ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 12, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
2021 ജൂലൈയിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന 'കോപ്പ അമേരിക്ക' ഫുഡ്ബോൾ ഫൈനലിലെ വിജയി- അർജന്റീന
- ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ വച്ച നടന്ന കോപ്പ അമേരിക്ക ഫുഡ്ബോൾ ഫൈനലിൽ ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് അർജന്റീന കപ്പ് സ്വന്തമാക്കിയത്.
- അർജന്റീനയുടെ വിജയ ഗോൾ നോടികൊടുത്തത് എയ്ഞ്ചൽ ഡി മരിയ ആണ്.
- 1993 നു ശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.
2
സിക വൈറസ് (Zika Virus) രോഗം ഗർഭിണികളെ ബാധിക്കുന്നതിലൂടെ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന ജന്മവൈകല്യം- മൈക്രോകെഫലി
- ഈഡിസ് ഈജിപ്തൈ, ഈഡിസ് ആൽബോപിക്റ്റസ് എന്നീ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ പരത്തുന്ന രോഗമാണ് സിക.
- കേരളത്തിൽ സിക വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്
3
2021 ജൂലൈയിൽ മരണമടഞ്ഞ ആയുർവേദാചാര്യനും, കോട്ടയ്ക്കർ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായിരുന്ന വ്യക്തി- ഡോ.പി.കെ.വാരിയർ
- ആയുർവേദ ചികിത്സാ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 1999-ൽ പത്മശ്രീയും, 2010-ൽ പത്മഭൂഷൺ ബഹുമതിയും ഡോ.പി.കെ.വാരിയർക്ക് ലഭിച്ചിട്ടുണ്ട്
4
2021 ജൂലൈയിൽ മരണമടഞ്ഞ ക്ഷീരകർഷക മേഖലയിലെ പ്രമുഖ സഹകാരിയും, MILMA സംസ്ഥാന ചെയർമാനുമായിരുന്ന വ്യക്തി- പി.എ.ബാലൻ
- കേരളത്തിലെ വലിയ സഹകരണ പ്രസ്ഥാനമായ മിൽമ (കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ) വളർത്തുന്നതിൽ മുഖ്യ പങ്ക് പി.എ.ബാലൻ വഹിച്ചിരുന്നു.
5
ഏത് തരം തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന സ്രവങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ് ആബംർഗ്രിസ് (Ambergris)- സ്പേം വെയ്ൽ
- തിമിംഗലങ്ങളുടെ ഛർദിയാണ് ആബംർഗ്രിസ്. ഒരു കാലത്ത് സുഗന്ധ വ്യാപാരത്തിലെ അഭിവാജ്യ ഘടകമായിരുന്നു ആബംർഗ്രിസ്. സുഗന്ധം ദീർഘനേരം നിൽക്കാനാണ് ആബംർഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വിപണിയിൽ സ്വർണ്ണത്തേക്കാൾ വിലയുള്ള ആബംർഗ്രിസിന് കിലോയ്ക്ക് ഒന്നു മുതിൽ രണ്ട് കോടി വരെ വിലവരും. ഇന്ത്യയിൽ തിമിംഗല ഛർദിയുടെ വില്പന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ് സ്പേം തിമിംഗലങ്ങൾ.
6
സ്കൂൾ അധ്യാപകർക്ക് വിദ്യാർത്ഥികളുമായി ഇടപെട്ട് ഡിജിറ്റൽ ക്ലാസ്സുകൾ നടത്തുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആദ്യ ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോം- ജി-സ്യൂട്ട്
7
2021-ലെ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടിയത്- ആഷ്ലി ബാർട്ടിക്ക് (ഓസ്ട്രേലിയ)
- കരോലിന പ്ലിസ്‌കോവയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
- വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ആഷ്ലി ബാർട്ടിക്.
8
ഏറ്റവും വേഗത്തിൽ എവറസ്റ്റ് കീഴടക്കിയ വനിതാ എന്ന ഖ്യാതി നേടിയത്- സാങ് യിൻ-ഹംഗ്
- ഹോങ്കോംഗിലെ അധ്യാപികയായി സേവനമനുഷ്ടിക്കുന്ന സാങ് യിൻ ഹംഗ് 2021 മെയ് 23 ന് 25 മണിക്കൂർ 50 മിനിറ്റ് കൊണ്ട് 8848.86 മീറ്റർ (29,031 അടി) ഉയരമുള്ള എവറസ്റ്റ് പർവതത്തെ സ്കെയിൽ ചെയ്തത്. ഒരു സ്ത്രീ ലോകത്തെ എവറസ്റ്റ് കൊടുമുടി ഏറ്റവും വേഗത്തിൽ കീഴടക്കുകയും, സ്കെയിൽ ചെയ്യുകയും എന്ന റൊക്കോർഡ് ഇനി സാങ് യിൻ-ഹംഗിന്റെ പേരിലാണ്.
9
കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, വെന്റിലേറ്റർ എന്നിവയ്ക്കുള്ള പുതിയ GST നിരക്ക് എത്ര ശതമാനമാണ്- 5 ശതമാനം
10
ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യം- എൽ.സാൽവദോർ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്.
- നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്.
- Please read our || Terms & Conditions || Disclaimer Policy
0 Comments