ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 14, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കേരളത്തിലെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാൻ ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പുതിയ കാമ്പയിൻ

     
A
 സാന്ത്വനം
     
B
 മാതൃകവചം
     
C
 താലോലം
     
D
 അന്നദായിനി


  • വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ  മുഴുവൻ ഗർഭിണികളേയും വാക്സിനേഷനു വിധേയമാക്കുക എന്നതാണ് മാതൃകവചം എന്ന കാമ്പയിന്റെ ഉദ്ദേശ്യം.
2
ഇന്ത്യയിൽ ആദ്യ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത് എന്നായിരുന്നു

     
A
 2020 ജനുവരി 5
     
B
 2020 മാർച്ച 12
     
C
 2020 ജനുവരി 30
     
D
 2020 ഫെബ്രുവരി 12


  • ഇന്ത്യയിൽ കോവിഡ് ബാധിച്ച ആദ്യ മലയാളിയായ ത്യശ്ശൂർ സ്വദേശിനി പെൺകുട്ടിക്ക് അടുത്ത ദിവസം കോവിഡ് വീണ്ടും സ്ഥിരീകരിച്ചിരുന്നു.

  • 2020 ജനുവരി 30 നാണ് കേരളത്തിൽ ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാർഥികളിലാണ് കോവിഡ് രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. ത്യശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ.
3
കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി 2021 ജൂലൈയിൽ ചുമതയേറ്റത്

     
A
 സഞ്ജയ് കൌൾ
     
B
 ടീക്കാറാം മീണ
     
C
 സുശിൽ ചന്ദ്ര
     
D
 സുനിൽ അരോര


  • നിലവിൽ ധനവകുപ്പ് (എക്സ്പെൻഡിച്ചർ) സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന സഞ്ജയ് കൌൾ ഇക്കഴഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ ചുമതല വഹിച്ചിരുന്നു. 

  • 2018-മുതൽ മുൻ മുഖ്യമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടീക്കാറാം മീണയെ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിന്റെ ചുമതല നൽകി.
4
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വൃക്ക തകരാറുമൂലം ഡയാലിസിനു വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതി

     
A
 അന്നദായിനി
     
B
 ആശ്വാസ കിരൺ
     
C
 സ്നേഹപൂർവ്വം
     
D
 സമാശ്വാസം


അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
5
കേരള സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനായി പുതിയതായി തിരഞ്ഞെടുത്തത്

     
A
 എൻ.യു.ജോൺകുട്ടി
     
B
 കെ.ജി.രവി
     
C
 ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാർ
     
D
 ജസ്റ്റിസ് ഏബ്രഹാം മാത്യു


  • ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാർ ചെയർമാനായ കമ്മീഷന്റെ കാലാവധി 2021 ജൂലൈ 15-ന് തീരുന്ന സാഹചര്യത്തിലാണ് പുതിയ കമ്മീഷനെ തിരഞ്ഞെടുത്തത്. 

  • ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കമ്മീഷൻ. 

  • കമ്മീഷന്റെ കൃഷി വിദഗ്ദനായി തിരഞ്ഞെടുത്തത് എൻ.യു.ജോൺകുട്ടിയെയാണ്.
6
നേപ്പാളിന്റെ പ്രധാനമന്ത്രിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത് ആരെയാണ്.

     
A
 ബിദ്യാ ദേവി ഭണ്ഡാരി
     
B
 കെ.പി.ശർമ
     
C
 ഷേർ ബഹാദൂർ ദുബൈ
     
D
 ശങ്കർ ദാസ് ബൈരാഗി


  • നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെയെ പ്രധാനമന്ത്രിയായി ഉടൻ നിയമിക്കാൻ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയ്ക്ക് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത്. 

