എല്ലാ ജീവജാലങ്ങളുടെയും ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോ പ്രോട്ടീൻ തൻമാത്രം സങ്കലനമാണ ക്രോമസോമുകൾ.
- ക്രോമസോമുകളുടെ ഇഴപിരിയലും വേർപെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്.
- ജീവജാലങ്ങളിൽ ഓരോന്നിലും ക്രോമസോം സംഖ്യകൾ സ്ഥിരമാണ്.
- മനുഷ്യരുടെ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളാണുള്ളത്.
- ജീവജാലങ്ങളിലെ ഈ ക്രോമസോം വിഭിന്നതയാണ് വ്യത്യസ്തജീവിവർഗ്ഗങ്ങൾ ഭൂമിയിൽ ഉണ്ടാകാൻ കാരണം.
വിവിധ ജീവികളിലെ ക്രോമസോം സംഖ്യകൾ
- മനുഷ്യൻ - 46 എണ്ണം
- ഒറാങ് ഉട്ടാൻ - 44 എണ്ണം
- കുരങ്ങൻ - 42 എണ്ണം
- എലി - 42 എണ്ണം
- നായ - 78 എണ്ണം
- കുതിര - 64 എണ്ണം
- ഹൈഡ്ര - 32 എണ്ണം
- പ്ലനേറിയ - 16 എണ്ണം
- തവള - 26 എണ്ണം
- പഴയീച്ച - 8 എണ്ണം
- ഈച്ച - 12 എണ്ണം
- തേനീച്ച - 56 എണ്ണം
- മുതല - 32 എണ്ണം
- പശു - 60 എണ്ണം
0 Comments