ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 01, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1. കേരള സംസ്ഥാന പോലീസ് മേധാവിയായി (DGP) 2021 ജൂണിൽ നിയമിതനായത്
- അനിൽകാന്ത് IPS
- ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ കേരള സംസ്ഥാന പോലീസ് മേധാവി കൂടിയാണ് അനിൽ കാന്ത് IPS
- 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്, ദില്ലി സ്വദേശിയാണ്
2. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതങ്ങളും ആവർത്തിക്കാതിരിക്കാൻ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തൽ ആരംഭിച്ച കാമ്പയിൻ
- മകൾക്കൊപ്പം
3. 2021 ജൂണിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ യു.എസ്. കമ്പനിയായ മൊഡേണയുടെ കോവിഡ് വാക്സിൻ
- എംആർഎൻഎ - 1273 (mRNA-1273)
- പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല (CIPLA) ആണ് mRNA-1273 വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്
4. കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി 2021 ജൂണിൽ തിരഞ്ഞെടുത്തത്
- കെ.ഉണ്ണികൃഷ്ണൻ
കേരള കാർട്ടൂൺ അക്കാദമിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അനൂപ് രാധാകൃഷ്ണനെയാണ്
5. നീതി ആയോഗിന്റെ സി.ഇ.എ (CEO) ആരാണ്
- അമിതാഭ് കാന്ത്
- കേന്ദ്ര മന്ത്രി സഭയുടെ നിയമന കാര്യ സമിതി അമിതാഭ് കാന്തിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടിയിരുന്നു
- നിലവിൽ 2022 ജൂൺ 30 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി
6. ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി കരൺ ജോഹർ നിർമിക്കുന്ന സിനിമ
- "ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ"
- "ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ" സംവിധാനം ചെയ്യുന്നത് കരൺ സിങ് ത്യാഗിയാണ്
7. അമേരിക്കയുടെ കോവിഡ് വാക്സനായ നോവാവാക്സ് (കോവോ വാക്സ്) ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം
- സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
8. കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി അവാർഡ് 2020-ൽ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മുന്നിലെത്തിയത്
- ഉത്തർപ്രദേശ്
9. 2021-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
- 135-ാം സ്ഥാനം ( പട്ടികയിൽ ഒന്നാമതായുള്ള രാജ്യം - ഐസ്‌ലാന്റ്)
10. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് രോഗം സ്ഥിരീകരിച്ച നഗരം
- ഇൻഡോർ
11. 2021 ജൂണിൽ അമേരിക്കയിലെ ഫെഡറൽ കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ
- സരള വിദ്യാ നാഗാലയ
12. അടുത്തിടെ അന്തരിച്ച അത്ലക്സിലെ പറക്കും സിങ് എന്നറിയപ്പെടുന്ന വ്യക്തി
- മിൽഖ സിങ്
13. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി കേരള സർക്കാരിന്റെ പദ്ധതി
- കളിക്കൂട്ടം
14. യുവശക്തി കൊറോണ മുക്തി അഭിയാൻ ആരംഭിച്ച സംസ്ഥാനം
- മധ്യപ്രദേശ്
15. 2021-ലെ ലോക മത്സര സൂചികയിൽ (World Competitiveness Index) ഇന്ത്യയുടെ സ്ഥാനം
- 43-ാം സ്ഥാനം (പട്ടികയിൽ ഒന്നാമതായുള്ളത് സ്വിറ്റ്സർലൻഡ് ആണ്
0 Comments