ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 30, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കേരള സർക്കാരിന്റെ പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്

     
A
  ശശികുമാർ
     
B
  ശ്രീകണ്ഠൻ നായർ
     
C
  കെ മാധവൻ
     
D
  ജോൺ ബ്രിട്ടാസ്


ഉത്തരം :: ശശികുമാർ

  • ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായാണ് പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ജൂലൈയിൽ പ്രഖ്യാപിച്ചത്.
  • രണ്ട് ലക്ഷം രൂപയും പ്രശംസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
  • കേരളത്തിലെ ഗൌരവമുള്ള ഒരു ടെലിവിഷൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ നിർണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാർ.
  • 1952 കൊടുങ്ങല്ലൂരിൽ ജനിച്ച ശശികുമാർ ദൂരദർശനിൽ വാർത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിക്കുകയും മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനായ വ്യക്തി കൂടി ആണ്.
  • നിലവിൽ ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ്. എന്നു നിന്റെ മൊയ്തീൻ, ലൌഡ് സ്പീക്കർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
2
മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് സംപ്രേക്ഷണം ആരംഭിച്ചതെന്നുമുതലാണ്

     
A
  2003
     
B
  1993
     
C
  1998
     
D
  1981


ഉത്തരം :: 1993

  • മലയാളത്തിൽ ആദ്യ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് 1981-ൽ ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശനിലാണ്
3
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണ്ണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൌണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കരസ്ഥമാക്കിയത്

     
A
  മഹാരാഷ്ട്ര
     
B
  കേരളം
     
C
  കർണാടക
     
D
  തമിഴ്നാട്


ഉത്തരം :: കേരളം

  • പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുനന്നത് പി.എഫ്.എം.എസ് മുഖേനയാകണമെന്ന കേന്ദ്ര നിർദ്ദേശമുണ്ടായിരുന്നു.
  • പി.എഫ്.എം.സ് എന്നത് കേന്ദ്ര പദ്ധതികളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലങ്ങളിലുള്ള പദ്ധതി നിർവഹണ ഏജൻസികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്നതിനുള്ള പോർട്ടലാണ്.
  • കേന്ദ്ര ധനകാര്യ മന്ത്രാലയിത്തിന്രെ കീഴിൽ കൺട്രോളർ ജനറൽ ഓഫ് അക്കൌണ്ട്സിന്റെ നിയന്ത്രണത്തിലാണ് പി.എഫ്.എം.എസ് പോർട്ടൽ.
  • സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് മേൽനോട്ടം വഹിക്കുന്ന അമൃദ് മിഷൻ പദ്ധതി വഴിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്
4
തമിഴ്നാട്ടിലെ വിശിഷ്ടവൃക്തികൾക്ക് നൽകുന്ന പ്രഥമ തഗൈസൽ തമിഴൻ പുരസ്കാരത്തിന് അർഹനായത്

     
A
  വിജയകാന്ത്
     
B
  രജനികാന്ത്
     
C
  വി.എൻ.ശങ്കരയ്യ
     
D
  രാമചന്ത്രൻ കെ.എൻ


ഉത്തരം :: വി.എൻ.ശങ്കരയ്യ
5
2021 ജൂലൈയിൽ മരണമടഞ്ഞ ഇന്ത്യൻ ബാഡ്മിന്റൻ ഇതിഹാസവും അർജുന അവാർഡ് ജേതാവുമായ വ്യക്തി

     
A
  എസ്.ബാലചന്ദ്രൻ നായർ
     
B
  രമേഷ് ടിക്കാറാം
     
C
  തൃണൻകൂർ നാഗ്
     
D
  നന്ദു നടേക്കർ


ഉത്തരം :: നന്ദു നടേക്കർ

  • 1951 മുതൽ 1963 വരെ തോമസ് കപ്പ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീംമിനെ നയിച്ചത് നന്ദു നടേക്കർ ആയിരുന്നു.
  • ബാഡ്മിന്റണിൽ രാജ്യാന്തര കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് 1956-ൽ ക്വാലംലംപൂറിൽ നടന്ന സെലംഗോർ ചാംപ്യൻഷ് ജയത്തോടെ സ്വന്തമാക്കി.
  • 1961-ലെ ആദ്യ അർജ്ജുന അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളായിരുന്നു നന്ദു നടേക്കർ.
6
2021 ജൂലൈയിൽ കശ്മീരിലെ ഗുൽമാർഗിലെ ഫയറിംഗ് റേഞ്ചിന് ഏത് ബോളിവുഡ് നടിയുടെ പേര് നൽകിയാണ് സൈന്യം ആദരിച്ചത്

     
A
  വിദ്യാബാലൻ
     
B
  കങ്കണ റാവത്ത്
     
C
  പ്രിയങ്ക ചോപ്ര
     
D
  ഐശ്വര്യ റായ്


ഉത്തരം :: വിദ്യാബാലൻ
7
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കിയ രാജ്യം

     
A
  ശ്രീലങ്ക
     
B
  ബംഗ്ലാദേശ്
     
C
  നേപ്പാൾ
     
D
  മ്യാൻമാർ


ഉത്തരം :: ശ്രീലങ്ക
8
ലോകത്തിലെ ഏറ്റവും വലിയ മൺകൊട്ടാരം നിർമ്മിച്ച രാജ്യം

     
A
  ആസ്ട്രേലിയ
     
B
  ഡെന്മാർക്ക്
     
C
  പോളണ്ട്
     
D
  നെതർലാൻഡ്


ഉത്തരം :: ഡെന്മാർക്ക്
9
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ നിലവിൽ വരുന്നത്

     
A
  ബാംഗ്ലൂർ
     
B
  കൊച്ചി
     
C
  പാട്ന
     
D
  മുംബൈ


ഉത്തരം :: പാട്ന

  • ഏഷ്യയിലെ തന്നെ ആദ്യ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ ആണ് പട്ന സർവകാലാശാലയുടെ സമീപത്തുള്ള ഗംഗ നദിയുടെ തീരത്ത് നിലവിൽ വരുന്നത്.
  • ഇന്ത്യയുടെ ദേശീയ ജലജീവിയാണ് - ഗംഗാ ഡോൾഫിൻ
  • പുരാണകാലത്ത് പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന പാട്ന ബീഹാർ സംസ്ഥാനത്താണ്.
10
2020 ലെ ടോക്കിയോ ഒളിംപിക്സിന്റെ മാർച്ച് പാസ്സിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു

     
A
  12 സ്ഥാനത്ത്
     
B
  ആദ്യ സ്ഥാനത്ത്
     
C
  27 സ്ഥാനത്ത്
     
D
  21 സ്ഥാനത്ത്


ഉത്തരം :: 21 സ്ഥാനത്ത്
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 30/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും