Here the general knowledge questions that are likely to be asked in PSC exams related to KERALA STATE and have been asked repeatedly in previous Kerala PSC exams. Do all these questions and comment on how many marks you got in them in the comment box given at the end of the post.
കേരളവുമായി ബന്ധപ്പെട്ട പി.എസ്.സി പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ളയു, മുൻ പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ ചോദ്യങ്ങൾ എല്ലാം ചെയ്ത് നോക്കി അവയിൽ നിങ്ങൾക്ക് എത്ര മാർക്ക് നേടാൻ കഴിഞ്ഞു എന്നുള്ളത് പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള കമന്റ് ബോക്സിൽ കമന്റ് ചെയ്യുക.

 1] താഴെപറുയുന്നവയിൽ കേരളത്തിലെ ഏതു സ്ഥലത്തുനിന്നുമാണ് ഗ്രാഫൈറ്റ് ലഭിക്കുന്നത്

[എ] ചാങ്ങ

[ബി] വെള്ളനാട്

[സി] പിരളിമറ്റം

[ഡി] ഇവയെല്ലാം



2]  തിരുവനന്തപുരത്തുനിന്നും റോഡുമാർഗം കാസർകോടുവരെയുള്ള ഏകദേശദൂരം

[എ] 530 കി.മീ

[ബി] 630 കി.മീ

[സി] 700 കി.മീ

[ഡി] 580 കി.മീ



3]  കൊച്ചി മേജർ തുറമുഖമായ വർഷം

[എ] 1947

[ബി] 1936

[സി] 1948

[ഡി] 1930



4]  താഴെപ്പറയുന്നവയിൽ ഏത് സ്ഥലത്താണ് കേരളത്തിൽ റീജണൽ പാസ്പോർട്ട് ഓഫീസ് സ്ഥിതിചെയ്യുന്നത്

[എ] തിരുവനന്തപുരം

[ബി] കൊച്ചി

[സി] കോഴിക്കോട്

[ഡി] ഇവയെല്ലാം



5]  ഏറ്റവും കൂടുതൽപേർ ദാരിദ്രരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല

[എ] മലപ്പുറം

[ബി] കോഴിക്കോട്

[സി] തിരുവനന്തപുരം

[ഡി] ആലപ്പുഴ




6]  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

[എ] പൂക്കോട്

[ബി] വേമ്പനാട്

[സി] ശാസ്താംകോട്ട

[ഡി] വെള്ളായണി



7]  കേരളത്തിൽ ചെലവുകുറഞ്ഞ ഭവനനിർമാണ രീതി പ്രചരിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ഒരു സ്ഥാപനം

[എ] കെൽട്രോൺ

[ബി] കോസ്റ്റ്ഫോർഡ്

[സി] സി-ഡിറ്റ്

[ഡി] നാറ്റ്പാക്



8]  ഇന്ത്യയിൽ സമഗ്ര ജലനയത്തിനു രൂപംനൽകിയ ആദ്യ സംസ്ഥാനം

[എ] കേരളം

[ബി] തമിഴ്നാട്

[സി] കർണാടകം

[ഡി] ഗോവ



9]  രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം

[എ] 1857

[ബി] 1847

[സി] 1889 

[ഡി] 1863



10]  കേരള പ്രസ് അക്കാദമി സ്ഥാപിതമായ വർഷം

[എ]  1953

[ബി] 1956

[സി] 1969

[ഡി] 1979




11]  1940-ൽ ആദ്യത്തെ കോർപ്പറേഷനായത്

[എ] കൊച്ചി

[ബി] തിരുവനന്തപുരം

[സി] തൃശ്ശൂർ

[ഡി] കോഴിക്കോട്



12]  അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത്

[എ] ബോധേശ്വരൻ

[ബി] വള്ളത്തോൾ

[സി] പന്തളം കെ പി രാമൻപിള്ള

[ഡി] ഉള്ളൂർ



13]  കായംകുളം താപവൈദ്യുത നിലയം ഏതു ജില്ലയിലാണ്

[എ] കൊല്ലം

[ബി] എറണാകുളം

[സി] ആലപ്പുഴ

[ഡി] കോഴിക്കോട്



14]  അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ടത്

[എ] കൂടിയാട്ടം

[ബി] ഓട്ടൻതുള്ളൽ

[സി] തെയ്യം

[ഡി] പടയണി



15]  ഇന്ദുലേഖ രചിക്കപ്പെട്ട വർഷം

[എ] 1891

[ബി] 1881

[സി] 1881

[ഡി] 1889




16]  നിർമിതി കേന്ദ്ര എന്ന സ്ഥാപനത്തിന്റെ ഉപജ്ഞാതാവ്

[എ] അൽഫോൺസ് കണ്ണന്താനം

[ബി] സി വി ആനന്ദബോസ്

[സി] ഡി ബാബുപോൾ

[ഡി] മലയാറ്റൂർ രാമകൃഷ്ണൻ



17]  ഇല്ലിക്കുന്നിലെ ബാൽസൽമിഷൻ ബംഗ്ലാവിൽ 1845-ൽ സ്ഥാപിച്ച കല്ലച്ചിൽനിന്നും 1847-ൽ രാജ്യസമാചാരം പ്രസിദ്ധപ്പെടുത്തിയത്

[എ] കേസരി ബാലകൃഷ്ണപിള്ള

[ബി] ഹെർമൻ ഗുണ്ടർട്ട്

[സി] കണ്ടത്തിൽ വർഗീസ്മാപ്പിള

[ഡി] ദേവിജി ഭീംജി



18]  കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി

[എ] മട്ടന്നൂർ

[ബി] ആലുവ

[സി] നെടുമങ്ങാട്

[ഡി] തിരൂർ



19]  കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്

[എ] ഇടശ്ശേരി

[ബി] ഉള്ളൂർ

[സി] വള്ളത്തോൾ

[ഡി] സുഗതകുമാരി



20]  കേരളത്തിന്റെ വിസ്തീർണം എത്ര ചതുരശ്ര മൈൽ ആണ്

[എ] 38863

[ബി] 15005

[സി] 32016

[ഡി] 26000




21]  കോളേജ് ഓഫ് ഹോർട്ടികൾച്ചറിന്റെ ആസ്ഥാനം എവിടെയാണ്

[എ] കാസർകോട്

[ബി] പീച്ചി

[സി] വെള്ളാനിക്കര

[ഡി] പന്നിയൂർ



22]  പ്രജാ സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം രൂപവൽകരിച്ചത്

[എ] പട്ടം താണുപിള്ള

[ബി]പി.ടി ചാക്കോ

[സി] സർദാർ കെ എം പണിക്കർ

[ഡി] പനമ്പിള്ളി ഗോവിന്ദമേനോൻ



23]  കേരളത്തിലെ ഏക കന്റോൺമെന്റ് 

[എ] ഇടുക്കി

[ബി]  ഗുരുവായൂർ

[സി] കണ്ണൂർ

[ഡി] വർക്കല



24] ആരുടെ വിദ്വൽസദസ്സായിരുന്നു കുന്നലക്കോനാതിരിമാർ

[എ]  കൊച്ചി രാജാവ്

[ബി] വെള്ളാട്ടിരി

[സി] തിരുവിതാകൂർ രാജാവ്

[ഡി] സാമൂതിരി



25]  കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്

[എ]  പരീക്ഷിത്ത് തമ്പുരാൻ

[ബി] ശക്തൻ തമ്പൂരാൻ

[സി] മാർത്താണ്ഡവർമ്മ

[ഡി] ധർമരാജാവ്