ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 11, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്- 1961 മെയ് 1 ന്
- 2021 മെയി 1 ന് സ്ത്രീധന നിരോധന നിയമം ഇന്ത്യയിൽ നിലവിൽ വന്നിട്ട് 60 വർഷ്ങ്ങൾ പിന്നിട്ടിരിക്കുന്നു.
2
ലിംഗസമത്വ ബോധവത്ക്കരണം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ നടത്തുന്ന സ്ത്രീധന നിരോധന ബോധവൽക്കരണ ക്യാമ്പയിൻ- സ്ത്രീധന മുക്ത കേരളം
- കോഴിക്കോടി ജില്ലയിലെ 180 സാക്ഷരതാ തുടർവിദ്യാ കേന്ദ്രങ്ങളുടെ നേത്യത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
3
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദമായ ബി.1.617 ന്റെ രണ്ട് വശങ്ങൾക്ക് ലോകാരോഗ്യ സംഘടന (WHO) നൽകിയിരിക്കുന്ന പേരുകൾ- കാപ്പ, ഡെൽറ്റ
- ഇന്ത്യൻ കോവിഡ് വകഭേതമായ ബി.1.617.1 ന് കാപ്പയെന്നും, ബി.1.617.2 ന് ഡെൽറ്റയെന്നുമാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നും കണ്ടെത്തുന്ന കോവിഡ് വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് പേരുകളാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.
4
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൌകര്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഡേറ്റാ മാനേജ്മെന്റിന്റെ ചുമതല വഹിക്കുന്നത്- ശ്രീറാം വെങ്കിട്ടരാമൻ (ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി)
- കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് വിവരങ്ങൾ ശേഖരിക്കുന്നത്
5
ഫെഡറൽ ബാങ്കിന്റെ നിലവിലെ മാനേജിംങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വ്യക്തി- ശ്യാം ശ്രീനിവാസൻ
- 2010 ൽ മാനേജിംങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീനിവാസന്റെ കാലാവധി 2024 സെപ്റ്റംബർ വരെ തുടരാൻ RBI അനുമതി നൽകി. കെ.പി.ഹോർമിസിനു ശേഷം ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം തുടരുന്ന വ്യക്തിയാണ് ശ്യാം ശ്രീനിവാസൻ.
6
കേരള ബാങ്കിന്റെ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പൂർണ കംപ്യൂട്ടർവൽക്കരണത്തിന് ഏത് പ്രമുഖ ഐ.ടി കമ്പനിയുമായാണ് ബാങ്ക് 300 കോടിയുടെ കരാറിലേർപ്പെട്ടത്- വിപ്രോ
- രാജ്യാന്തര ടെൻഡറിലൂടെയാണ് വിപ്രോയ്ക്ക് കരാർ ലഭിക്കുന്നത്
7
ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ഫെൻസർ (വാൾപ്പയറ്റ്)- സി.എ. ഭവാനി ദേവി
- ചെനൈ സ്വദേശിയായ ഭവാനി ദേവി കേരളത്തിലെ തലശ്ശേരിയിലുള്ള 'സായ്' ലാണ് ഫെൻസിങ് പരിശീലനം നേടിയത്
- 2021 - ൽ നടക്കുന്ന ടോക്യോ ഒളിംപിക്സിലേക്കാണ് ഭവാനി ദേവിക്ക് സെലക്ഷൻ കിട്ടിയത്
8
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ഹെൽപ്പ്ലൈൻ നമ്പർ - 139
9
2021-ലെ ബൌദ്ധിക സ്വത്തവകാശ സൂചികയിൽ (Intellectual Property Index) ഇന്ത്യയുടെ സ്ഥാനം- 40
10
സാൽമൊണല്ല എന്ന രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച ഭക്ഷ്യവസ്തു- ഡ്രൈഡ് ഒറിഗാനോ
- കേയാ ഫുഡി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡ്രൈഡ് ഒറിഗാനോ ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നത്
11
കരിയർ ഗ്രാമമാകാൻ, മത്സരപരീക്ഷാ പരിശീലനത്തിന് "ഉയരെ" എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്- മുരിയാട് ഗ്രാമപഞ്ചായത്ത്
അറിയിപ്പ്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- PLEASE FOLLOW OUR || Terms & Conditions || Disclaimer Policy
0 Comments