ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 18, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
2021 ജൂലൈയിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അക്രമണത്തിൽ കൊല്ലപെട്ട പുലിസ്റ്റർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ

     
A
  ഡി.വിജയമോഹൻ
     
B
  ഡാനിഷ് സിദ്ദീഖി
     
C
  വി.ശ്രീകാന്ത്
     
D
  യോഗേഷ് കുമാർ


  • 2010 മുതൽ റോയിറ്റേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയി ജോലി നോക്കി വരുകയായിരുന്നു ഡാനിഷ് സിദ്ദീഖി

  • 2018 - ലെ പുലിസ്റ്റർ പുരസ്കാരം അദ്നാൻ അബിദിക്കൊപ്പമാണ് ഡാനിഷ് സിദ്ദീഖി പങ്കിട്ടത്.
2
കേരളത്തിലെ മുഖ്യ സ്ത്രീധന നിരോധന ഓഫീസർ (Chief Dowry Prohibition Officer) ആയി നിയമിച്ചത്

     
A
  വീണാ ജോർജ്
     
B
  ബിജു പ്രഭാകർ
     
C
  അനുപമ ടി.വി
     
D
  ശിവന്യ എസ്.എൻ


  • കേരളത്തിൽ സ്തീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൌറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ച് 2021 ജൂലൈയിൽ ഉത്തരവിറക്കുകയുണ്ടായി. 

  • ഇതുവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന ഡൌറി പ്രൊഹിബിഷൻ ഓഫീസർ തസ്തികയാണ് ഇപ്പോൾ 14 ജില്ലകളിലുമായത്. 

  • വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാരെയാണ് ജില്ലാ ഡൌറി പ്രൊഹിബിഷൻ ഓഫീസർമാരായി നിയമഭേദഗതി വരുത്തി നിയമിച്ചത്. 

  • വനിത ശിശുവികസന വകുപ്പ് ഡയറക്ടറെയാണ് ചീഫ് ഡൌറി പ്രൊഹിബിഷൻ ഓഫീസറായി നിയമിച്ചത്.
3
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം-2020 ലഭിച്ചത്

     
A
  ഗ്രേസി
     
B
  അബിൻ ജോസഫ്
     
C
  അഭിമന്യു ആചാര്യ
     
D
  കോമൾ ജഗദീഷ് ദയാലിനി


  • ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന പുസ്തകത്തിനാണ് 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരത്തിന് ഗ്രേസിയെ അർഹയാക്കിയത് 
4
"വാഴ്ത്തപ്പെട്ട പൂച്ച" ആരുടെ കൃതിയാണ്

     
A
  ഗ്രേസി
     
B
  അബിൻ ജോസഫ്
     
C
  അഭിമന്യു ആചാര്യ
     
D
  കോമൾ ജഗദീഷ് ദയാലിനി

5
2020-ലെ കേന്ദ്ര സാഹിത്യ ആക്കാദമി യുവ പുരസ്കാരം മലയാള ഭാഷാ വിഭാഗത്തിൽ അർഹനായത് അബിൻ ജോസഫ്

     
A
  അഭിമന്യു ആചാര്യ
     
B
  കോമൾ ജഗദീഷ് ദയാലിനി
     
C
  അബിൻ ജോസഫ്
     
D
  ഗ്രേസി


  • "കല്യാശേരി തീസീസ്" എന്ന ചെറു കഥാസമാഹാരത്തിനാണ് അബിൻ ജോസഫിനു കേന്ദ്ര സാഹിത്യ ആക്കാദമി യുവ പുരസ്കാരത്തിന് അർഹനായത്

  • പുസ്തകം പ്രസിദ്ധീകരിച്ച വർഷം ജനുവരി ഒന്നിനു 35 വയസിൽ കവിയാത്തവരെയാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് പരിഗണിക്കുന്നത്.

  • അബിൻ ജോസഫിനെ കൂടാതെ അഭിമന്യു ആചാര്യ (ഗുജറാത്തി), കോമൾ ജഗദീഷ് ദയലാനി (സിന്ധി) എന്നിവരും യുവ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്
6
ഏത് രാജ്യമാണ് ചൈന ഉയർത്തുന്ന ഭീഷണി നേരിടാനായി "ഈഗിൾ ആക്ട്" പാസാക്കിയത്

     
A
  ഇന്ത്യ
     
B
  അമേരിക്ക
     
C
  ഓസ്ട്രേലിയ
     
D
  ജപ്പാൻ


  • Ensuring American Global Leadership and Engagement Act എന്നതാണ് EAGLE ന്റെ പൂർണരൂപം. ഇന്ത്യ, ഓസ്ട്രോലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വളർത്തി കിഴക്കൻ ഏഷ്യയിൽ ചൈനയെ പ്രതിരോധിക്കുക എന്നതാണ് ഈ ആക്ട് പാസാക്കിയതിലൂടെ  അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ക്വാഡ് രാഷ്ട്രങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവയുടെ പാർലമെന്ററി സംവിധാനങ്ങൾ ഏകോപിപ്പിക്കും.
7
മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെ വിന്റേജ് വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനിൽ, വാഹനങ്ങളെ തിരിച്ചറിയാൻ രജിസ്ട്രേഷൻ നമ്പറിൽ കൂട്ടിച്ചേർത്തത്

     
A
  VV
     
B
  VA
     
C
  VI
     
D
  VC


  • പുതിയ രജിസ്ട്രേഷൻ പ്രകാരം വിന്റേജ് വാഹനങ്ങളുടെ നമ്പർ   XX VA YY ****  എന്നാണ്, ഇതിൽ XX എന്നത് സംസ്ഥാന കോഡും, VA എന്നത്  വിന്റേജും, YY എന്നത് രണ്ട് നമ്പർ സീരീസും, **** എന്നത് 0001 മുതൽ 9999 വരെയുള്ള നമ്പരും ആകുന്നു. 

  • വിന്റേജ് വാഹനങ്ങളുടെ ആദ്യ രജിസ്ട്രേഷന് 20000 രൂപയും 10 വർഷം കാലാവധിയുമാണ്. പുനർ രജിസ്ട്രേഷന് 5000 രൂപ.

  • 50 വർഷത്തിനുമേൽ പഴക്കമുള്ള വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത വാഹനങ്ങളെയാണ് വിന്റേജ് വാഹനങ്ങൾ എന്നറിയപ്പെടുന്നത്.
8
അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ ഇന്തോ-അമേരിക്കൻ അസോസിയേറ്റ് അറ്റോർണി ജനറലായത്

     
A
  നിക്കി ഹെയ് ലി
     
B
  വിവേക് മൂർത്തി
     
C
  നീര ടാൻഡെൻ
     
D
  വനിതാ ഗുപ്ത

9
ചൈനയുടെ ആദ്യ ചൊവ്വ റോവറിന്റെ (MARS ROVER) പേര്

     
A
  ഷിയാങ് (Shiang)
     
B
  സുരോംഗ് (Zhurong)
     
C
  സിംഗ് (Zhing)
     
D
  ഹുവോ സിംഗ് (Huo xing)

10
ഇന്ത്യയുടെ 48-മത് ചീഫ് ജസ്റ്റിസ് ആരാണ്

     
A
  ആർ.എഫ്. നരിമാൻ
     
B
  യു. യു. ലലിറ്റ്
     
C
  എ.എം.ഖാൻവിൽകർ
     
D
  എൻ. വി. രമണ

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 18/07/2021 - Video & Audio Class (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും