ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 22, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഒളിംപിക്സ് മുദ്രാവാക്യത്തിൽ പുതിയതായി കൂട്ടിച്ചേർത്ത വാക്ക്

     
A
  വേഗത്തിൽ
     
B
  ഉയരത്തിൽ
     
C
  കരുത്തോടെ
     
D
  ഒരുമിച്ച്


  • രാജ്യാന്തര ഒളിംപിക്സ് കമ്മറ്റിയുടെ (ഐ.ഒ.സി) അധ്യക്ഷൻ തോമസ് ബഹ് ആണ് കൊറോണ മഹാമാരി വരുത്തിവച്ച ദുരന്തത്തിൽ നിന്ന് കരകയറായാൻ ഒരുമ ആവശ്യമാണെന്നും അതിനാൽ പുതിയതായി "Together" അഥവാ "ഒരുമിച്ച്" എന്ന വാക്കുകൂടി ഒളിപിക്സ് മുദ്രാവാക്യത്തിൽ കൂട്ടിച്ചേർക്കാനും തീരുമാനിച്ചത്.

  • "വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ" എന്നർത്ഥം വരുന്ന "സിറ്റിയസ്, ആൾട്ടിയസ്, ഫോർട്ടിയസ്" എന്നതായിരുന്നു ഇതുവരെയുള്ള മുദ്രാവാക്യം.

  • 1900-ലെ പാരീസ് ഒളിംപിക്സിലാണ് ആദ്യമായി ഒളിംപിക്സ് മുദ്രാവാക്യം ഉപയോഗിച്ചു തുടങ്ങിയത്.

  • പുതിയ മുദ്രാവാക്യം "Faster, Higher, Stronger - Together" (വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ - ഒരുമിച്ച്) എന്നതാണ്.
2
2021 ജൂലൈയിൽ സ്വന്തം ബഹിരാകാശ കമ്പിനിയായ ബ്ലൂ ഒറിജിനിലൂടെ ബഹിരാകാശ യാത്ര നടത്തിയ ജെഫ് ബെസോസ് ഏത് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയുടെ സ്ഥാപകനാണ്

     
A
  ആമസോൺ
     
B
  ഫ്ലിപ്പ്കാർട്ട്
     
C
  ഇ ബെ
     
D
  അലി ബാബ


  • ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ് (53), സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ബ്ലൂ ഷെപ്പേർഡ് പേടകത്തിലാണ് 10 മിനിറ്റ് ദൈർഘ്യമുള്ള അതിവേഗ ബഹിരാകാശ യാത്ര നടത്തിയത്.
  • മനുഷ്യൻ ചന്ദ്രനിലെത്തിയതിന്റെ 52-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു യാത്ര.
3
ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം 2021 ജൂലൈയിൽ കൈവരിച്ചത്

     
A
  ജെഫ് ബെസോസ്
     
B
  ഒലിവർ ഡീമൻ
     
C
  വാലി ഫങ്ക്
     
D
  മാർക് ബെസോസ്


  • 18 വയസ്സുള്ള ഒലിവർ ഡീമർ 2021 ജൂലൈയിൽ ബഹിരാകാശയാത്ര നടത്തിയ ജെഫ് ബെസോസിനോടൊപ്പം ഉള്ള വ്യക്തിയായിരുന്നു.
4
ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം 2021 ജൂലൈയിൽ കൈവരിച്ചത്

     
A
  ജെഫ് ബെസോസ്
     
B
  ഒലിവർ ഡീമൻ
     
C
  വാലി ഫങ്ക്
     
D
  മാർക് ബെസോസ്


  • 82 വയസ്സുള്ള ഒലിവർ ഡീമർ 2021 ജൂലൈയിൽ ബഹിരാകാശയാത്ര നടത്തിയ ജെഫ് ബെസോസിനോടൊപ്പം ഉള്ള വ്യക്തിയായിരുന്നു.
5
അടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ "പെഗസസ്" എന്നത് എന്താണ്

