Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc
ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.

1.  കർണാടക സംഗീതത്തിൽ "കേരള പട്ടമ്മാൾ" എന്നറിയപ്പെട്ടിരുന്ന വിഖ്യാത സംഗീതജ്ഞ ?
  • ഉത്തരം : പാറശാല ബി പൊന്നമ്മാൾ

പാറശാല ബി പൊന്നമ്മാൾ

  •  8 പതിറ്റാണ്ട് കർണാടക സംഗീതത്തിൽ ആസ്വാദക മനം നിറച്ച കലാകാരി
  •  ജനനം 1924 മരണം 2021
  •  തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത അക്കാദമിയിലെ ആദ്യ വിദ്യാർത്ഥിയും, ആദ്യ അധ്യാപകയും പൊന്നമ്മാൾ ആയിരുന്നു.
  • ത്യപ്പുണ്ണിത്തുറ ആർഎൽവി കേളേജിൽ പ്രിൻസിപ്പലായപ്പോൾ, ഒരു സംഗീത കോളേജിൽ പ്രിൻസിപ്പാൾ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി.
  • 2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു
  • വിഖ്യാത സംഗീതജ്ഞ ഡി.കെ.പട്ടമ്മാളിന്റെ ആലാപന ശൈലിയോടുള്ള സാമ്യമാണ് "കേരള പട്ടമ്മാൾ" എന്ന വിളിപ്പേര് വന്നത്
  • തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രത്തിനു സമീപമുള്ള കുതിരമാളികയിൽ നടക്കുന്ന വിഖ്യാതമായ നവരാത്രി സംഗീതോത്സവത്തിൽ പാടിയ ആദ്യ വനിത (2006)


2. ജനിതക മാറ്റം വരുത്തിയ റബ്ബർ (ജി.എം റബ്ബർ) തോട്ടത്തിൽ പരീക്ഷിക്കുന്ന ആദ്യ രാജ്യം എന്ന പദവി ലഭിച്ചത് ?
  • ഉത്തരം : ഇന്ത്യ
  • റബ്ബർ ബോർഡിന്റെ കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജി.എം റബ്ബർ വികസിപ്പിച്ചത്
  • ആസമിൽ ഗുവാഹത്തിക്കു സമീപത്തെ സാറുത്താറിയിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ 200 ജി.എം തൈകൾ നട്ടത്. 2006 ൽ കേരളത്തിൽ പരീക്ഷിക്കാൻ സർക്കാരിന്റെ അനുമതി ചോദിച്ചിരുന്നു, അന്തകൻ വിത്തിന് കേരള അനുമതി നല്കാത്തതിനാലാണ് അസം സർക്കാരിന്റെ അനുമതി വാങ്ങി അവിടുത്തെ റബർ ബോർഡിന്റെ സഹകരണത്തോടെ തൈകൾ നട്ടത്.


3. 2021-ലെ 17 മത് പി. കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
  • ഉത്തരം : തോമസ് ജേക്കബ് (പത്രപ്രവർത്തകൻ)

4. ഡയബ് സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം 2021- ന് അർഹനായത് ?
  • ഉത്തരം : ഡോ. ശശാങ്ക് ആർ. ജോഷി (എൻഡോക്രൈനോളജിസ്റ്റ്)
  • ഫലവത്തായും തുടർച്ചയായും പൊതുജനങ്ങൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകുന്നവർക്ക് നൽകിവരുന്നതാണ് ഡയബ് സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം

5. 2021 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
  • ഉത്തരം : Yoga for wellness (ക്ഷേമത്തിനായുള്ള യോഗ)

6. കേരളത്തിൽ കോവിഡ്-19 വാക്സിൻ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്?
  • ഉത്തരം : Life Science Park (തോന്നക്കൽ, തിരുവനന്തപുരം)


7. ഇന്ത്യയിലെ ആദ്യത്തെ പെന്റഗൺ (5 വശങ്ങളോടുകൂടിയ) ലൈറ്റ് ഹൗസ് സ്ഥാപിച്ചത് എവിടെയാണ് ?
  • ഉത്തരം : വലിയഴീക്കൽ

8. 2032- ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
  • ഉത്തരം : ബ്രിസ്ബെയ്ൻ

9. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നടത്തിയ ഇന്ത്യയിലെ ആദ്യ ഗ്രാമം- 
  • ഉത്തരം : Weyan Village (ജമ്മു കാശ്മീർ) 

10. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
  • ഉത്തരം :  അബ്ദുല്ല ഷാഹിദ്