1. കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത് ?
- ഉത്തരം : ബ്രഹ്മപുരം (എറണാകുളം)
- സംസ്ഥാനത്ത് നിലവിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണം നടത്തുന്നത് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന IMAGE എന്ന സ്ഥാപനമാണ്
2. 2021 ലെ ലോറൻസ് പുരസ്കാരം പുരുഷ വിഭാഗത്തിൽ ലഭിച്ചത്
- ഉത്തരം : റാഫേൽ നദാൽ (ടെന്നീസ് താരം, സ്പെയിൻ)
- 2021 ലെ ലോറൻസ് പുരസ്കാരം വനിതാ വിഭാഗത്തിൽ ലഭിച്ചത് - നവോമി ഒസാക്ക (ടെന്നീസ് താരം, ജപ്പാൻ)
- 2021 ലെ ലോറൻസ് പുരസ്കാരം ലഭിച്ച മികച്ച ടീം - ബയോൺ മ്യൂണിക് (ജർമ്മൻ ഫുഡ്ബോൾ ക്ലബ്)
- കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരമാണ് ലോറസ് പുരസ്കാരം
- അമേരിക്കയിൽ നടക്കുന്ന വംശീയതയ്ക്കെതിരെ ഫെയ്സ് മാസ്ക് ഉപയോഗിച്ച് പ്രതിഷേധം നടത്തിയ താരമാണ് നവോമി ഒസാക്ക
3. മെഡിക്കൽ ഓക്സിജൻ നീക്കം വേഗത്തിലാക്കാൻ ഇന്ത്യൻ നാവിക സേന ആരംഭിച്ച പദ്ധതി
- ഉത്തരം : സമുദ്ര സേതു II
4. RBI ഡെപ്യൂട്ടി ഗവർണറായി പുതിയതായി നിയമിതനായത് ?
- ഉത്തരം : ടി രവിശങ്കർ
5. പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റത് ?
- ഉത്തരം : രംഗസ്വാമി
പുതിയതായി അധികാരമേറ്റ മുഖ്യമന്ത്രിമാർ
- കേരളം - പിണറായി വിജയൻ
- തമിഴ്നാട് - എം.കെ.സ്റ്റാലിൻ
- പശ്ചിമ ബംഗാൾ - മമതാ ബാനർജി
- അസം - ഹേമന്ത ബിശ്വ ശർമ
6. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ ?
- ഉത്തരം : സിനോ ഫാം
7. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ അരംഭിക്കുന്ന പദ്ധതി -
- ഉത്തരം : Knowledge Economy Mission
8. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ജിംനാസ്റ്റിക് താരം
- ഉത്തരം : പ്രണതി നായക്
9. ഇന്ത്യയിലെ ആദ്യ Drive in Vaccination Centre നിലവിൽ വന്ന നഗരം
- ഉത്തരം : മുംബൈ
10. കൊറോണ രോഗികൾക്കായി ആയുർവേദിക് ടെലിമെഡിസിൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
- ഉത്തരം : ഹരിയാന
11. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് 19 സ്ഥിതീകരിച്ച പാർക്ക്
- ഉത്തരം: നെഹ്രു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)
12. ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് 19 ആന്റിബോഡി ഡിറ്റക്ഷൻ കിറ്റാണ്
- ഉത്തരം - DIPCOVAN
13. 2021-ൽ നടന്ന ഇന്ത്യ-സ്വിറ്റ്സർലന്റ് ധനകാര്യ ഉച്ചകോടിയുടെ വേദി
- ഉത്തരം - ന്യൂഡൽഹി
14. അറബ് ലോകത്തെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഷെയ്ഖ് സയ്യിദ് ബുക്ക് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി
- ഉത്തരം - ഡോ. താഹിറ കുത്ബുദീൻ
15. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ രൂപം കൊണ്ട യാസ് എന്ന ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം
- ഉത്തരം - ഒമാൻ
16. കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്
- ഉത്തരം - മാർത്താ കുമെ
17. അടുത്തിടെ ഗവേഷകർ നിർമ്മിച്ച യുറേനിയത്തിന്റെ പുതിയ ഐസോടോപ്പ്
- ഉത്തരം - യുറേനിയം 214
18. 2021-ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത്
- ഉത്തരം - ആൻഡ്രിയ മെസ
- 2021 ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ആൻഡ്രിയ മെസ ഏത് രാജ്യക്കാരിയാണ് - മെക്സിക്കോ
19. കേരളത്തിലെ ആദ്യ വനിതാ പൈലറ്റ്
- ഉത്തരം - ജെനി ജറോം
20. അടുത്തിടെ മരണമടഞ്ഞ ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരിഷൻ
- ഉത്തരം - വില്യം ഷേക്സ്പിയർ
21. കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്
- ഉത്തരം - ഡോ.കെ.എം.എബ്രഹാം
22. ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ അപ്പ്
- ഉത്തരം - ഇ-കോർട്ട്സ് സർവീസസ്
23. മാലിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്
- ഉത്തരം - Moctar Quane
24. അടുത്തിടെ മരണമടഞ്ഞ ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ വ്യക്തി
- ഉത്തരം : സുന്ദർലാൽ ബഹുഗുണ
25. മെഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര്
- ഉത്തരം : ബൽബീർ സിംഗ് സീനിയർ സ്റ്റേഡിയം
0 Comments