ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 23, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ലോകത്തിലെ ഏറ്റവും വേഗമേറിയ (മണിക്കൂറിൽ 600 കിലോമീറ്റർ) മഗ്ലേവ് ട്രെയിനുകളുടെ കന്നിയാത്ര ആരംഭിച്ച രാജ്യം.

     
A
  ജപ്പാൻ
     
B
  ഫ്രാൻസ്
     
C
  ചൈന
     
D
  അമേരിക്ക


  • വൈദ്യുത കാന്തിക ശക്തിയിൽ ട്രാക്കിനു മുകളിൽ പൊങ്ങിക്കിടക്കുംപോലെ സഞ്ചരിക്കാൻ സഹായിക്കുന്ന മഗ്ലേവ് വിഭാഗത്തിൽപെട്ട ട്രെയിനുകളാണ് ചൈനയിലെ ക്വിങ്ഡാവോ പട്ടണത്തിൽ കന്നിയാത്ര നടത്തിയത്.

  • മാഗ്നെറ്റിക് ലെവിറ്റേഷൻ എന്നതിന്റെ ചുരുക്കപോരാണ് മഗ്ലേവ്.

  • ചൈനീസ് സർക്കാരിനുകീഴിലുള്ള റെയിൽവേ റോളിങ് സ്റ്റോക് കോർപറേഷൻ ആണ് മഗ്ലേവ് ട്രെയിനുകളുടെ നിർമ്മിച്ചത്.

  • ചൈനയിലെ നിലവിൽ സർവീസ് നടത്തുന്ന അതിവേഗ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്.
2
പെഗസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് ദേശ സുരക്ഷാ യോഗം വിളിച്ച് ചേർത്ത ഫ്രഞ്ച് പ്രസിഡന്റ്

     
A
  ഇമ്മാനുവൽ മക്രോൺ
     
B
  സിറിൽ റാംപോസ്
     
C
  ജീൻ കാസ്റ്റെക്സ്
     
D
  ജെറാർഡ് ലാർച്ചർ


  • ഇമ്മാനുവൽ മക്രോണിന്റെ ഫോണിലും പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ദേശ സുരക്ഷാ യോഗം വിളിച്ചു കൂട്ടിയത്.

  • പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ് തുടങ്ങിയവരുടെയും ഫോണുകൾ ചോർത്തിയെന്ന റിപ്പോർട്ടുണ്ടായിരുന്നു.
3
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ചെയർമാൻ ആരാണ്.

     
A
  കെ.എബ്രഹാം മാത്യു
     
B
  എൻ.യു ജോൺകുട്ടി
     
C
  എം.ശശിധരൻ നമ്പ്യാർ
     
D
  കെ.എം.ദിനകരൻ


  • സംസ്ഥാനത്ത് കടബാദ്ധ്യതമൂലം ദുരിതത്തിലായ കർഷകർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടി, ന്യായനിർണ്ണയം നടത്തി അവാർഡുകൾ പാസ്സാക്കുന്നതിന് അധികാരമുള്ളതും മദ്ധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും കർഷകരും സങ്കടങ്ങൾ പരിഹരിക്കുന്ന്തിനുവേണ്ടിയാണ് കർഷക കടാശ്വാസ കമ്മീഷൻ കേരള സംസ്ഥാന സർക്കാർ രൂപീകരിച്ചത്.

  • 2007-ലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

  • സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
4
കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ആരാണ്

     
A
  അശ്വനി വൈഷ്ണവ്
     
B
  ധർമ്മേന്ദ്ര പ്രധൻ
     
C
  ഡോ.വീരേന്ദ്ര കുമാർ
     
D
  അനുരാഗ് താക്കൂർ

5
കോവിഡ് വാക്സിൻ വിതരണവും, നിയന്ത്രണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ച ലോക വ്യാപാര സംഘടന (WTO) യുടെ ആസ്ഥാനം എവിടെയാണ്

     
A
  പാരീസ്
     
B
  ജനീവ
     
C
  വാഷിംഗ്ടൺ ഡി സി
     
D
  ന്യൂയോർക്ക്


  • 1995 ജനുവരി 1 നാണ് ലോക വ്യാപാര സംഘടന (WTO) നിലവിൽ വന്നത്.
  • WTO യുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയാണ്.
    നിലവിൽ WTO യിൽ 164 അംഗരാജ്യങ്ങളുണ്ട്.
6
2032-ലെ ഒളിംപിക്സിന് വേദിയാകുന്നത്

     
A
  സിഡ്നി
     
B
  മെൽബൻ
     
C
  ബ്രിസ്ബെയ്ൻ
     
D
  ടോക്കിയോ


ഒളിംപിക്സ് വേദികൾ

  • 2018 - പ്യോങ്ചാങ് (സൌത്ത് കൊറിയ)
  • 2020 - ടോക്കിയോ (ജപ്പാൻ)
  • 2022 - ബീജിങ് (ചൈന
  • 2024 - പാരിസ് (ഫ്രാൻസ്)
  • 2028 - ലോസാഞ്ചലസ് (യു.എസ്)
  • 2032 - ബ്രിസ്ബെയ്ൻ (ഓസ്ട്രേലിയ)
7
2020 - ലെ ഒളിംപിക്സ് ഗയിം നടക്കുന്ന രാജ്യം

     
A
  സൌത്ത് കൊറിയ
     
B
  ജപ്പാൻ
     
C
  ചൈന
     
D
  പാരീസ്

8
2022-ലെ ഒളിംപിക്സ് മത്സരങ്ങൾക്കായി വേദി പ്രഖ്യാപിച്ചിരിക്കുന്നത്

     
A
  ബീജിങ് (ചൈന
     
B
  ടോക്കിയോ (ജപ്പാൻ)
     
C
  ലോസാഞ്ചലസ് (യു.എസ്)
     
D
  ബ്രിസ്ബെയ്ൻ (ഓസ്ട്രേലിയ)

9
ആൾ ഇന്ത്യാ ഫുഡ്ബോൾ ഫെർറേഷൻ (AIFF) ന്റെ 2020-21 സീസണിലെ "Men's Footballer of the year" പുരസ്കാരം ലഭിച്ചത്

     
A
  സുരേഷ് സിങ്
     
B
  സന്ദേശ് ജിങ്കാൻ
     
C
  സഹൽ അബ്ധുൾ സമദ്
     
D
  നിഷു കുമാർ

10
ആൾ ഇന്ത്യാ ഫുഡ്ബോൾ ഫെർറേഷൻ (AIFF) ന്റെ 2020-21 സീസണിലെ "Men's Emerging Footballer of the Year" പുരസ്കാരം ലഭിച്ചത്

     
A
  സുരേഷ് സിങ്
     
B
  സന്ദേശ് ജിങ്കാൻ
     
C
  സഹൽ അബ്ധുൾ സമദ്
     
D
  നിഷു കുമാർ

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 23/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും