ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 16, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily
1
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ റെക്കോർഡ് വിജയ ശതമാനം എത്രയാണ്

     
A
  99.97%
     
B
  99.47%
     
C
  99.85%
     
D
  98.82%


  • ചരിത്രത്തിലാദ്യമായാണ് 99 ശതമാനത്തിനുമുകളിൽ വിജയം എസ്.എസ്.എൽ.സി പരീക്ഷയിൽ നേടുന്നത്.

  • 2020 മാർച്ചിലെ എസ്.എസ്.എൽ.സി വിജയശതമാനം 98.82 ആയിരുന്നു
  • 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ല - കണ്ണൂർ (99.85)

  • 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ (99.97)

  • 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ഉള്ള ജില്ല - മലപ്പുറം (18970)

  • 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% ജയം നേടിയ സ്കൂളുകളുടെ എണ്ണം - 2214 സ്കൂളുകൾ
2
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി 2021 ജൂലൈയിൽ ചുമതലയേറ്റത്

     
A
  പി.ഐ.ശ്രീവിദ്യ
     
B
  എസ്. ഹരികിഷോർ
     
C
  കെ.ആർ.ബിന്ദു ഭായ്
     
D
  പി.എൻ.സുരേഷ്


  • കുടുംബശ്രീ എക്സ്ക്യൂട്ടീവ് ഡയറക്ടറായിരുന്ന എസ്.ഹരികിഷോർ വ്യവസായ വാണിജ്യവകുപ്പിന്റെ ഡയറക്ടറായി ചുമതലയേറ്റതോടെയാണ് ശ്രീവിദ്യ IAS കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായത്.

  • കേരളത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ്  കുടുംബശ്രീ പ്രവർത്തിക്കുന്നത്

  • 1998 മേയ് 17 ന് - അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മലപ്പുറത്ത് നിർവ്വഹിച്ചത്.

  • 1999 ഏപ്രിൽ 1 മുതലാണ് കുടുംബശ്രീയുടെ ദാരിദ്ര നിർമ്മാണ മിഷൻ പ്രവർത്തനമാരംഭിച്ചത്.
3
കയർ ബോർഡ് ചെയർമാനായി 2021 ജൂലൈയിൽ നിയമിതനായത്

     
A
  എം.കുമാര രാജ
     
B
  ഡി.കുപ്പുരാമു
     
C
  അഡൂർ പ്രകാശ്
     
D
  സിജി തോമസ് വൈദ്യാൻ


  1. കയർ ബോർഡിന്റെ ആസ്ഥാന ഓഫീസ് സ്ഥിതിചെയ്യുന്നത് - കൊച്ചി

  2. കയർ മാർക്ക് സ്കീമിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ

  3. സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CCRI) ആസ്ഥാനം - ആലപ്പുഴ

  4. ദേശീയ കയർ പരിശീലന, ഡിസൈൻ കേന്ദ്രം സ്ഥിതിചെയ്യുന്നത് - കലവൂർ, ആലപ്പുഴ

  5. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജിയുടെ (CICT) യുടെ ആസ്ഥാനം - ബാംഗ്ലൂർ

  6. കേരളത്തിലെ ആദ്യ കയർ ഗ്രാമം  - വയലാർ (ആലപ്പുഴ)

  7. കേരളത്തിലെ ആദ്യ ഇക്കോകയർ ഗ്രാമം - ഹരിപ്പാട് (ആലപ്പുഴ)

  8. കേരളത്തിലെ ആദ്യ കയർ ഫാക്ടറി - ഡാറാസ് മെയിൻ (ആലപ്പുഴ)