  • നവംബറിൽ പുതിയ തിരഞ്ഞെടുപ്പു നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പിരിച്ചുവിട്ട പാർലമെന്റും ഉടൻ പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരിവിൽ പറയുന്നു. 
7
T20 (ട്വന്റി ട്വന്റി) ക്രിക്കറ്റിൽ മാത്രം 14000 റൺസ് സ്കോർ ചെയ്യന്ന ആദ്യ താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയത്

     
A
 കീറോൺ പൊള്ളാർഡ്
     
B
 ശുഐബ് മാലിക്
     
C
 വിരാട് കോഹ്ലി
     
D
 ക്രിസ് ഗെയ്ൽ


  • വെസ്റ്റ് ഇൻഡീസ് (കരീബിയൻ) ക്രിക്കറ്റ് താരമാണ് ക്രിസ് ഗെയ്ൽ.

  • 41 വയസ്സുള്ള ക്രിസ് ഗെയ്ൽ 2021 ജൂലൈയിൽ നടന്ന വെസ്റ്റിൻഡീസ്-ആസ്ട്രേലിയ മൂന്നാം ട്വന്റി20 യിലാണ് 14000 റൺസ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

  •  റൺവേട്ടയിൽ ഗയിലിനു പിന്നിലുള്ളത് കിറോൺ പൊള്ളാർഡ് (10386), ശുഐബ് മാലിക് (10741), ഡേവിഡ് വാർണർ (10017) എന്നിവരാണ്. 

  • ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് 304 മത്സരങ്ങളിലായി ഇതുവരെ 9922 റൺസാണുള്ളത്.
8
63-ാമത് ദേശീയ മത്സ്യ കര്‍ഷക ദിനമായി ആചരിച്ചത്

     
A
 2021 ജൂലൈ 9
     
B
 2021 ജൂലൈ 10
     
C
 2021 ജൂലൈ 11
     
D
 2021 ജൂലൈ 12


  • എല്ലാവർഷവും ജൂലൈ 10 ന് ദേശീയ മത്സ്യ കർഷക ദിനമായി ആചരിക്കുന്നത്

  • ഡോ.കെ.എച്ച്.അലിക്കുഞ്ഞി, ഡോ.എച്ച്.എൽ ചൌധരി എന്നീ ശാസ്ത്രജ്ഞരുടെ ഓർമയ്ക്കാണ്  ദേശീയ മത്സ്യ കർഷക ദിനമായി ആചരിക്കുന്നത്

  • 1957-ജൂലൈ 10 നാണ് ഈ രണ്ടു ശാസ്ത്രജ്ഞരും ചേർന്നാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട കാർപ്സ് മത്സ്യങ്ങളുടെ ക്രിത്രിമ പ്രജനനം വിജയകരമായി നടത്തിയത്.
9
2021 ജൂലൈയിൽ നടന്ന 'UEFA Euro 2020' ഫുഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിയായത്

     
A
 ഇംഗ്ലണ്ട്
     
B
 ജർമ്മനി
     
C
 ഇറ്റലി
     
D
 സ്പെയിൻ


  • പെനാൽറ്റി ഷൂട്ടൌട്ടിലൂടെയാണ് ഇംഗ്ലണ്ടിനെ അവർ ഫൈനലിൽ തോൽപ്പിച്ചത്.
10
ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയിട്ടുള്ള താരം

     
A
 നോവാക് ജോക്കോവിച്ച്
     
B
 റോജർ ഫെഡറർ
     
C
 മാർഗരറ്റ് കോർട്ട്
     
D
 സെറീന വില്ല്യംസ്


  • വനിതാ ടെന്നീസ് താരമായിരുന്ന ഓസ്ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന്റെ പേരിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ താരം, വനിതാ താരം എന്നീ റെക്കോർഡുകൾ ഉള്ളത്. 24 ഗ്രാൻസ്ലാമാണ് അവർ നേടിയിട്ടുണ്ടായിരുന്നത്.

  • വനിതകളിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ രണ്ടാമത്തെ താരം സെറീന വില്ല്യംസാണ് 23 ഗ്രാൻസ്ലം

  • പുരുഷന്മാരിൽ 20 ഗ്രാൻസ്ലം വീതം നേടി റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച് എന്നിവർ ഒന്നാം സ്ഥാനത്തുണ്ട്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 14/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും