ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 26, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily



1
ഏത് സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തിലും, പഞ്ചായത്ത് സെക്രട്ടേറിയറ്റ് നടപ്പിലാക്കുന്നത്

     
A
  മധ്യപ്രദേശ്
     
B
  രാജസ്ഥാൻ
     
C
  ഉത്തർ പ്രദേശ്
     
D
  അരുണാചൽ പ്രദേശ്


ഉത്തരം :: ഉത്തർ പ്രദേശ്

  • ഉത്തർപ്രദേശ് സംസ്ഥാനത്തെ പഞ്ചായത്തിരാജ് സംവിധാനം ശക്തിപ്പെടുത്തി സാധാരണക്കാർക്ക് കൂടുതൽ ജോലി സാധ്യതകൾ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടേറിയറ്റ് എല്ലാ പഞ്ചായത്തിലും നടപ്പിൽ വരുത്തുന്നത്.
  • പഞ്ചായത്തുകൾക്ക് ഭരണാഘടനാപരമായ പദവി നൽകുന്ന ഭരണഘടനാ ഭേദഗതി - 73-ാം ഭേദഗതി
  • പഞ്ചായത്ത് രാജ് സംവിധാനം ആദ്യം നടപ്പിലാക്കിയ സംസ്ഥാനം - രാജസ്ഥാൻ
2
"കാർഗിൽ വിജയ് ദിവസ്" ആയി ആഘോഷിക്കുന്നത്

     
A
  ജൂലൈ 24
     
B
  ജൂലൈ 25
     
C
  ജൂലൈ 26
     
D
  ജൂലൈ 27


ഉത്തരം :: ജൂലൈ 26

  • 1999 ജൂലൈ 26 - പാകിസ്ഥാനുമായുള്ള കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിജയം നേടി തന്ന യുദ്ധ വീരന്മാരുടെ ബഹുമാനാർത്ഥമാണ് എല്ലാവർഷവും കാർഗിൽ ദിവസ് ആയി ആചരിച്ചു വരുന്നത്.
  • കാർഗിൽ യുദ്ധം നടന്നത് 1999 മെയ് 3 മുതൽ ജൂലൈ 26 വരെയായിരുന്നു.
  • ഇന്ത്യൻ സേന പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ "ഓപ്പറേഷൻ വിജയ്" എന്ന സൈനിക നടപടിയിലൂടെയാണ് തുരത്തിയത്.
3
കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ആരാണ്

     
A
  ചിന്താ ജറോം
     
B
  എം.സി.ജോസഫൈൻ
     
C
  ഷാഹിദാ കമാൽ
     
D
  പി.ഐ.ശ്രീവിദ്യ


ഉത്തരം :: ചിന്താ ജറോം
4
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരാണ്

     
A
  പ്രൊഫ.ബി.എ. പ്രകാശ്
     
B
  ഡോ.എം.എ.ഉമ്മൻ
     
C
  കെ.വി.രബീന്ദ്രൻ നായർ
     
D
  പി.എം.ഏബ്രഹാം


ഉത്തരം :: പ്രൊഫ.ബി.എ. പ്രകാശ്

  • ഭാരതത്തിന്റെ ഭരണഘടനയുടെയും പഞ്ചായത്തിരാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.
5
ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ (Weightlifting) വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

     
A
  കർണം മല്ലേശ്വരി
     
B
  പൂനം യാദവ്
     
C
  കുഞ്ചുറാണി ദേവി
     
D
  മീരാഭായ് ചാനു


ഉത്തരം :: മീരാഭായ് ചാനു
6
ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ഭാരോദ്വഹനത്തിൽ ആദ്യ വെള്ളിമെഡൽ നേടിയ മീരാഭായ് ചാനു ഏത് സംസ്ഥാനക്കാരിയാണ്

     
A
  മണിപ്പൂർ
     
B
  സിക്കിം
     
C
  കർണാടക
     
D
  ഉത്തർപ്രദേശ്


ഉത്തരം :: മണിപ്പൂർ

  • മണിപ്പൂരിന്റെ തലസ്ഥാനം - ഇംഫാൽ
  • മണിപ്പുരിന്റെ ഔദ്യോഗിക ഭാഷകൾ - മെയ്തേയ്, ഇംഗ്ലീഷ്
  • കുക്കി, നാഗാ, പങ്ങൾ, മിസോ എന്നീ സംസ്കാരങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ
7
പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തികസഹായം നൽകുന്ന പട്ടിക വർഗ വികസന വകുപ്പിന്റെ പദ്ധതി

     
A
  അന്നദായിനി
     
B
  ജനനി ജന്മരക്ഷ
     
C
  സ്നേഹപൂർവ്വം
     
D
  ആശ്വാസ കിരൺ


ഉത്തരം :: ജനനി ജന്മരക്ഷ

  • 2013 -ൽ സർക്കാർ ജനനി ജന്മരക്ഷ പദ്ധതി ആരംഭിച്ചത്.
  • പട്ടികവർഗ വികസന വകുപ്പ് മുഖേനയാണ് പ്രതിമാസ ധനസഹായം വിതരണം ചെയ്യുന്നത്.
  • ആദ്യം 1000 രൂപയായിരുന്ന ധനസഹായം, 2018 ജൂലൈ മുതൽ പ്രതിമാസം 2000 രൂപയായി ഉയർത്തിയിട്ടുണ്ട്
8
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കത്തിന്റെ നിർമ്മാണം 2022 മാർച്ചിൽ ആരംഭിക്കുന്നത്

     
A
  ബാംഗ്ലൂർ
     
B
  ഹൈദരാബാദ്
     
C
  ചെന്നൈ
     
D
  മുംബൈ


ഉത്തരം :: മുംബൈ

  • 11.80 കിലോമീറ്റർ നീളത്തിൽ താനെ-ബോർവലി ബന്ധിപ്പിച്ച് കൊണ്ട് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനു അടിയിലൂടെയാണ് തുരങ്കം നിർമ്മിക്കുന്നത്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 26/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും