ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 06, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ യോഗാസനങ്ങൾ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി
  • ഋത്വിക
  • അഞ്ചു മിനിറ്റ് കൊണ്ട് അൻപത് യോഗാസനങ്ങൾ ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ ഈ 4 വയസ്സുകാരി
2
ആമസോണിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേൽക്കുന്നത്
  • ആൻഡു ജാസി
  • നിലവിൽ ജാസി ആമസോണിന്റെ ക്ലൌഡ് കംപ്യൂട്ടിങിന്റെ മേധാവിയാണ്
  • ലോകത്തെ അതിസമ്പത്തിൽ ഒന്നാമനായ ആമസോൺ ഡോട്കോം ന്റെ സി.ഇ.ഒ ആയിരുന്ന ജെഫ് ബെയോസ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ജാസി തിരഞ്ഞെടുക്കപ്പെട്ടത്
  • ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെയോസ് ആണ്
3
ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോട് ലീബ് ഫൌണ്ടേഷന്റെ 2021-ലെ രാജ്യാന്തര പുരസ്കാരം ലഭിച്ചത്
  • പ്രദീപ് പുത്തൂർ (ചിത്രകാരൻ)
  • ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണം മാനിച്ചാണ് അവാർഡ് പ്രദീപ് പുത്തൂരിനെ തേടിയെത്തിയത്
  • പ്രശസ്ത അമേരിക്കൻ അബസ്ട്രാക്ട് എക്സ്പ്രഷനിസിറ്റ് പെയിന്റർ അഡോൾഫ് ഗോട്ലീബിന്റെ പേരിലുള്ള ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ ചിത്രകാരനാണ് പ്രദീപ് പുത്തൂർ
4
വി.പി. സത്യൻ പുരസ്കാരം 2021-ൽ ലഭിച്ചത്
  • മുഹമ്മദ് അനസ് (അത്ലറ്റ്)
  • കേരള സ്പോർട്സ് അസോസിയേഷൻ (കെസ് പ) ആണ് മുൻ ഫുഡ്ബോൾ താരം വി.പി.സത്യന്റെ ഓർമ്മയ്ക്കായി പുരസ്കാരം നൽകുന്നത്
  • 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

5
ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും (Test, ODI, T20) കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ബഹുമതിക്കർഹയായത്
  • ഷെഫാലി വർമ
  • വനിതാ ക്രിക്കറ്ററായ ഷെഫാലിക്ക് 17 വയസ്സും 150 ദിവസവുമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും ഷെഫാലി കരസ്ഥമാക്കിയിട്ടുണ്ട്, സഞ്ചിന്റെ 30 വർങ്ങൾക്കു മുമ്പുള്ള റെക്കോഡും ഷെഫാലി തകർത്തിരുന്നു
6
കേന്ദ്ര വനം വകുപ്പ് ദേശീയോദ്യാനമായ മതികെട്ടാൻ ചോലയുടെ ഔദ്യോഗിക ജീവിയായി തിരഞ്ഞെടുത്തത്
  • ചോലക്കറുമ്പി തവള
  • കേന്ദ്ര വനം വകുപ്പ് ദേശീയോദ്യാനമായ ആനമുടിചോലയുടെ ഔദ്യോഗിക സസ്യമായി തിരഞ്ഞെടുത്തത്  - ട്രീഫോൺ എന്ന പന്നൽച്ചെടി
7
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമായ റസ്കിൻ ബോണ്ടിന്റെ ഏറ്റവും പുതിയ പുസ്തകം
  • It’s a Wonderful Life
8
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിന് നൽകിവരുന്ന പാസ്പോർട്ട് സേവാ പുരസ്കാരം 2021 ലഭിച്ചത്
  • The regional Passport Office, Cochin
9
വനിതകൾക്കായുള്ള കേരളത്തിലെ ആദ്യ ഡീ-അഡിക്ഷൻ സെന്റർ നിലവിൽ വന്നത്
  • കറുകുറ്റി (എറണാകുളം)
10
അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ
  • ശിവൻ
11
UAE തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ
  • ഹയാത്ത് വാക്സിൻ
അറിയിപ്പ്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.