  9. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം - കൊച്ചി

4
കേന്ദ്ര ഐ.ടി (ഇൻഫർമേഷൻ ടെക്നോളജി) മിനിസ്റ്റർ ആരാണ്

     
A
  അനുരാഗ് താക്കൂർ
     
B
  ധർമേന്ദ്ര പ്രധാൻ
     
C
  രാജ്‌നാഥ് സിംഗ്
     
D
  അശ്വിനി വൈഷ്ണവ്


  • 2021 ജൂലൈ 7 ന് നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ഐ.ടി വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ മന്ത്രിയായി തിരഞ്ഞെടുത്ത് അശ്വിനി വൈഷ്ണവ് ആയിരുന്നു. 
  • കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് എന്നീ വകുപ്പുകളുടെ ചുമതലകൾ കൂടി കാബിനറ്റ് മന്ത്രി അശ്വിനി വൈഷ്ണവിനുണ്ട്
5
2021 ൽ ടോക്കിയോയിൽ വച്ച നടക്കുന്ന പാരാലിംപിക്സിൽ യോഗ്യത നേടിയ മലയാളിയായ ഷൂട്ടിംഗ് താരം

     
A
  അലക്സ് ആന്റണി
     
B
  എം.പി.ജാബിർ
     
C
  സിദ്ധാർത്ഥ് ബാബു
     
D
  സജൻ പ്രകാശ്


  • തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാബു 50 മീറ്റർ റൈഫിൾ പ്രോൺ ഷൂട്ടിങ്ങിലാണ് യോഗ്യത നേടിയത്, കേരളത്തിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് സിദ്ദാർഥ്.

6
2021-ൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ എത്ര മലയാളി താരങ്ങൾ മത്സരിക്കാനുണ്ട്

     
A
  7 പേർ
     
B
  9 പേർ
     
C
  12 പേർ
     
D
  10 പേർ


  1. എം.ശ്രീശങ്കർ - ലോങ്ജംപ്

  2. കെ.ടി.ഇർഫാൻ - 20 കിലോമീറ്റർ നടത്തം

  3. നോഹ നിർമൽ ടോം - റിലേ

  4. എം.പി.ജാബിർ - 400 മീറ്റർ ഹർഡിൽസ്

  5. വൈ.മുഹമ്മദ് അനസ് - റിലേ (4X400 മീറ്റർ Mixed)

  6. അലക്സ് ആന്റണി - റിലേ
  7. അമോജ് ജേക്കബ് - റിലേ
  8. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് നീന്തൽ - സജൻ പ്രകാശ്

ഹോക്കി - പി.ആർ.ശ്രീജേഷ്

7
2019-ലെ 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്

     
A
  അസുരൻ
     
B
  ചപ്പക്ക്
     
C
  ദിൽ ബെചാര
     
D
  മരക്കാർ - അറബിക്കടലിന്റെ സിംഹം.


  • മികച്ച ചിത്രത്തിനൊപ്പം മികച്ച സ്പെഷ്യൽ ഇഫക്ട് (പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ), മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള (സുജിത്ത് സായ്) തുടങ്ങീ മൂന്നു പുരസ്കാരങ്ങൾ മരക്കാർ നേടി.
8
67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പണിയ ഭാഷയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്ത "കെഞ്ചീര" സംവിധാനം ചെയ്തത്

     
A
  രാഹുൽ റിജി നായർ
     
B
  മനോജ് കാന
     
C
  മാത്തുകുട്ടി സേവ്യർ
     
D
  സജിൻ ബാബു


അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
9
2021 മാർച്ചിൽ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം

     
A
  മരക്കാർ - അറബിക്കടലിന്റെ സിംഹം
     
B
  കെഞ്ചീര
     
C
  ഹെലൻ
     
D
  കള്ളനോട്ടം


  • കള്ളനോട്ടം സംവിധാനം ചെയ്തത്  രാഹുൽ റിജി നായർ ആണ്
10
മികച്ച പുതുമുഖ സംവിധായകനുള്ള 67-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്

     
A
  രാഹുൽ റിജി നായർ
     
B
  മനോജ് കാന
     
C
  മാത്തുകുട്ടി സേവ്യർ
     
D
  സജിൻ ബാബു


  • ഹെലൻ എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് മാത്തുകുട്ടി സേവ്യർക്ക് 2019-ലേ ദേശീയ ചലച്ചിത്രപുരസ്കരത്തിൽ മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് കിട്ടിയത്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 16/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും