അമ്മുകുട്ടി സ്വാമിനാഥൻ (1894-1978)

സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലി, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി, ഇടക്കാല പാർലമെന്റ് ലോക്സഭ രാജ്യസഭ എന്നിങ്ങനെ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ എല്ലാ സഭകളിലും അംഗമായ ഏക മലയാളി വനിത.


ഇന്ത്യൻ സ്വാതന്ത്യസമരക്കാലത്തെ സാമൂഹ്യ പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക, ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ അംഗം തൂടങ്ങീ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏല്ലാ സഭകളിലും അംഗമായ ഏക മലയാളി വനിതയാണ് അമ്മു സ്വാമിനാഥൻ
  • ഇനനം :: 1894 ഏപ്രിൽ 22-ന് പൊന്നാനിയിലെ ആനക്കര വടക്കടത്തു കുടുംബത്തിൽ
  • മരണം :: 1978 ജൂലൈ 4- ന് പാലക്കാട് വെച്ച്
  • സ്വാതന്ത്യ സമരനായിക കുട്ടിമാളു അമ്മ അനുജത്തിയാണ്.
  • പാലക്കാട് സ്വദേശി ഡോക്ടർ സ്വാമിനാഥൻ ആയിരുന്നു ഭർത്താവ്.

  • ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനകളിലൊന്നായ മദ്രാസ് വിമൻസ് അസോസിയേഷനിൽ അവർ അംഗമായി പിന്നീടതിന്റെ വൈസ് പ്രസിഡന്റുമായി.
  • 1936-ലെ പൊതുതിരഞ്ഞെടുപ്പുകാലത്ത് അമ്മു സ്വാമിനാഥൻ മൽസരിച്ചില്ലെങ്കിലും പ്രചാരണവുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
  • അഖിലേന്ത്യാ തലത്തിൽ വനിതകളെ സംഘടിപ്പിക്കുന്നതിനായി രൂപം നൽകിയ സംഘടനയുടെ സെക്രട്ടറിയായിരുന്ന അമ്മു സ്വാമിനാഥൻ, രാജ് കുമാരി അമൃത്കൌർ ആയിരുന്നു പ്രസിഡന്റ്
  • 1942-ൽ ക്വിറ്റിന്ത്യാ സമരകാലത്ത് അമ്മു സ്വാമിനാഥൻ അറസ്റ്റിലായി, രണ്ട് വർഷ തടവിനുശേഷം 1944-ൽ ജയിൽ മോചിതയായി.
  • 1945-ൽ നടന്ന തിരഞ്ഞെടുപ്പിൽ മദ്രാസ് സിറ്റി നിയോജക മണ്ഡലത്തിൽ നിന്ന് അമ്മു സ്വാമിനാഥൻ സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും ഇടക്കാല പാർലമെന്റിലും അംഗമായി.
  • 1952-ലെ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ദിണ്ടികൽ മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായി.
  • 1957-ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല. പിന്നീട് രാജ്യസഭാംഗമായി.
  • ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച പല വിദഗ്ധ സമിതികളിലും അമ്മു സ്വാമിനാഥൻ പ്രവർത്തിച്ചിട്ടുണ്ട്.
  • സംസ്ഥാന-ദേശീയതല ഫിലിം സെൻസർ ബോർഡംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
  • 1960-63 കാലത്ത് ഭാരത് സ്കൌട്ട് ആന്റ് ഗൈഡിന്റെ പ്രസിഡന്റായി.

  • വീട്ടിലിരുന്നു സാമാന്യ വിദ്യാഭ്യാസമേ നേടാൻ കഴിഞ്ഞിട്ടുവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി,  തമിഴ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.