Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc

ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.

 1] സ്ത്രീകളെയും പെൺകുട്ടികളെയും ഓൺ‌ലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള പോലീസ് വകുപ്പിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് 

  • Aparajitha is Online (https://keralapolice.gov.in/page/aparjitha-is-online)
  • ഗാർഹിക പീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനുമുള്ള പോലീസ് വകുപ്പിന്റെ പരാതിപരിഹാര സംവിധാനം  ::  "അപരാജിത"  ഓൺലൈൻ
  • സ്ത്രീധനപീഡനം, ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകുന്നതിനുള്ള പോലീസ് വകുപ്പിന്റെ പരാതിപരിഹാര സംവിധാനത്തിന്റെ നോഡൽ ഓഫീസറായി നിയമിച്ചത് :: ആർ.നിശാന്തിനി (പത്തനംതിട്ട ജില്ല പോലീസ് മേധാവി)



2] പ്രഥമ ICC ലോക ക്രിക്കറ്റ് ടെസ്റ്റ് ചാപ്യൻഷിപ്പിൽ കിരീടമണിഞ്ഞത്

  • ന്യൂസിലന്റ്
  • ഇന്ത്യയെയാണ് ന്യൂസിലന്റ് ഫൈനലിൽ തോൽപ്പിച്ചത്


3] ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഹൈ സ്പീഡ് റെയിലിനായി 'ഗ്രീൻ റേറ്റിംഗ് സംവിധാനം’ ആരംഭിച്ച രാജ്യം?

  • ഇന്ത്യ


4] 'യെല്ലോ ഗോൾഡ് 48' എന്നത് ഏത് വിളയുടെ ആദ്യ വാണിജ്യ ഇനമാണ്?

  • തണ്ണിമത്തൻ


5] 2021 അന്തരിച്ച മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുൻ സ്വാതന്ത്ര്യസമര സേനാനി

  • വി കല്യാണം


6] 2021-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത് 

  • മാഞ്ചസ്റ്റർ സിറ്റി



7] 2021-ലെ വൈറ്റ്‌ലി അവാർഡ് (Whitley Award) നേടിയ പരിസ്ഥിതി പ്രവർത്തകൻ

  • വൈ.നുക്ലു ഫോം (Y.Nuklu Phom) (നാഗാലാന്റ് സ്വദേശി)


8] 2021-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവലിസ്റ്റ്

  • ഡേവിഡ് ഡിയോപ്പ്
  • ബുക്കർ പ്രൈസ് നേടിയ ആദ്യ ഫ്രഞ്ച് നോവലിസ്റ്റാണ്  :: ഡേവിഡ് ഡിയോപ്പ്
  • ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡിയോപ്പിന്റെ ആദ്യ നോവലായ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക് (At Night All Blood is Black) എന്ന പുസ്തകത്തിനാണ് ബുക്കർ പ്രൈസ് കിട്ടിയത്


9] 2021-ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത്

  • നോവാക് ജോക്കോവിച്ച് (സെർബിയ)
  • ഗ്രീക്ക് താരം സ്റ്റോഫാനോസ് സിറ്റ്സിപാസിനെയാണ് നോവാക് ജോക്കോവിച്ച് തോൽപിച്ചത്
  • ജോക്കോവിച്ച് നേടുന്ന പത്തൊമ്പതാമത്തെ ഗ്രാന്റ് സ്ലാം കിരീടമാണ്


10] 2021-ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം നേടിയത്

  • ബാർബറ ക്രെജിക്കോവ (ചെക്ക് റിപ്പബ്ലിക്)
  • ബാർബറയുടെ കന്നി ഗ്രാന്റ് സ്ലാം കിരീടമാണ്