PSC മുൻവർഷ ചോദ്യം #14
കണ്ടൽചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്A
പീറ്റ് മണ്ണ്B
എക്കൽ മണ്ണ്C
ചുവന്ന മണ്ണ്D
റിഗർ മണ്ണ്ഭൂമധ്യരേഖയോടു ചേർന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ വളക്കൂറുള്ള എക്കൽ അടിയുന്ന നദീ അഴിമുഖങ്ങളിലാണ് കൂടുതലായി കണ്ടൽ ചെടികൾ വളരുക.
- രാജ്യാന്തര കണ്ടൽ ദിനമായി ആചരിക്കുന്നത് - ജൂലൈ 26
- ഇന്ത്യയിലെ കണ്ടൽ വിസ്തൃതി - 4975 ചതുരശ്ര കിലോ മീറ്റർ (2019 ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം)
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ളത് - കണ്ണൂർ
- കേരളത്തലെ കണ്ടൽ വിസ്തൃതി - 21.17 ചതുരശ്ര കിലോ മീറ്റർ (2019 ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം)
- ലോകത്തെ കണ്ടൽക്കാടുകളിൽ 2.7 ശതമാനമാണ് (2019 ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം) ഇന്ത്യയിലുള്ളത്
- സമുദ്രതീരത്തെ കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ കാണുന്നത് - എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ
- കേരളത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തകൻ - കല്ലേൻ പൊക്കുടൻ
- ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമാണ് - സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർവനങ്ങൾ (ബംഗാൾ) (4260 ചതുരശ്ര കിലോമീറ്റർ (2019 ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം)
- തമിഴ്നാട്ടിലെ ചിദംബരത്തിനു സമീപമുള്ള പിച്ചവാരമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ വനമേഖല.
കണ്ടൽ ഇനങ്ങൾ
- ലോകത്തുള്ള കണ്ടൽ ഇനങ്ങൾ - 80
- ഇന്ത്യയിലുള്ള കണ്ടൽ ഇനങ്ങൾ - 54
- കേരളത്തിലുള്ള കണ്ടൽ ഇനങ്ങൾ - 17
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ ഇനങ്ങൾ കാണുന്നത് - ഭിതർകനിക, ഒഡീഷ (30 ഇനങ്ങൾ)
സുന്ദര വനങ്ങൾ (സുന്ദർബൻ ഡെൽറ്റ)
- ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻഡെൽറ്റകൾ (സുന്ദരവനങ്ങൾ) ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഏകദേശം 4260 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നു.
- യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം പിടിച്ചിട്ടുണ്ട്
0 Comments