ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 10, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഒരു കോടി സബ്സ്ക്രൈബേഴ്സ് നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ യൂട്യൂബ് ചാനൽ എന്ന ഖ്യാതി നേടിയത്
  • വില്ലേജ് കുക്കിങ് ചാനൽ
  • തമിഴ്നാടിന്റെ രുചിപ്പെരുമ യൂടൂബിലൂടെ ജനങ്ങളിലെത്തിച്ച പുതുക്കോട്ട ജില്ലയിലെ ചിന്നവീരമംഗലത്തിലെ
  • പെരിയസ്വാമിയുടെ നേതൃത്വത്തിൽ സഹോദരന്മാരായ വി.സുബ്രഹ്മണ്യൻ, വി.മുരുകേശൻ, വി.അയ്യനാർ, ജി.തമിഴ് ശെൽവൻ, ടി.മുത്തുമാണിക്യം എന്നിവരാണ് ചാനലിന്റെ അണിയറയിലുള്ളവർ
  • "എല്ലാരും വാങ്കെ" എന്ന നാടാൻ രീതിയിലുള്ള Intro ലോകത്താകമാനമുള്ള ജനങ്ങളും ഏറ്റെടുക്കുകയായിരുന്നു.
  • 1 കോടി സസ്ക്രൈബർ പിന്നിടുന്നവർക്ക് യൂട്യൂബ് നൽകുന്ന ഡയമണ്ട് പ്ലേ ബട്ടൻ ലഭിച്ചിരിക്കുകയാണ് ഇപ്പാൾ ഇവർക്ക്.
2
കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ (KITEX Garments Ltd) മാനേജിംഗ് ഡയറക്ടർ (MD) ആരാണ്
  • സാബു എം.ജേക്കബ്
  • കേരളത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന 3500 കോടിയുടെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും അടുത്ത ദിവസങ്ങളിൽ സാബു എം.ജേക്കബ് പിന്മാറുന്നു എന്ന് പറഞ്ഞ് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

3
ലൈഫ് ഇൻഷുറസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC of India) നിലവിലെ ചെയർമാൻ ആരാണ്
  • എം.ആർ.കുമാർ
  • LIC യുടെ ഓഹരി വിൽക്കാനുള്ള നടപടികൾക്കു മുന്നോടിയായി, നിയമഭേദഗതിയിലൂടെ ഘടനാപരമായ മാറ്റങ്ങൾ വരുത്തുകയാണ് കേന്ദ്രസർക്കാർ. അതിന്റെ ഭാഗമായി LIC യിലെ ചെയർമാൻ പദവി മാറ്റി പകരം ചീഫ് എക്സിക്യൂട്ടീവ് തസ്തിക (CEO) വരും.
4
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിക്കുന്ന ബോധവത്കരണ പരിപാടി
  • സമം
5
2021 ജൂലൈയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച വെള്ളപ്പൊക്ക നിവാരണ പദ്ധതി
  • ഓപ്പറേഷൻ പ്രവാഹ്
6
റഷ്യയിലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള 2021 ലെ പുരസ്കാരം ലഭിച്ച ചിത്രം
  • ഹാസ്യം
  • മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ ജയരാജാണ് ഈ ചിത്രത്തിന്റ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
  • ജയരാജിന്റെ നവരസ സീരിസിലെ എട്ടാമത്തെ ചിത്രമാണ് 2020 -ൽ പുറത്തിറങ്ങിയ ഹാസ്യം.
  • ശാന്തം, കരുണം, അതഭൂതം, ഭീഭത്സം, വീരം, ഭയാനകം, രൌദ്രം തുടങ്ങിയവയാണ് നവരസ സീരീസിലെ മറ്റ് ചിത്രങ്ങൾ.
7
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്
  • ജയ്പ്പൂർ (രാജസ്ഥാൻ)
  • ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ മുന്നോട്ടു പോകുന്നത്.
  • ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം - സർദാർ പട്ടേൽ സ്റ്റേഡിയം (മൊട്ടേര, അഹമ്മദാബാദ്)(1.10 ലക്ഷം ആണ് സീറ്റിങ് കപ്പാസിറ്റി)
  • ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം - മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ട്, ഓസ്ട്രേലിയ (1.02 ലക്ഷം ആണ് സീറ്റിംങ് കപ്പാസിറ്റി)
8
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2021-ലെ പുരസ്കാരം ലഭിച്ചത്
  • ഓംചേരി എൻ എൻ പിള്ള
9
മുൻ യു.എസ്. പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
  • ഗെറ്റർ (GETTR)
  • യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റ കടുത്ത പരാജയത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് മുഖ്യ പങ്കുണ്ടെന്നും, സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
  • ട്വിറ്ററിനു സമാനമായ ഗെറ്ററിനെ നയിക്കുന്നത് ട്രംപിന്റെ മുൻ വക്താവായിരുന്ന ജേസൺ മില്ലറാണ്
10
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തോൽവികൾ നേടുന്ന ടീം എന്ന റൊക്കോഡ് കരസ്ഥമാക്കിയത്
  • ശ്രീലങ്ക (428 തോൽവികൾ ഇതുവരെ)

അറിയിപ്പ്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും