26] ഗ്രഹിക്കുന്ന ആൾ എന്നതിന് ഒറ്റപ്പദം
[എ] ഗ്രാഹകൻ
[ബി] വക്താവ്
[സി] ശ്രോതാവ്
[ഡി] ഗ്രഹണി
27] അർധരാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അർഥം
[എ] അനാവശ്യമായ ആഡംബരം കാണിക്കുക
[ബി] സാഹചര്യത്തിനൊത്തു പ്രവർത്തിക്കുക
[സി] കുഴപ്പത്തിൽ മുതലെടുക്കുക
[ഡി] അന്യരെ ആശ്രയിക്കുക
28] മണ്ഡൂകം എന്ന വാക്കിനർഥം
[എ] കിണർ
[ബി] തവള
[സി] പാമ്പ്
[ഡി] അലസൻ
29] മലയാളഭാഷ ഏതു ഗോത്രത്തിൽപ്പെടുന്നു
[എ] ദ്രാവിഡഗോത്രം
[ബി] ഇന്തോ-ആര്യൻ
[സി] സിനോ-ടിബറ്റൻ
[ഡി] ഇന്തോ-യൂറോപ്യൻ
30] ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം
[എ] ഭിത്തിക
[ബി] അല്പവിരാമം
[സി] പൂർണവിരാമം
[ഡി] അങ്കുശം
31] താഴെക്കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹുവചനരൂപമല്ലാത്തത്
[എ] മക്കൾ
[ബി] കുഞ്ഞുങ്ങൾ
[സി] പെങ്ങൾ
[ഡി] ആണുങ്ങൾ
32] വ്യാകരണം പഠിച്ചിട്ടുള്ളയാൾ
[എ] വൈയാകരണൻ
[ബി] വിദ്വാൻ
[സി] വിദഗ്ധൻ
[ഡി] വ്യാകരണൻ
33] കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അർഥം
[എ] പ്രയോഗിച്ചുകാണാത്ത വൈദഗ്ധ്യം
[ബി] അസാധാരണമായ തണ്ട്
[സി] അലഭ്യവസ്തു
[ഡി] അപരിഷ്കൃതൻ
34] ഹിരണ്യം എന്ന വാക്കിന്റെ അർഥം
[എ] വനം
[ബി] സ്വർണം
[സി] സിംഹം
[ഡി] ആന
35] ശരിയായ പ്രയോഗം
[എ] പത്തുവീടുകൾ
[ബി] പത്തുനാഴികൾ
[സി] പത്തു കുട്ടി
[ഡി] പത്തു രൂപാ
36] ആകാശത്തിന്റെ പര്യായമല്ലാത്തത്
[എ] വ്യോമം
[ബി] ഗഗനം
[സി] നാകം
[ഡി] അംബരം
37] "Waxing and vaning" എന്നതിന് ഏറ്റവും അനുയോജ്യമായ മലയാള രൂപം
[എ] ചിട്ടവട്ടങ്ങൾ
[ബി] വേലിയേറ്റവും വേലിയിറക്കവും
[സി] വൃദ്ധിക്ഷയങ്ങൾ
[ഡി] ഉദയാസ്തമയങ്ങൾ
38] "Accept this for the time being" എന്നതിന്റെ പരിഭാഷ
[എ] സമയക്കുറവ് കാരണം ഇത് സ്വീകരിക്കുക
[ബി] തൽക്കാലത്തേക്ക് ഇത് സ്വീകരിക്കുക
[സി] സമയാസമയങ്ങളിൽ ഇത് അംഗീകരിക്കുക
[ഡി] എല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക
39] ചക്രശ്വാസം വലിക്കുക എന്നാൽ
[എ] അത്യധികം വിഷമിക്കുക
[ബി] വല്ലാതെ ദ്രോഹിക്കുക
[സി] ആസ്ത്മ കൊണ്ട് കഷ്ടപ്പെടുക
[ഡി] അമിത പലിശ ഈടാക്കുക
40] തെറ്റിച്ചെഴുതിയ പദമേത്
[എ] ദാരിദ്ര്യം
[ബി] കോപിഷ്ഠൻ
[സി] ദ്രൌപദി
[ഡി] ഐഹീകം
41] കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം
[എ] ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
[ബി] ഒഴിയാബാധക്കാരനായ ഉപദ്രവകാരി
[സി] പരിചയസമ്പന്നൻ
[ഡി] കുഴപ്പക്കാരൻ
42] കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം
[എ] മാന്ത്രികവിദ്യ കാണിക്കുക
[ബി] വഞ്ചിക്കുക
[സി] തോൽപ്പിക്കുക
[ഡി] ദാക്ഷിണ്യം കാണിക്കാതിരിക്കുക
43] മകളുടെ ഭർത്താവ് എന്നർഥമുള്ളത്
[എ] ശ്വശുരൻ
[ബി] ശ്വശ്രു
[സി] ജാമാതാവ്
[ഡി] സ്നുഷ
44] ആർഷം എന്ന വാക്കിനർഥം
[എ] ഋഷിയെ സംബന്ധിച്ചത്
[ബി] പഴക്കമുള്ളത്
[സി] പുണ്യം
[ഡി] മഹത്തായത്
45] "Credibility" ഏതിനു തത്തുല്യമായത്
[എ] വിശ്വസ്തത
[ബി] ആത്മാർഥത
[സി] വിശ്വാസ്യത
[ഡി] കടപ്പാട്
46] 'പാഷാണത്തിലെ കൃമി' എന്ന പ്രയോഗത്തിനർഥം
[എ] ശുദ്ധഗതിക്കാരൻ
[ബി] തമാശക്കാരൻ
[സി] മഹാദുഷ്ടൻ
[ഡി] നിഷ്ഫലവസ്തു
47] ദന്തഗോപുരം എന്ന ശൈലിയുടെ അർഥം
[എ] സുരക്ഷാസ്ഥാനം
[ബി] നിഗൂഢസ്ഥാനം
[സി] സാങ്കൽപ്പിക സ്വർഗം
[ഡി] വിശിഷ്ടവസ്തു
48] "A fair weather friend" എന്നാൽ
[എ] ലാഘവചിത്തനായ സുഹൃത്ത്
[ബി] സന്തോഷവാനായ കൂട്ടുകാരൻ
[സി] പരസഹായിയായ ചങ്ങായി
[ഡി] ആപത്തിൽ ഉതകാത്ത സ്നേഹിതൻ
49] ചരിത്രാതീതകാലം എന്ന വാക്കിന്റെ ശരിയായ അർഥം
[എ] ചരിത്രത്തിനുശേഷമുള്ള കാലം
[ബി] ചരിത്രം തുടങ്ങുന്ന കാലം
[സി] ചരിത്രത്തിനുമുമ്പുള്ള കാലം
[ഡി] ചരിത്രകാലം
50] താഴെപ്പറയുന്നവയിൽ സ്തീലിംഗപദമേത്
[എ] പതി
[ബി] ശ്വശ്രു
[സി] കവി
[ഡി] തമ്പി
0 Comments