Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc

ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.


1] ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) യുടെ ചെയർമാനായി തിരഞ്ഞെടുത്തത്

  • സഞ്ജയ് ഗുപ്ത
  • നിലവിൽ ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമാണ് സഞ്ജയ് ഗുപ്ത
  • IAMAI  യുടെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തത് ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹനാണ്
  • IAMAI നിലവിൽ വന്നത് 2004 ലാണ്
  • IAMAI യുടെ ആസ്ഥാനം മുംബൈ ആണ്



2. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് (ബി.1.617.1) എന്ത് പേരാണ് ലോകാരോഗ്യ സംഘടന നൽകിയത്

  • ഡെൽറ്റ 
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന ഡെൽറ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരുകൾ നൽകിയത്
  • ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വകഭേദത്തിന് WHO നൽകിയ പേര് - ഡെൽറ്റ
  • ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വകഭേദത്തിന് WHO നൽകിയ പേര് - കപ്പ
  • ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വകഭേദത്തിന് WHO നൽകിയ പേര് - ബീറ്റ
  • ബ്രസീലിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വകഭേദത്തിന് WHO നൽകിയ പേര് - ഗാമ



3] ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിപ്പടക്കപ്പൽ

  • ഐ.എൻ.എസ് വിക്രാന്ത്


4] ചൈനയിൽ കണ്ടെത്തിയ ആധുനിക മനുഷ്യനോട് ഏറ്റവും സാമ്യമുള്ള പൂർവികന്, ചൈനീസ് നരവംശ ശാസ്ത്രഞ്ജർ നൽകിയ പേര്

  • ഡ്രാഗൺമാൻ
  • ഹോമോ ലോംഗി എന്നാണ് ഈ പുതിയ വംശത്തിന് നൽകിയിരിക്കുന്ന ശാസ്ത്രനാമം


5] കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്

  • 1996 മാർച്ച് 14
  • 2021 ൽ വനിതാ കമ്മീഷൻ നിലവിൽ വന്നതിന്റെ രജതജൂബിലി (25 വർഷം) ആഘോഷിക്കുകയാണ്.
  • കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ - സുഗതകുമാരി



6] ആഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൽറ്റൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റെ 'ഹോട്ടൽസ് 50 - 2021' എന്ന റിപ്പോർട്ടിൽ ലോകത്തെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാന്റ് ആയി തിരഞ്ഞെടുത്തത്

  • ടാജ് ബ്രാന്റ് 
  • ടാജ് ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് ആണ് ടാജ് ബ്രാന്റിന്റെ ഉടമസ്ഥർ


7] ആഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൽറ്റൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റെ ഹോട്ടൽസ് 50 - 2021 എന്ന റിപ്പോർട്ടിൽ ലോകത്തെ മൂല്യമുള്ള  ഹോട്ടൽ ബ്രാന്റ് ആയി തിരഞ്ഞെടുത്തത്

  • ഹിൽട്ടൻ



8] 2021- ലെ  G7 രാജ്യങ്ങളുടെ വെർച്വൽ ഉച്ചക്കോടിയിൽ അഥിതിയായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരോന്ദ്രമോദി പങ്കുവച്ച സന്ദേശം

  • ഏകലോകം, ഏക ആരോഗ്യം
  • യു.കെ, കാനഡ, ഫ്രാൻസ്, യുസ്, ജർമനി. ഇറ്റലി, ജപ്പാൻ എന്നിവയാണഅ G7 രാജ്യങ്ങൾ
  • 2021-ലെ വെർച്വൽ ആയി നടന്ന ജി7 ഉച്ചകോടിയിൽ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ആതിഥേയരായ ബ്രിട്ടൺ ക്ഷണിച്ചിരുന്നു
  • കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള രണ്ടാംഘട്ട ശാസ്ത്രീയ അന്വേഷണം നടത്തണമെന്നതാണ് ജി-7 രാജ്യങ്ങൾ 2021-ലെ ഉച്ചകോടിയിൽ നടത്തിയ കരട് പ്രസ്താവന

9] ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്

  • അന്റോണിയോ ഗുട്ടറസ് 



10] കേരള സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമം

  • പെരുംങ്കുളം (കൊട്ടാരക്കര, കൊല്ലം)
  • 2021 ലെ വായനാദിനത്തിലാണ് ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പൂജി സ്മാരക ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുംങ്കുളം എന്ന പ്രദേശത്തെ പുസ്തക ഗ്രാമമായി ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഗ്രാമത്തിന്റെ ഈ നേട്ടത്തിനു കാരണമായിത്തീർന്നത് ബാപ്പൂജി ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളാണ്, പെരുംങ്കുളത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം ഗ്രന്ഥശാല പുസ്തക കൂടുകൾ സ്ഥാപിച്ചു, 50 ഓളം പുസ്തകങ്ങൾ ഒരു കൂട്ടിൽ സ്ഥാപിച്ചു, പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അത് വായിക്കാനുള്ള സൌകര്യം ഉരുക്കി.