ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 09, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2021 ജൂലൈ 7 ന് നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ കേന്ദ്ര ആരോഗ്യമന്ത്രിയായി പുതുതായി ചുമതലയേറ്റത്
  • മൻസുഖ് മാണ്ഡവ്യ
  • 6 പ്രമുഖ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 12 പേരെ ഒഴിവാക്കി പകരം പുതിയ 15 കാബിനറ്റ് മന്ത്രിമാരെയും 28 സഹമന്ത്രിമാരെയും ഉൾപ്പെടുത്തിയാണ് 2021 ജൂലൈ 7 കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
  • മൻസുഖ് മാണ്ഡവ്യയ്ക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നത് ഡോ.ഹർഷ് വർധൻ ആയിരുന്നു.

2
2021 ജൂലൈ 7 ന് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ പ്രധാനമന്ത്രിയടക്കം നിലവിൽ എത്ര മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയിൽ ഉള്ളത്
  • 78 മന്ത്രിമാർ
  • ഇതിൽ 31 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രമാരും ഉൾപ്പെടുന്നു

3
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ്
  • ധർമേന്ദ്ര പ്രധാൻ
  • 2021 ജൂലൈ 7 ന് നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനിയിൽ മുൻ വിദ്യാഭ്യാസമന്ത്രി രമേശ് പ്രൊഖ്രിയാനെ മാറ്റിയാണ് ധർമേന്ദ്ര പ്രധാനെ നിയമിച്ചത്
  • നിലവിൽ വിദ്യാഭ്യാസം കൂടാതെ നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയുടെ ചുമതലകൾ കൂടി ധർമേന്ദ്ര പ്രധാൻ വഹിക്കുന്നുണ്ട്

4
കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപവൽക്കരിച്ച സഹകരണ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രി
  • അമിത് ഷാ
  • 2021 ജൂലൈ 6 ന് "സഹകർ സേ സമൃദ്ധി" (സഹകരണത്തിൽ നിന്നുള്ള അഭിവൃദ്ധി) എന്ന പ്രസ്ഥാവനയോടെയാണ് കേന്ദ്ര മന്ത്രിസഭയിൽ സഹകരണ വകുപ്പ് കൂട്ടിച്ചേർത്തത്
  • സഹകരണ സംഘങ്ങളെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങൾക്കായി ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ (എം.എസ്.സി.എസ്) വികസനം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹകരണ വകുപ്പ് പുതിയതായി രൂപീകരിച്ചത്

5
കേന്ദ്രമന്ത്രിസഭയിൽ പുതുയ സഹമന്ത്രിയായി ചുമതലയേറ്റ ഐ.ടി, സംരംഭകത്വം, നൈപുണ്യവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മലയാളി സാന്നിദ്യം
  • രാജീവ് ചന്ദ്രശേഖർ
  • കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ
  • ജനനം അഹമ്മദാബാദിലാണെങ്കിലും പാലക്കാട് കോട്ടായി മങ്ങാട്ട് കാരക്കാട്ട് കുടുംബാഗംമാണ് രാജീവ് ചന്ദ്രശേഖർ
  • വി.മുരളീധരനു പിന്നാലെ കേന്ദ്രമന്ത്രിസഭയിലേക്കുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്രശേഖർ

6
കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്
  • തിരുവനന്തപുരത്ത്
  • തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉളളവരിൽ ആണ് രോഗം ആദ്യം കണ്ടെത്തിയത്
  • കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക, പകൽ സമയത്ത് കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകാണ് സിക്ക വൈറസ് പരത്തുന്നത്
  • ചിക്കൻഗുനിയയ്ക്കും ഡെങ്കിപ്പനിക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസ് ബാധയ്ക്കും

7
ഗ്ലോബൽ ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
  • 91-ാം സ്ഥാനം
  • 134 രാജ്യങ്ങളുടെ പട്ടികയാണ് ഗ്ലോബൽ ഫിനാൻസ് പുറത്ത് വിട്ടത്. കോവിഡ് പ്രതിരോധം, യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി 2021 മെയ് 30 വരെയുള്ള വിവരങ്ങൾ കോർത്തിണക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
  • ലോകത്ത് സുകക്ഷിതമായ 134 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം - ഐസ് ലൻഡ്
  • രണ്ടാം സ്ഥാനം യു.എ.ഇ യും മൂന്നാം സ്ഥാനം ഖത്തറും ആണ്
  • പട്ടികയിൽ അവസാനമുള്ള രാജ്യം ഫിലിപ്പൈൻസ് ആണ്

8
2021 ജൂലൈ മാസം അന്തരിച്ച ബോളിവുഡിലെ ആദ്യ 'ഖാൻ', ബോളിവുഡിലെ ആദ്യകാല ഹിറ്റ് ത്രയങ്ങളിൽ ഒരാൾ എന്നീ വിശേഷണങ്ങൾ ഉള്ള പ്രശംസ്ത സിനിമാ താരം
  • ദിലീപ് കുമാർ
  • യുസുഫ് ഖാൻ എന്നായിരുന്നു ദിലീപ് കുമാറിന്റെ യഥാർത്ഥ പേര്
  • ആദ്യ സിനിമ 1944 ൽ പുറത്തിറങ്ങിയ ജ്വാർ ഭട്ട ആയിരുന്നു
  • 1991 ൽ പത്മഭൂഷൻ, 1995 ൽ ദാദാ സാഹൈബ് ഫാൽക്കെ അവാർഡ്, 2000 ൽ രാജീവ് ഗാന്ധി സദ്ഭാവനാ അവാർഡ് 2015 ൽ പത്മവിഭൂഷൻ എന്നിവ ദിലീപ് കുമാറിന് ലഭിച്ചിട്ടുണ്ട്

9
2021 ജൂലൈയിൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത്
  • സഞ്ജയ് കൌൾ
  • മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടീക്കാറാം മീണയെ ആസൂത്രണ-സാമ്പത്തിക കാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
10
2021 ജൂലൈയിൽ സമാധിയായ ശ്രീനാരയണ ദർശനങ്ങളിൽ അടിയുറച്ച സന്യാസി വര്യനും, ശിവഗിരി മഠത്തിന്റെ മുൻ അധിപനുമായിരുന്ന വ്യക്തി
  • സ്വാമി പ്രകാശാനന്ദ
  • ബ്രഹ്മവിദ്യാലയം (മതമഹാ പാഠശാല) ശിവഗിരിയിൽ സ്ഥാപിച്ചതും, ശ്രീനാരായണഗുരുവിന്റെ ശിൽപം ഗുരുവിന്റെ മഹാസമാധിയിൽ സ്ഥാപിച്ചതും ഉൾപ്പെടെ ശിവഗിരിയുടെ ഖ്യാതി വർദ്ധിപ്പിക്കുന്ന നിരവധി പദ്ധതികൾ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്

അറിയിപ്പ്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും