിൽ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു

[ബി] ലീഫ് സ്പ്രിംഗിൽ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു

[സി] ആക്സിലുകളിൽ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു

[ഡി] ചേസ്സിസ്സ് ഫ്രേമിൽ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു

30
ട്യൂബ് ലെസ് ടയറുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്

[എ] ട്യൂബ് ലെസ് ടയറുകളിൽ കാറ്റ് ഒരിക്കൽ നിറച്ചാൽ പിന്നീട് ഒരിക്കലും നിറക്കേണ്ടതില്ല

[ബി] ട്യൂബ് ലെസ് ടയറുകൾക്കുള്ളിൽ വായു നിൽക്കാൻ പ്രത്യേകമായി രൂപ കല്പ ചെയ്ത അറകൾ ഉണ്ടാകും

[സി] ട്യൂബ് ലെസ് ടയറുകൾ ഹെവി വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ട്

[ഡി] ട്യൂബ് ലെസ് ടയറുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ വായു വലിച്ചെടുക്കുന്നു

31
സിഗ്നൽ ലൈറ്റുകൾ ഇല്ലാത്ത നാലു റോഡുകൾ ചേരുന്ന ജംഗ്ഷനിൽ എത്തുമ്പോൾ

[എ] മറ്റ് മൂന്ന് റോഡിൽ നിന്നും വരുന്നവരെ കടത്തിവിടുക

[ബി] വലതുവശത്തെ റോഡിൽ നിന്ന് വന്ന വാഹനം കടന്നുപോകാൻ അനുവദിക്കുക

[സി] ഇടതുവശത്തെ റോഡിൽ നിന്ന് വാഹനം കടന്നുപോകാൻ അനുവദിക്കുക

[ഡി] മറ്റു റോഡുകൾ ശ്രദ്ധിക്കാതെ കടന്നു പോകുക

32
താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ താരതമ്യേന അന്തരീക്ഷ മലിനീകരണം കുറയുന്നത്

[എ] ഡീസൽ

[ബി] പെട്രോൾ

[സി] മണ്ണെണ്ണ

[ഡി] സി.എൻ.ജി

33
ഒരു വാഹനത്തിൽ പരമാവധി അനുവദിക്കാവുന്ന ചരക്ക് / ആൾക്കാർ എത്രയെന്ന് കൃത്യമായി പറയുന്നതെവിടെയാണ്

[എ] രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ

[ബി] ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ

[സി] വാഹനത്തിന്റെ ട്രിപ്പ് ഷീറ്റിൽ

[ഡി] വാഹനത്തിന്റെ പെർമിറ്റിൽ

34
കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന സ്ഥാപനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു

[എ] കോഴിക്കോട്

[ബി] തിരുവനന്തപുരം

[സി] കണ്ണൂർ

[ഡി] മലപ്പുറം

35
വാഹനത്തിന്റെ ബാറ്ററികളിൽ ആസിഡിന്റെ നില താഴുമ്പോൾ ഒഴിച്ചുകൊടുക്കേണ്ടത്

[എ] ഡിസ്റ്റിൽഡ് വാട്ടർ

[ബി] നേർപ്പിച്ച ആസിഡ്

[സി] സൾഫ്യൂറിക് ആസിഡ്

[ഡി] തിളപ്പിച്ചാറിയ വെള്ളം

36
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ പിനിയൻ ഗിയർ ഏതിനെയാണ് കറക്കുന്നത്

[എ] ഫ്ലൈവീലിനെ

[ബി] ഗിയർ ബോക്സിനെ

[സി] കാം ഷാഫ്റ്റിനെ

[ഡി] ക്ലച്ചിനെ

37
വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള ഇന്റിക്കേറ്ററുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കേണ്ടി വരുന്ന ഘട്ടം ഏത്

[എ] ജംഗ്ഷനിൽ നേരെ പോകേണ്ടി വരുമ്പോൾ

[ബി] തന്റെ വാഹനം പ്രശ്നത്തിലാണ് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ

[സി] കനത്ത മഴയിൽ ഉപയോഗിക്കുന്നു

[ഡി] മറ്റു വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാം എന്ന സൂചന നൽകുന്നതിന്

38
താഴെ തന്നിട്ടുള്ളവയിൽ ലൈസൻസിന് അയോഗ്യത കല്പിക്കാവുന്ന കുറ്റം ഏതാണ്

[എ] മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ

[ബി] പെർമിറ്റില്ലാതെ വാഹനം ഓടിച്ചാൽ

[സി] ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലാതെ വാഹനം ഓടിച്ചാൽ

[ഡി] വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയാൽ

39
സ്കൂൾ ബസ്സിന്റെ നിയമപ്രകാരമുള്ള നിറം ഏതായിരിക്കണം

[എ] ഗോൾഡൻ മഞ്ഞ നിറം

[ബി] ക്രീം മഞ്ഞ നിറം

[സി] ഡാർക്ക് മഞ്ഞ നിറം

[ഡി] ലൈറ്റ് മഞ്ഞ നിറം

40
കാവൽക്കാരൻ ഇല്ലാത്ത ലവൽ ക്രോസിൽ വാഹനമോടിച്ചെത്തുമ്പോൾ

[എ] ഗേറ്റില്ലാത്തതിനാൽ നേരെ കടന്നു പോകണം

[ബി] വാഹനം നിർത്തി ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി കടന്നു പോകണം

[സി] എതിർ ദിശയിൽ നിന്ന് വാഹനം വരുന്നുണ്ടെങ്കിൽ കടന്നു പോകണം

[ഡി] സിഗനൽ ലൈറ്റ് പച്ചയായാൽ കടന്ന് പോകണം

41
താഴെ പറയുന്നവയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകം ഏത്

[എ] ഹൈഡ്രജൻ

[ബി] കാർബൺ ഡൈ ഓക്സൈഡ്

[സി] നൈട്രജൻ

[ഡി] ഓക്സിജൻ

42
റോഡും, ടയറും തമ്മിലുള്ള ഏത് ബന്ധമാണ് വാഹനം ചലിക്കാൻ കാരണമാകുന്നത്

[എ] ഘർഷണം

[ബി] ബലം

[സി] മർദ്ദം

[ഡി] വ്യാപ്തം

43
കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ്

[എ] ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ

[ബി] അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ

[സി] സെക്രട്ടറി, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

[ഡി] ട്രാൻസ്പോർട്ട് കമ്മീഷണർ

44
ഒരു ലിറ്റർ ഡീസൽ ഉപയോഗിച്ച് 20 കി.മീ ദൂരം ഓടിക്കാമെങ്കിൽ 220 കി.മീ ദൂരം ഓടിക്കാൻ എത്ര ലിറ്റർ ഇന്ധനം വേണം

[എ] 8 ലിറ്റർ

[ബി] 11 ലിറ്റർ

[സി] 15 ലിറ്റർ

[ഡി] 21 ലിറ്റർ

45
ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ബാഡ്ജ് ലഭിക്കുന്നതിനാവശ്യമായ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എന്താണ്

[എ] 8-ാം തരം വിജയിച്ചിരിക്കണം

[ബി] 7-ാം തരം വിജയിച്ചിരിക്കണം

[സി] 6-ാം തരം വിജയിച്ചിരിക്കണം

[ഡി] വിദ്യാഭ്യാസം ആവശ്യമില്ല

46
ആർ.ടി.ഒ എന്നതിന്റെ പൂർണ്ണ രൂപം എന്ത്

[എ] റീജ്യണൽ ടിക്കറ്റിംഗ് ഓഫീസർ

[ബി] റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ

[സി] റീജ്യണൽ ടാകസേഷൻ ഓഫിസർ

[ഡി] റീജ്യണൽ ട്രാവലിംഗ് ഓഫിസർ

47
കെ.ടി.ഡി.എഫ്.സി എന്നതിന്റെ പൂർണ്ണ രൂപം എന്ത്

[എ] കേരള ടൂറിസം ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

[ബി] കേരള ട്രാൻസ്പോർട്ട് ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

[സി] കേരള ട്രേഡ് ഡവലപ്പ്മോന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

[ഡി] കേരള ടെക്നോളജിക്കൽ ഫിനാൻസിംഗ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

48
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്

[എ] ശ്രീ നിതിൻ ഗഡ്കരി

[ബി] ശ്രീ.അൻപുമണി രാമദാസ്

[സി] ശ്രീ.വി.കെ. സിംഗ്

[ഡി] ശ്രീ. അരുൺ ജെയ്റ്റ്ലി
49
സ്പോടക വസ്തുക്കൾ മാത്രം വഹിക്കാൻ പെർമിറ്റ് വാഹനങ്ങളുടെ ഡ്രൈവർ ക്യാബിന്റെ നിറമേത്

[എ] മജന്ത

[ബി] ഓറഞ്ച്

[സി] കടും ചുവപ്പ്

[ഡി] കടും മഞ്ഞ

50
സി.എൻ.ജി എന്നതിന്റെ പൂർണ്ണരൂപം എന്ത്

[എ] കംപ്രസ്ഡ് നിയോൺ ഗ്യാസ്

[ബി] കെപ്രസ്ഡ് ന്യൂട്രൽ ഗ്യാസ്

[സി] കംപ്രസ്ഡ് നൈട്രജൻ ഗ്യാസ്

[ഡി] കംപ്രസ്ഡ് നാച്യുറൽ ഗ്യാസ്