Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc

ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.

 1. ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസിന്റെ വകഭേദത്തിന് WHO  നൽകിയിരിക്കുന്ന പേര്
  • ലാംബ്ഡ
  • കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് പുതിയ വൈറസ് വകഭേതങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ


2. കോവിഡ് കാലത്ത് യാത്രക്കിടയിൽ ഹോട്ടലുകളിൾ കയറാതെ കാറിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാനുള്ള സൌകര്യം ഒരുക്കുന്ന കെ.ടി.ഡി.സി  യുടെ പുതിയ പദ്ധതിയുടെ പേര് 

  • ഇൻ കാർ ഡൈനിംഗ് 



3. ടോക്കിയോ ഒളിംപിക്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള എ ലെവൽ മാർക്ക് കടക്കുന്ന ആദ്യ ഇന്ത്യക്കാരനായ മലയാളി നീന്തൽ താരം 

  • സജൻ പ്രകാശ് 
  • 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ  പ്രകാശ് നേട്ടം കൈവരിച്ചത്)


4. ഏത് ദിവസമാണ് ഐക്യരാഷ്ട്രസഭ  പീഡനത്തിനിരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് 

  • ജൂൺ 26
  • ജൂണ്‍ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂണ്‍ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂണ്‍ 26 - പള്‍സ് പോളിയോ വാക്സിനേഷന്‍ ദിനം


5. പ്രഥമ ICC ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടന്ന വേദി ഏതായിരുന്നു 

  • റോസ്  ബൌൾ, സതാംപ്ടൺ (ഇംഗ്ലണ്ട്)


6. കേരള സംസ്ഥാനത്തെ ആദ്യത്തെ കുട്ടികൾക്കായുള്ള കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങിയത്

  • അമ്മഞ്ചേരി (കോട്ടയം)


7. ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് മിഷനും ചേർന്ന് കുട്ടികൾക്കായി ആരംഭിച്ച പരിപാടി

  • ചിറകുകൾ



8. അടുത്തിടെ അന്തരിച്ച സാംബിയയുടെ ആദ്യ പ്രസിഡന്റ് ആയിരുന്ന വ്യക്തി

  • കെന്നത്ത് കൌണ്ട


9.  2021-ലെ ടെമ്പിൾ ടൺ പുരസ്കാരത്തിന് അർഹയായത്

  • ജെയ്ൻ ഗുഡാൽ


10. അടുത്തിടെ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവും മുൻ ഇന്ത്യൻ ബോക്സിംഗ് പരിശീലകനുമായിരുന്ന വ്യക്തി

  • ഒ.പി.ഭരദ്വാജ്