ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 08, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
2021 ജൂലൈയിൽ മരണമടഞ്ഞ "സൂപ്പർമാൻ" എന്ന വിഖ്യാത സിനിമയുടെ സൃഷ്ടാവായ ഹോളിവുഡ് സംവിധായകൻ- റിച്ചഡ് ഡോണർ
- 1976-ൽ സംവിധാനം ചെയ്ത ദി ഒമൻ എന്ന ചിത്രത്തിന് ഓസ്കാരം പുരസ്കാരം ലഭിച്ചിട്ടുണ്ട്
- ക്രിസ്റ്റഫർ റീബ്, മെൽ ഗിബ്സൻ തുടങ്ങീ പ്രശസ്ത ഹോളിവുഡ് താരങ്ങളുടെയെല്ലാം സിനിമയിലേക്കുള്ള പ്രവേശനം ഡോണറുടെ സിനിമകളിലൂടെയായിരുന്നു.
- സൂപ്പർമാൻ എന്ന സിനിമ ഡോണർ സംവിധാനം ചെയ്തത് 1978 ൽ ആയിരുന്നു
2
ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പ ആരാണ്- ഫ്രാൻസിസ് മാർപ്പാപ്പ
- 2013 മാർച്ച് 13 നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ാം മത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്
- അർജന്റീനക്കാരനായ ഇദ്ദേഹം, യൂറോപ്പിനു പുറത്ത് നിന്ന് മാർപ്പാപ്പ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.
- ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഫ്രാൻസിസ് മാർപ്പാപ്പയാണ്.
- ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശേദ്ധേയനാണ്.
- "മാറ്റങ്ങളുടെ മാർപ്പാപ്പ" എന്ന് മാധ്യമങ്ങൾ വിളിക്കുന്ന മാർപ്പാപ്പയാണ് - ഫ്രാൻസിസ് മാർപ്പാപ്പ
- മാർപ്പാപ്പയുടെ ഔദ്യോഗിക വസതി - വത്തിക്കാൻ സിറ്റിയിലാണ്
3
ഖത്തറിലെ ജോൺ എബ്രഹാം സാംസ്കാരിക വേദിയുടെ ജോൺ എബ്രഹാം പ്രവാസി പുരസ്കാരം 2021-ൽ ലഭിച്ചത്- മനോജ് കാന (സംവിധായകൻ)
4
2021 ജൂലൈ മാസം ഹോമിയോപ്പതി മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെ പ്രസിഡന്റായി കേന്ദ്രസർക്കാർ നിയമിച്ചത്- ഡോ.ജനാർദനൻ നായർ
- കേന്ദ്രസർക്കാർ പുതിയതായി രൂപീകരിച്ച ദേശീയ ഹോമിയോപ്പതി കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗം കൂടിയാണ് ഡോ.ജനാർദനൻ നായർ
5
കേന്ദ്രസർക്കാർ പുതിയതായി രൂപീകരിച്ച ദേശീയ ഹോമിയോപ്പതി കമ്മീഷന്റെ അദ്യക്ഷൻ- ഡോ.അനിൽ ഖുറാന
6
2021 ജൂലൈയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയ കേരള സർക്കാർ പൊതുമേഖലാ സ്ഥാപനം- കെ.എസ്.ആർ.ടി.സി
7
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ KITEX Garment Ltd കമ്പനിയുടെ ആസ്ഥാനം എവിടെയാണ്- കിഴക്കമ്പലം - എറണാകുളം
8
ലോകാരോഗ്യ സംഘടന മലമ്പനിമുക്ത രാജ്യമായി അടുത്തിടെ പ്രഖ്യാപിച്ചത്- ചൈന
9
മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം- വിൻഡോസ് 11
10
2021 ജൂലൈയിൽ സോഷ്യൽ മീഡിയ മാധ്യമമായ ഫേസ്ബുക്ക് പുറത്തിറക്കിയ ന്യൂസ് ലെറ്റർ പ്ലാറ്റ്ഫോം- ബുള്ളറ്റിൻ
അറിയിപ്പ്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
- PLEASE FOLLOW OUR || Terms & Conditions || Disclaimer Policy
0 Comments