ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 19, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങൾ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
സ്തീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയ തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പുതിയ പ്രോജക്ട്

     
A
  പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
     
B
  നിർഭയം പ്രോജക്ട്
     
C
  സ്ത്രീ സുരക്ഷാ പ്രോജക്ട്
     
D
  സ്മൈൽ പ്രോജക്ട്


  • സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംഭരമാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്.

  • ഗാർഹിക പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനായി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനം പുതിയ പ്രോജക്ടിന്റെ പ്രത്യേകതയാണ്.

  • പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്കി ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, സ്കൂൾ കോളേജ് മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ഇതിനായി വിന്യസിക്കും.
2
വനിതാ സംരക്ഷണത്തിന് സഹായകരമായ പോലീസ് വകുപ്പിന്റെ മൊബൈൽ ആപ്പ്

     
A
  പോൽ-ആപ്പ്
     
B
  നിർഭയം
     
C
  ജാഗ്രത
     
D
  യു ആർ സേഫ്

3
2025-ഓടെ കേരളത്തിൽ നിന്നും കുഷ്ഠ രോഗം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആരോഗ്യ വകുപ്പിന്റെ പദ്ധതി

     
A
  കാരുണ്യ
     
B
  ആയുർദ്ദളം
     
C
  അശ്വമേധം
     
D
  ആശ്വാസ കിരൺ

4
ഇന്ത്യ നാവിക സേനയ്ക്കുവേണ്ടി "2 എം.എച്ച് - 60ആർ" ഹെലികോപ്റ്ററുകൾ ഏത് രാജ്യത്ത് നിന്നാണ് വാങ്ങുന്നത്

     
A
  ഫ്രാൻസ്
     
B
  റഷ്യ
     
C
  ഓസ്ട്രേലിയ
     
D
  അമേരിക്ക

5
2021-ലെ 74-മത് കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള "പാം ഡോർ" പുരസ്കാരം കരസ്ഥമാക്കിയ ചിത്രം

     
A
  ടിറ്റാൻ
     
B
  എ ഹീറോ
     
C
  കംപാർട്ട്മെന്റ് നമ്പർ 6
     
D
  അനെറ്റ


  • ഫ്രഞ്ച് ഹൊറർ ചിത്രമായ ടിറ്റാൻ സംവിധാനം ചെയ്തത് ജൂലിയ ഡുകോനൊ ആണ്.

- മറ്റ് പുരസ്കാരങ്ങൾ - 

  • 74-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രീ പുരസ്കാരം പങ്കിട്ടവർ - അസ്ഹർ ഫർഗാദിയുടെ "എ ഹീറോ"  എന്ന ചിത്രവും ജൂഹോ ക്വോസ്മനന്റെ കംപാർട്ട്മെന്റ് നമ്പർ 6 എന്ന ചിത്രവും

  • 2021- കാൻ ഫിലിം ഫെസ്റ്റിവലിളെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് - റെനറ്റ് റെയ്ൻസ്വെ

  • 2021- കാൻ ഫിലിം ഫെസ്റ്റിവലിളെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് - കേലബ് ലാൻഡ്രി ജോൺസ്

- കാൻ ചലച്ചിത്രോത്സവം -

  • ലോകത്തിലെ ഏറ്റവും പഴക്കമേറിയതു പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ് കാൻ ചലച്ചിത്രോത്സവം

  • 1946-മുതലാണ് കാൻ ചലച്ചിത്രോത്സവം നടത്തി തുടങ്ങിയത്.

  • എല്ലാവർഷവും മെയ് മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വച്ചാണ് ചലച്ചിത്രോത്സവം നടത്തുന്നത്.

  • കോവിഡ് എന്ന് മഹാമാരികാരണം 2021 ലെ  74-മത് കാൻ ഫിലിം ഫെസ്റ്റിവൽ ജൂലൈ 6 മുതൽ 17 വരെ നടത്തിയത്.
6
2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്

     
A
  ജൂലിയ ഡുകോർനൊ
     
B
  അസ്ഹർ ഫർഗാദി
     
C
  ലിയൊസ് കാറെക്സ്
     
D
  ജൂഹോ ക്വോസ്മനൻ


  • അനെറ്റി എന്ന ചിത്രത്തിനാണ് ലിയൊസ് കാനെക്സിന് മികച്ച സംവിധായകനുള്ള 74-മത് കാൻ പുരസ്കാരം ലഭിച്ചത്.
7
2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിൽ മികച്ച ഡോക്മെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം ലഭിച്ച ചിത്രം

     
A
  അലി & അവ
     
B
  എ ബ്രൈറ്റർ ടുമാറോ
     
C
  ക്ലാര സോള
     
D
  എ നൈറ്റ് ഓഫ് നോയിങ് നതിങ്


  • എ നൈറ്റ് ഓഫ് നോയിങ് നതിങ് (A Night of Knowing Nothing) സംവിധാനം ചെയ്തത് മുംബൈ സ്വദേശിയായ പായൽ കപാഡിയ ആണ്.
8
വി.എ. കേശവൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ടോംയാസ് പുരസ്കാരം 2021-ൽ ലഭിച്ചത്

     
A
  പോൾ സക്കറിയ
     
B
  കെ.ആർ.മീര
     
C
  എം.ടി.വാസുദേവൻ നായർ
     
D
  സച്ചിദാനന്ദൻ


  • സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വ്യക്തിയാണ് വി.എ.കേശവൻ നായർ
9
സിറിയയുടെ പ്രസിഡന്റായി 2021 ജൂലൈയിൽ വീണ്ടും അധികാരത്തിലേറിയത്

     
A
  ബഷാർ അൽ അസദ്
     
B
  ബർഹാം സാലിഹ്
     
C
  റീസെപ് തയ്യിപ് എർഡോസാൻ
     
D
  കാസിം-ജോമാർട്ട് ടോകയേവ്


  • നാലാം തവണയാണ് ബഷാർ അൽ അസദ് സിറിയയുടെ പ്രസിഡന്റായി വരുന്നത്. 
  • 2000 മുതൽ ഇതുവരെ സിറിയയുടെ പ്രസിഡന്റായി തുടരുന്നത് ബഷാർ ആണ്.
  • 7 വർഷമാണ് സിറിയൻ പ്രസിഡന്റിന്റെ കാലാവധി
10
ലോകത്തിലെ ആദ്യ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ" ഏതാണ്

     
A
  സൺഫ്ലവർ 40
     
B
  എർത്ത് 2030
     
C
  മെയ്ഫ്ലവർ 400
     
D
  സീഫിയറർ 66

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 19/07/2021 Video & Audio Format  (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും