ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 02, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1. 2021-ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (World Refugee Day) പ്രമേയം
- "ഞങ്ങൾ ഒരുമിച്ച് സുഖപ്പെടുത്തുന്നു, പഠിക്കുന്നു, തിളങ്ങുന്നു" (Together We heal, learn and shine)
- ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നത് - ജൂൺ 20
- 2001 ജൂൺ 20 ന് ഐക്യരാഷ്ട്രസഭ ആദ്യ അഭയാർത്ഥി ദിനം ആഘോഷിച്ചു
2. "ബ്ലാക്ക് സാൻഡ്" എന്ന ലഘു ചിത്രം സംവിധാനം ചെയ്തത്
- ഡോ.സോഹൻ റോയ്
- കൊല്ലം ജില്ലയിലെ ആലപ്പാട്ടെ കരിമണൽ ഖനനത്തെ പ്രമേയമാക്കി നിർമ്മിച്ച സിനിമയാണ് ബ്ലാക്ക് സാൻഡ്
- ഇതുവരെ പന്ത്രണ്ട് ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളാണ് ഈ ചെറു ചിത്രം വാരിക്കൂട്ടിയത്
3. 2021 ജൂണിൽ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനിലെ ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ നാവികസേനകളുമായി സംയുക്തമായി നടത്തിയ സൈനിക അഭ്യാസം
- IN - EUNAVFOR
4. 2021 ജൂണിൽ പ്രസിദ്ധീകരിച്ച സ്വിസ്സ് ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
- 51 - മത്
- പട്ടികയിൽ മുന്നിലുള്ള രാജ്യം UK ആണ്
5. ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതി
- കളിക്കൂട്ടം പദ്ധതി
6. 2021 ജൂണിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (International Criminal Court) ചീഫ് പ്രോസിക്യൂട്ടർ ആയി നിയമിതനായത്
- കരീം ഖാൻ
7. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ 300 മില്ല്യൻ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി
- ക്രിസ്റ്റിയാനോ റൊണാൾഡോ (പോർച്ചുകൽ ഫുഡ്ബോൾ താരമാണ്)
8. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ OTT പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം
- കേരളം
9. ഇറാന്റെ പുതിയ പ്രസിഡന്റ്
- ഇബ്രാഹിം റെയ്സി
10. ഇന്ത്യയിൽ ആദ്യമായി വൈറ്റ് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലം
- പാറ്റ്ന
11. ഇന്ത്യയിൽ എല്ലാവർഷവും ആരുടെ ജനനദിവസവും മരണദിവസവുമായ ജൂലൈ 1 - ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നത്
- ബി.സി.റോയ് (ബിദാൻ ചന്ദ്ര റോയ്)
- ബി.സി റോയ്ക്ക് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 1961 ഫെബ്രുവരി 4 നാണ്
0 Comments