ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 15, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടത്താൻ 2021 ജൂലൈയിൽ കരാർ ലഭിച്ച ഇൻഷുറൻസ് കമ്പനി

     
A
 ദി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി
     
B
 ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
     
C
 നാഷണൽ ഇൻഷുറൻസ് കമ്മനി
     
D
 റിലയൺസ് ഇൻഷുറൻസ് കമ്പനി


  • മെഡിസെപ്പിന്റെ നടത്തിപ്പിനായി കേരള സർക്കാർ വിളിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 4800 രൂപ കോട്ട് ചെയ്തത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയായിരുന്നു. 

  • 400 രൂപയാണ് ജീവനക്കാർ ജീവനക്കാർ അടയ്ക്കേണ്ടി വരുന്ന പ്രീമിയം തുക. 

  • കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റിലയൻസിനായിരുന്നു കരാർ ലഭിച്ചിരുന്നത്, 2991 രൂപ വാർഷിക പ്രീമിയവും 250 രൂപ പ്രതിമാസ പ്രീമിയവുമായിരുന്നു അത്. 

  • മികച്ച ആശുപത്രികൾ റിലയൻസ് തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്തതിനാലാണ് കരാർ പിൻവലിച്ച് പുതിയ ടെൻഡർ വിളിച്ചത്.
2
നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി 2021 ജൂലൈയിൽ അധികാരമേറ്റത്

     
A
 ബിദ്യാ ദേവി ഭണ്ഡാരി
     
B
 കെ.പി.ശർമ
     
C
 ഷേർ ബഹാദൂർ ദുബൈ
     
D
 ശങ്കർ ദാസ് ബൈരാഗി


  • നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ അദ്യക്ഷനും, പ്രതിപക്ഷനേതാവുമായിരുന്ന ഷേർ ബഹാദൂർ ദുബെയെ സുപ്രീം കോടതി വിധിയെത്തുടർന്നാണ് നേപ്പാൾ പ്രസിഡന്റ്  ബിദ്യാ ദേവി പ്രധാനമന്ത്രിയായി നിയമിച്ചത്. 

  • നേപ്പാൾ പാർലമെന്റ് പുനഃസ്ഥാപിക്കാനും ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കാനും സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു.  

  • ഇത് അഞ്ചാം തവണയാണ് ദുബെ പ്രധാനമന്ത്രിയാകുന്നത്
3
അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യകുറ്റത്തിന് അറസ്റ്റിലായ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്

     
A
 സിറിൽ റമാഫോസ
     
B
 നെൽസൺ മണ്ഡേല
     
C
 തബോ എംബെകി
     
D
 ജേക്കബ് സുമ


  • അഴിമതിക്കേസുകളിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാണ് ജേക്കബ് സുമയെ 15 മാസത്തെ തടവിനു ശിക്ഷിച്ചത്.

  • ജേക്കബ് സുമയുടെ അറസ്റ്റിനു ശേഷം ദക്ഷിണാഫ്രിക്കയിൽ കലാപവും കൊള്ളവും അരങ്ങേറുകയാണ്, ജനങ്ങൾ പോലീസുമായി ഏറ്റമുട്ടി നിരവധി പേർക്ക് മരണം സംഭവിച്ചുകഴിഞ്ഞു.
  • 4
    IRSDC ( ഇന്ത്യൻ റെയിൽവേസ്റ്റേഷൻ ഡവലപ്മെന്റ് കോർപ്പറേഷൻ) ഇന്ത്യയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെഡിക്കൽ സ്റ്റോറും, ഡോക്ടറുടെ സേവനവും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആദ്യ മെഡിക്കൽ സ്റ്റോർ എവിടെയാണ്

         
    A
     ബാഗ്ലൂർ
         
    B
     തിരുവനന്തപുരം
         
    C
     ഹൈദരാബാദ്
         
    D
     സെക്കന്ദരാബാദ്


    അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
    5
    ഫ്രഞ്ചു പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി 50 കോടി യൂറോ നഷ്ടപരിഹാരം നൽകണമെന്ന ഫ്രാൻസിലെ കോംപറ്റിഷൻ റഗുലേറ്റർ അടുത്തിടെ ഉത്തരവിട്ടത്, ഏത് സ്ഥാപനത്തിനെതിരെയാണ്

         
    A
     ഗൂഗിൽ
         
    B
     ഫേസ്ബുക്ക്
         
    C
     ട്വിറ്റർ
         
    D
     വിക്കിലീക്ക്സ്


    അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
    6
    ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ്

