റൂർക്കേല ഉരുക്കു നിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചതാണ്
A
ബ്രിട്ടൺ
B
റഷ്യ
C
ജർമ്മനി
D
ഫ്രാൻസ്
റൂർക്കേല ഉരുക്കുനിർമ്മാണശാല
പൊതുമേഖലയിലെ ആദ്യ ഉരുക്കു നിർമ്മാണശാലയാണ് റൂർക്കേല.
1955 ൽ പശ്ചിമജർമ്മനിയുടെ സഹകരണത്തൊടെ സ്ഥാപിച്ചതാണ് റൂർക്കേല സ്റ്റീൽ പ്ലാന്റ്.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ആണ് റൂർക്കേല സ്റ്റീൽ പ്ലാന്റ നടത്തിവരുന്നത്.
ഒഡീഷ സംസ്ഥാനത്താണ് റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത്.
ദുർഗ്ഗാപ്പൂർ ഉരുക്കുനിർമ്മാണശാല
പശ്ചിമ ബംഗാളിലാണ് ദുർഗ്ഗാപ്പൂർ ഉരുക്കു നിർമ്മാണശാല സ്ഥിതിചെയ്യുന്നത്
1965-ൽ ബ്രിട്ടിന്റെ സഹകരണത്തോടെയാണ് ദുർഗ്ഗാപ്പൂർ ഉരുക്കുനിർമ്മാണശാല സ്ഥാപിച്ചത്
ഭിലായ് ഉരുക്കു നിർമ്മാണശാല
ഛത്തീസ്ഗഢിലാണ് ഭിലായ് ഉരുക്കു നിർമ്മാണശാല സ്ഥിതിചെയ്യുന്നത്
1959-ൽ സോവിയറ്റ് യൂണിയന്റെ (റഷ്യ) സഹകരണത്തൊടെ സ്ഥാപിച്ചതാണ് ഭിലായ് ഉരുക്കു നിർമ്മാണശാല
ബൊക്കോറോ ഉരുക്കു നിർമ്മാണശാല
ജാർഖണ്ഡിലാണ് ബൊക്കാറോ ഉരുക്കു നിർമ്മാണശാല സ്ഥിതിചെയ്യുന്നത്.
1965-ൽ സോവിയറ്റ് യൂണിയന്റെ (റഷ്യ) സഹകരണത്തൊടെ സ്ഥാപിച്ചതാണ് ബൊക്കാറോ ഉരുക്കുനിർമ്മാണശാല.
രാജ്യത്തെ ആദ്യ സ്വദേശി ഉരുക്കുനിർമ്മാണശാലയാണ്
ബൊക്കാറോ ഉരുക്കു നിർമ്മാണശാല. തദ്ദേശീയമായ ഉപകരണങ്ങലും സാങ്കേതിക വിദ്യയും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ആദ്യ ഉരുക്കു നിർമ്മാണശാലയാണ് ബൊക്കാറോ ഉരുക്കു നിർമ്മാണശാല
0 Comments