ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 04, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ആതുര സേവന - സാംസ്കാരിക - കായിക മേഖലകളിളെ സജീവ സാന്നിദ്ധ്യമായിരുന്ന കൊല്ലം ജില്ലയിലെ "ജനകീയ ഡോക്ടർ" എന്ന് പേരെടുത്ത 2021 ജൂലൈ മാസം മരണമടഞ്ഞ വ്യക്തി- ഡോ.ശിവരാമ കൃഷ്ണപിള്ള
2
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ചെയർമാന്റെ വിരമിക്കാൽ പ്രായം 60 വയസ്സിൽ നിന്ന് എത്രയായാണ് ഉയർത്തിയത്- 62 വയസ്സ്
3
അടുത്തിടെ 6 കോടി വർഷം മുൻപ് രൂപപ്പെട്ട കൃഷ്ണശിലകൾ കണ്ടെത്തിയത്- മഹാരാഷ്ട്രയിലെ യവത്മാൾ ജില്ലയിൽ
4
കേരള സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശബള വിതരണം നടത്തുന്ന സോഫ്റ്റ് വെയർ ആയ "SPARK" നടപ്പിലാക്കുന്ന ആദ്യ പൊതുമേഖല സ്ഥാപനം- കെ.എസ്.ആർ.ടി.സി
5
2020 ലെ കുവേമ്പു രാഷ്ട്രീയ പുരസ്‌കാരം (Kuvempu Rashtriya Puraskar) ലഭിച്ചത്- ഡോ. രാജേന്ദ്ര കിഷോർ പാണ്ട (ഒഡിയ കവി)
6
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ നീന്തൽ താരം- മനാ പട്ടേൽ
- 100 മീറ്റർ ബാക്സ്ട്രോക്കിൽ പ്രത്യേക ക്വോട്ടയിലൂടെയാണ് മാനാ പട്ടേൽ ഒളിംപിക്സ് യോഗ്യത നേടുന്നത്
- ഗുജറാത്ത് സ്വദേശിയാണ് മാനാ പട്ടേൽ
7
ലോകത്തിലെ ആദ്യ തടികൊണ്ടുള്ള ഉപഗ്രഹമായ WISA woodsat ഈ വർഷവസാം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും എന്ന് പ്രഖ്യാപിച്ച ബഹിരാകാശ ഏജൻസനി- യൂറോപ്യൻ ബഹിരാകാശ ഏജൻസി
8
2021 ജൂൺ മാസം അന്തരിച്ച അനിരുദ്ധ് ജഗന്നാഥ് ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു- മൌറീഷ്യസ്
- പ്രസിഡന്റ് പദവിയും പ്രധാനമന്ത്രി സ്ഥാനവും വഹിച്ചിട്ടുള്ള വ്യക്തിയാണ് അനിരുദ്ധ് ജഗന്നാഥ്
- ഇന്ത്യ 2020 ൽ പദ്മ വിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
- മൌറീഷ്യസിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി അനിരുദ്ധിന്റെ മകൻ പ്രവിന്ദ് ജഗന്നാഥാണ്
9
പോളണ്ട് ഓപ്പൺ റാങ്കിംഗ് സീരീസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഗുസ്തി താരം- വിനേഷ് ഫോഗാട്ട്
10
കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച്
"വീട്ടിലാണ് കരുതൽ" എന്ന ക്യാമ്പയിൻ ആരംഭിച്ച ജില്ല- കോഴിക്കോട്
അറിയിപ്പ്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
- PLEASE FOLLOW OUR || Terms & Conditions || Disclaimer Policy
0 Comments