         
    A
     എച്ച്.എൽ. ദത്തു
         
    B
     പ്രഫുല്ല ചന്ദ്ര പന്ത്
         
    C
     അരുൺ കുമാർ മിശ്ര
         
    D
     സിറിയക് ജോസഫ്


    • 2021 ജൂൺ 2 - നാണ് അരുൺ കുമാർ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായി സ്ഥാനമേറ്റത്.
    • ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 1993 ഒക്ടോബർ 12 നാണ്

    • ആദ്യ  ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്രയായിരുന്നു

    • "എല്ലാവർക്കും സന്തോഷമായിരിക്കട്ടെ" എന്നതാണ് NHRC യുടെ മുദ്രാവാക്യം
    7
    2021 ജൂണിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വജ്രം ഏത് രാജ്യത്താണ് കണ്ടെത്തിയത്

         
    A
     ടാൻസാനിയ
         
    B
     സൌത്ത് ആഫ്രിക്ക
         
    C
     ബോട്സ്വാന
         
    D
     അംഗോള


    • ലോകത്തിലെ ഏറ്റവും വലിയ വജ്രം സൌത്ത് ആഫ്രിക്കയിൽ 1905-ൽ കണ്ടെത്തിയ കുള്ളിനൻ ആണ് (3,106 കാരറ്റ്). 

    • ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും കണ്ടെത്തിയത്  ബോട്സ്വാനയിൽ തന്നെയായിരുന്നു 2015 ലായിരുന്നു അത്.
    8
    യുഎസ് ജനപ്രതിനിധിസഭ വോട്ടെടുപ്പിലൂടെ ഏത് നഗരത്തെയാണ് യു.എസ് ന്റെ 51-മത്തെ സംസ്ഥാനമായി തിരഞ്ഞെടുത്തത്

         
    A
     ന്യൂയോർക്ക്
         
    B
     വാഷിംഗ്ടൺ ഡിസി
         
    C
     ബോട്സ്വാന
         
    D
     അംഗോള


    അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
    9
    ലോകത്തിലെ ഏറ്റവും വലിയ റയിൽവേ മേൽപ്പാലമായ "ചിനാബ് ബ്രിഡ്ജ്" ന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്

         
    A
     ജമ്മു കാശ്മീർ
         
    B
     ഹിമാചൽ പ്രദേശ്
         
    C
     അരുനാചൽ പ്രദേശ്
         
    D
     ഉത്തരാഖണ്ഡ്


    • 359 മീറ്റർ ഉയരമുള്ള പാലം കശ്മീരിലെ ചെനാബ് നദിയ്ക്കു കുറുകെയാണ്  നിർമിച്ചിരിക്കുന്നത്.

    • പാരീസിലെ ഈഫൽ ടവറിനേക്കാളും 35 മീറ്റർ ഉയരമുണ്ട് ഈ റെയിൽവേ പാലത്തിന്.

    • 1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം.

    • ശ്രീനഗർ- ബാരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമായിട്ടാണ് പാലം നിർമിച്ചിരുക്കുന്നത്.

    • 2021 ഏപ്രിലിൽ പാലത്തിന്റെ ആർച്ചിന്റെ നിർമ്മാണം പൂർത്തിയായി.

    • 2022 ഡിസംബർ മാസത്തിൽ പണി പൂർത്തിയാക്കി റയിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    10
    2021 ജൂലൈയിൽ നടന്ന UEFA EURO 2020 ഫുഡ്ബോൾ ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുത്തത്

         
    A
     ജിയാൻല്യൂജി ഡൊന്നരുമ്മ
         
    B
     പാട്രിക് ഷിക്ക്
         
    C
     ക്രിസ്റ്റിയാനോ റൊണാൾഡോ
         
    D
     പെഡ്രി


    • ഇറ്റാലിയൻ ടീമിന്റെ ഗോൾകീപ്പറാണ് ജിയാൻല്യൂജി ഡൊന്നരുമ്മ. 
    • യൂറോ ഫുഡ്ബോൾ ചരിത്രത്തിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടം ഡൊന്നരുമ്മയുടെ പേരിലായി.
    കണ്ടും കേട്ടും PSC പഠിക്കാം
    • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 15/07/2021 (Malayalam) 
    വായനക്കാരുടെ ശ്രദ്ധയ്ക്ക്
    • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
    • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
    ------------- Current Affairs Malayalam, Daily Current Affairs, Current Affairs July 2021, Daily GK & CA, Malayalam Daily GK, Current Affairs Daily Questions, GK & CA with related facts