     
A
  ആന്റിവൈറസ് സോഫ്റ്റ് വെയർ
     
B
  വീഡീയോ ഗയിം
     
C
  ബ്രൌസർ
     
D
  ചാര സോഫ്റ്റ് വെയർ


  • ചാര സോഫ്റ്റ് വെയർയായ പെഗസസ് ഇസ്രേയേൽ നിർമ്മിതമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുടെ ഫോൺ വിവരങ്ങൾ പെഗസസ് ചോർത്തി എന്ന് ആരോപണം നടക്കുകയാണിപ്പോൾ.
6
പെറുവിന്റെ പുതിയ പ്രസിഡന്റ് ആയി 2021 ജൂലൈയിൽ തിരഞ്ഞെടുത്തത്.

     
A
  കീകോ ഫുജിമോറിയ
     
B
  പെട്രോ കാസ്റ്റിയോ
     
C
  ഫ്രാൻസിസ്കോ സാഗസ്തി
     
D
  ദിന ബൊലുവാർട്ട്


  • ഫ്രീ പെറു നാഷണൽ പൊളിറ്റിക്കൽ പാർട്ടി (സോഷ്യലിസ്റ്റ് പൊളിറ്റക്കൽ പാർട്ടി) അംഗവും, കർഷകനും, പ്രൈമറി സ്കൂൾ ടീച്ചറുമായ പെട്രോ കാസ്റ്റിയോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കീകോ ഫുജിമോറെയാണ് പരാജയപ്പെടുത്തിയത്.

  • പെറുവിന്റെ തലസ്ഥാനം - ലിമ
7
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC of India) 2021 ജൂലൈയിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി

     
A
  മെഡിസെപ്പ്
     
B
  ആരോഗ്യ രക്ഷക്
     
C
  കോവിഡ് കവച്
     
D
  ആരോഗ്യ കവച്

8
സമഗ്ര സംഭാവനയ്ക്കുള്ള ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിന് 2021-ൽ അർഹനായത് കെ.കെ.ശൈലജ

     
A
  കെ.കെ.ശൈലജ
     
B
  ഡോ. കെ.ശിവൻ
     
C
  എസ്.സോമനാഥ്
     
D
  എം.ടി.വാസുദേവൻ നായർ


  • 50000 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

  • വി.എസ്.എസ്.സി ഡയറക്ടറാണ് എസ്.സോമനാഥ്.
9
കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്ന് വിശേഷണമുള്ള എ.എം.ടൂറിങ് അവാർഡ് 2020-ൽ നേടിയവർ

     
A
  എലോൺ മസ്ക്, ആൽഫ്രഡ് വി അഹോ
     
B
  ജെഫ്രി ഉൽമാൻ, ആൽഫ്രഡ് വി അഹോ
     
C
  ജെഫ്രി ഉൽമാൻ, പോൾ അലൻ
     
D
  പോൾ അലൻ, ലാറി പേജ്


  • അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മെഷീനറി എന്ന സംഘടനയാണ് വർഷം തോറും കമ്പ്യൂട്ടർ രംഗത്തു മികവ് തെളിയിക്കുന്നവർക്ക് എ.സി.എം. എ.എം ടൂറിങ് അവാർഡ് നൽകി വരുന്നത്.

  • കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നത പുരസ്കാരമായ ടൂറിങ് അവാർഡ് കമ്പ്യൂട്ടർ രംഗത്തെ നോബേൽ എന്നാണ് അറിയപ്പെടുന്നത്.

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് എന്നിവയുടെ പിതാവായ അലൻ ടൂറിങ്ങിന്റെ പേരിലുള്ള പുരസ്കാരമാണ് ടൂറിങ് അവാർഡ്.

  • ഒരു മില്ല്യൺ യു.എസ്. ടോളറാണ് സമ്മാനത്തുക.
10
2020 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ 20 പേരിൽ രാഷ്ട്രീയക്കാരനായ എഴുത്തുകാരൻ

     
A
  എം.വെങ്കയ്യ നായിഡു
     
B
  സൽമാൻ ഖുർഷിദ്
     
C
  എം.വീരപ്പ മെയ് ലി
     
D
  മല്ലികാർജ്ജുൻ കാർഗേ

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 22/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും