1] മറുകര കാണാത്തത് എന്നർഥമുള്ളത്
[എ] ആമൂലാഗ്രം
[ബി] അസഹ്യം
[സി] ആപാദചൂഡം
[ഡി] അപാരം
2] ശരിയായ പദമേത്
[എ] യാദൃശ്ചികം
[ബി] യാദൃച്ചികം
[സി] യാദൃച്ഛികം
[ഡി] യാദൃഛികം
3] ശരത് + ചന്ദ്രൻ = ?
[എ] ശരച്ചന്ദ്രൻ
[ബി] ശരശ്ചന്ദ്രൻ
[സി] ശരച്ശന്ദ്രൻ
[ഡി] ശരഛന്ദ്രൻ
4] "വനരോദനം" എന്ന ശൈലിയുടെ പൊരുൾ
[എ] നിഷ്പ്രയോജനമായ സങ്കടനിവേദനം
[ബി] പ്രയോജനരഹിതമായ അലങ്കാരം
[സി] ലോകപരിചയക്കുറവ്
[ഡി] പുറത്തുകാണിക്കാത്ത യോഗ്യത
5] പതിനൊന്നാം മണിക്കൂർ എന്ന ശൈലിയുടെ അർഥം
[എ] എല്ലാം കഴിഞ്ഞിട്ട്
[ബി] തുടക്കത്തിൽ
[സി] അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
[ഡി] രാത്രി പതിനൊന്നുമണിക്ക്
6] അഭിജ്ഞാനം എന്ന വാക്കിന്റെ അർഥം
[എ] തിരിച്ചറിയാനുള്ള അടയാളം
[ബി] അറിവ്
[സി] അഗാധ പാണ്ഡിത്യം
[ഡി] അറിയാനുള്ള ആഗ്രഹം
7] തെറ്റായ വാക്യമേത് ?
[എ] അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്
[ബി] അവൻ നിന്നെ ആശ്രയിച്ചതു മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്
[സി] അവൻ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്തതിനാലാണ്
[ഡി] അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്
8] 'Just in time' എന്ന പ്രയോഗത്തിന്റെ അർഥമെന്ത് ?
[എ] സമയം നോക്കാതെ
[ബി] യോജിച്ച സന്ദർഭത്തിൽ
[സി] സമയം പാലിക്കാതെ
[ഡി] കൃത്യസമയത്ത്
9] 'There is little time to waste' എന്നതിന്റെ പരിഭാഷ
[എ] വെറുതേ കളയാൻ അൽപ സമയമേയുള്ളു
[ബി] വെറുതേ കളയാൻ ഒട്ടും സമയമില്ല
[സി] സമയെ വെറുതേ കളയാനുള്ളതല്ല
[ഡി] വെറുതെ സമയം പാഴാക്കി കളയരുത്
10] 'The kingdom of God is within you' എന്നതിന്റെ പരിഭാഷ:
[എ] സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം
[ബി] ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ്
[സി] സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്
[ഡി] സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു
11] 'Forgetfulness is some times a blessing' എന്നതിന്റെ പരിഭാഷ
[എ] മറവി എല്ലായ്പോഴും അനുഗ്രഹം തന്നെ
[ബി] മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല
[സി] മറവി ചിലപ്പോൾ ഒരനുഗ്രഹമാണ്
[ഡി] മറവി എത്ര നല്ല ഒരനുഗ്രഹമാണ്
12] 'He put out the lamp' എന്നതിന്റെ പരിഭാഷ
[എ] അവൻ വിളക്ക് തെളിയിച്ചു
[ബി] അവൻ വിളക്ക് വെളിയിൽ വച്ചു
[സി] അവൻ വിളക്ക് പുറത്തെറിഞ്ഞു
[ഡി] അവൻ വിളക്കണച്ചു
13] ധാത്രി എന്ന പദത്തിനർഥം
[എ] അമ്മ
[ബി] സഹോദരി
[സി] വളർത്തമ്മ
[ഡി] മുത്തശ്ശി
14] സൂകരം എന്ന വാക്കിനർഥം
[എ] പശു
[ബി] കുതിര
[സി] സിംഹം
[ഡി] പന്നി
15] ചെമപ്പുനാട എന്ന ശൈലിയുടെ അർഥം
[എ] അനാവശ്യമായ കാലവിളംബം
[ബി] പ്രയോജനശൂന്യമായ വസ്തു
[സി] ഉയർന്ന പദവി
[ഡി] കലാപമുണ്ടാക്കുക
16] ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം
[എ] പെരുങ്കള്ളൻമാർ
[ബി] ദുഷ്ടൻമാർ
[സി] സ്ഥാനമോഹികൾ
[ഡി] പ്രമാണിമാർ
17] ശരിയായ പദമേത്
[എ] വിമ്മിഷ്ടം
[ബി] വിമ്മിഷ്ഠം
[സി] വിമ്മിഷ്ടം
[ഡി] വിമ്മിട്ടം
18] ശരിയായ വാക്കേത് ?
[എ] ഗരുഢൻ
[ബി] ഗരുഡൻ
[സി] ഗരുഠൻ
[ഡി] ഗരുടൻ
19] 'പരിവ്രാജകൻ' എന്ന വാക്കിനർഥം
[എ] രാജാവ്
[ബി] പരിചാരകൻ
[സി] സന്ന്യാസി
[ഡി] മോഷ്ടാവ്
20] തെറ്റായ പദമേത്
[എ] മഹത്ത്വം
[ബി] സമ്രാട്ട്
[സി] അനുഗ്രഹീതൻ
[ഡി] സ്രഷ്ടാവ്
21] 'സുഗ്രീവശാസന' എന്ന ശൈലിയുടെ അർഥം
[എ] ദുർബലമായ തടസ്സവാദം
[ബി] അലംഘനീയമായ കൽപന
[സി] കപടസദാചാരി
[ഡി] കൌശലപ്രയോഗം
22] അമ്പലംവിഴുങ്ങി എന്ന ശൈലിയുടെ അർഥം
[എ] പരമഭക്തൻ
[ബി] പെരുംകള്ളൻ
[സി] ദുഷ്ടസന്തതി
[ഡി] അവസരവാദി
23] ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അർഥം:
[എ] വയറുനിറയെ തിന്നുക
[ബി] വില കുറഞ്ഞ ഭക്ഷണം കഴിക്കുക
[സി] ആശ്രിതനായി കഴിയുക
[ഡി] മോഷ്ടിക്കുക
24] എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അർഥം
[എ] രുചികരമായ ആഹാരം
[ബി] വിലകൂടിയ ഭക്ഷണം
[സി] പരിമിതവസ്തു
[ഡി] നിഷ്ഫലവസ്തു
25] കുറുപ്പിന്റെ ഉറപ്പ് എന്ന ശൈലിയുടെ അർഥം
[എ] നർമഭാഷണം
[ബി] നിഷ്ഫലമായ ഉറപ്പ്
[സി] ലംഘിക്കാത്ത വാഗ്ദാനം
[ഡി] സർവാധികാരം
0 Comments