1. കേരളത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഓൺലൈൻ ആയി പിഴ ഈടാക്കുന്ന സംസ്ഥാന പോലീസ് വകുപ്പിന്റെ സംവിധാനം
- ഇ-ചെലാൻ
2. പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി
- ദൃഷ്ടി
3. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി യിലെ സാമ്പത്തിക പ്രതിസന്ധി പരിഹിരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ 2016 നിയോഗിച്ച കമ്മീഷൻ
- പ്രൊഫ.സുശീൽ ഖന്ന അധ്യക്ഷനായുള്ള കമ്മീഷൻ
4. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരത്തിൽ നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡിന് അർഹനായത്
- വിരാട് കോഹ്ലി (61 മത്സരങ്ങൾ)
5. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ഓൺലൈൻ കൌൺസിലിംഗ് പദ്ധതി
- കാതോർത്ത്
6. 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്' എന്ന പുസ്തകത്തിന്റെ കർത്താവ്
- റസ്കിൻ ബോണ്ട്
7. 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത്
- കൈൽ ജൈമിസൻ
8. 2021-ജൂണിൽ കൃഷി, കാർഷിക അനുബന്ധ മേഖലകളിൽ ഇന്ത്യയുമായി ധാരണയായ രാജ്യം
- ഫിജി
9. 2021 ജൂണിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി മാറിയ EDU TECH കമ്പനി
- ബൈജൂസ്
- രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് പേ.ടി.എം ആണ്
10. ലോകത്തിലെ അഞ്ചാമത്തെ മഹാസമുദ്രമായി നാഷണൽ ജിയോഗ്രഫിക് അടുത്തിടെ തിരഞ്ഞെടുത്തത്
- സതേൺ ഓഷ്യൻ
11. യൂറോ ചാമ്പ്യൻഷിപ്പ് ഫുഡ്ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കുന്ന താരം എന്ന നേട്ടം സ്വന്തമാക്കിയത്
- ക്രിസ്റ്റിയാനോ റൊണാർഡോ (11 ഗോളുകൾ)
12. പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യയിൽ നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കപ്പെട്ട സോഷ്യൽ മീഡിയ സർവീസ്
- ട്വിറ്റർ
13. 2021 ജൂണിൽ കേരള സംസ്ഥാന വാട്ടർ അതോറിറ്റി ആരംഭിച്ച ഉപഭോക്തൃ പരാതി പരിഹാര സോഫ്റ്റ് വെയർ സംവിധാനം
- അക്വാലൂം
14. 2021 ജൂണിൽ അമേരിക്കയിലെ ഓഫീസ് ഓഫ് പേർസണൽ മാനേജ്മെന്റ് മേധാവിയായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ
- കിരൺ അഹൂജ
15. 2021 ജൂണിൽ പെറുവിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
- പെഡ്രോ കാസ്റ്റിലോ (Pedro Castilo)
0 Comments