1] നായർ സർവ്വീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) പ്രസിഡൻ്റായി 4-ാം തവണയും തിരഞ്ഞെടുത്തത് ?
- അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ
നായർ സർവ്വീസ് സൊസൈറ്റി
- 1914 ഒക്ടോബർ 31 ന് മന്നത്ത് പത്മനാഭൻ്റെ നേത്യത്വത്തിലാണ് നായർ സർവ്വീസ് സൊസൈറ്റി നിലവിൽ വന്നത്.
- NSS ൻ്റെ സ്ഥാപകനായി അറിയപ്പെടുന്നത് മന്നത്ത് പത്മനാഭനാണ്
- NSS ൻ്റെ ആദ്യ പ്രസിഡന്റ് കെ.കേളപ്പൻ ആയിരുന്നു
- NSS ൻ്റെ ആദ്യ സെക്രട്ടറി മന്നത്ത് പത്മനാഭനായിരുന്നു
- NSS ൻ്റെ നിലവിലെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആണ്
- NSS ൻ്റെ ആസ്ഥാനം ചങനാശ്ശേരിയിലെ പെരുന്ന ആണ്
- NSS ൻ്റെ ആദ്യകാല പേര് നായർ ഭൃത്യ ജന സംഘം എന്നായിരുന്നു
2] കെ.എസ്.ഐ.ഡി.സി മുഖേന മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള സംസ്ഥാനത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്.
- ഞെളിയൻപറമ്പ് (കോഴിക്കോട്)
3] ജമ്മുകാശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ടത് എന്നായിരുന്നു
- 2019 ഓഗസ്റ്റ് 5ന്
4] 2021-ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഫ്ലാഗ്ഷിപ്പ് കംപ്യൂട്ടർ ഓപ്പറേറ്റിംങ് സിസ്റ്റമായ വിൻഡോസിന്റെ പുതിയ പതിപ്പ്
- വിൻഡോസ് 11
5] ഹോങ്കോങ്ങിൽ ചൈനയുടെ വിവാദ ദേശ സുരക്ഷാ നിയമത്തിന് ഇരയായി പൂട്ടേണ്ടി വന്ന പ്രശസ്ത പത്രം
- ആപ്പിൾ ഡെയ് ലി
6] വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി ആൻറിവൈറസ് സോഫ്റ്റ് വെയർ (1987- മക്അഫീ) നിർമ്മിച്ച, ഈയിടക്ക് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ സോഫ്റ്റ് വെയർ സംരഭകൻ
- ജോൺ മക്അഫീ
7] 2021 ജൂണിൽ ഇന്ത്യയിൽ ഹരിതോർജ രംഗത്ത് 75000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച പ്രമുഖ കമ്പനി
- റിലയൻസ് ഇൻഡസ്ട്രീസ്
8] ലൈവ് ചാനൽ ചർച്ചയ്ക്കിടയിലെ വിവാദ പ്രതികരണങ്ങൾ കാരണം രാജിവയ്ക്കേണ്ടി വന്ന കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ
- എം.സി.ജോസഫൈൻ
9] ഗ്രാമ പ്രദേശങ്ങളിലെ കൊറോണ ബാധതരെ കണ്ടെത്തുന്നതിനായി "My Village - Corona Free Village" എന്ന ക്യാംപെയ്ൻ ആരംഭിച്ച സംസ്ഥാനം
- ഗുജറാത്ത്
10] 2021 ജൂണിൽ കേരളത്തിലെ കോവിഡ് വാക്സിൻ നിർമ്മാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായത്
- ഡോ.എസ്.ചിത്ര
0 Comments